Categories: MoreViews

ഹാഫിസ് സഈദിന്റെ മോചനം; പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് അരുണ്‍ ജയ്റ്റ്‌ലി

 

ഹാഫിസ് സഈദിനെ മോചിപ്പിച്ച പാക്കിസ്ഥാന്‍ സര്‍ക്കാറിന്റെ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. തീവ്രവാദത്തെ പിന്തുണക്കുന്നവര്‍ക്ക് ആഗോള തലത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍
നടന്ന തെരെഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ രാജ്യത്തെസൈനികരുടെ പ്രവര്‍ത്തനത്തിലൂടെ തീവ്രവാദ നേതാക്കള്‍ക്ക് ഇനി ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നത് മനസ്സിലായെന്നും ജയ്റ്റ്‌ലി പറഞ്ഞു.

chandrika:
whatsapp
line