Connect with us

Views

ഹാദിയ സ്വതന്ത്ര; സേലം കോളേജ് ഡീന്‍ ‘രക്ഷാധികാരി’യല്ല

Published

on

ന്യൂഡല്‍ഹി: ഹാദിയയെ പിതാവ് അശോകന്റെ രക്ഷാകര്‍തൃത്വത്തില്‍ നിന്ന് മോചിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമാവുകയാണ്. രക്ഷാകര്‍തൃത്വം പിതാവില്‍ നിന്ന് എടുത്തു കളഞ്ഞ്, ഹാദിയ ബി.എച്ച്.എം.എസ് കോഴ്‌സ് പഠിക്കുന്ന സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളേഡ് ഡീനിന് നല്‍കി എന്ന വിധത്തിലാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് നല്‍കിയത്. ഇത് മുന്‍നിര്‍ത്തി കോടതിയുടെ ‘രക്ഷാധികാര’ നിലപാടിനെ മനുഷ്യാകവാശ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ചോദ്യം ചെയ്യുകയുണ്ടായി.

24 വയസ്സുള്ള ഒരു പൗരക്ക് ‘രക്ഷാധികാരി’യെ നിശ്ചയിച്ച കോടതി വിധിക്കെതിരെ നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍, കോളേജില്‍ മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ഹാദിയക്ക് ലഭിക്കുമെന്നും കോളേജ് ഡീന്‍ അവരുടെ ‘ലോക്കല്‍ ഗാര്‍ഡിയന്‍’ മാത്രമായിരിക്കും എന്നുമാണ് വിധി പകര്‍പ്പില്‍ നിന്നു വ്യക്തമാകുന്നത്. കോളേജ്, ഹോസ്റ്റല്‍ അഡ്മിഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ ഹാദിയയെ സഹായിക്കുക മാത്രമായിരിക്കും ലോക്കല്‍ ഗാര്‍ഡിയന്റെ ചുമതല. തുടര്‍ പഠനം, ഹോസ്റ്റല്‍ സൗകര്യം എന്നിവ നിര്‍ബന്ധമായും നല്‍കണമെന്നും ലോക്കല്‍ ഗാര്‍ഡിയന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ കോളേജ് ഡീനിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഹോസ്റ്റലില്‍, മറ്റേതു വിദ്യാര്‍ത്ഥിയെയും പോലെയായിരിക്കും ഹാദിയ എന്നും ഹോസ്റ്റല്‍ ചട്ടങ്ങള്‍ അവര്‍ക്കും ബാധകമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹോസ്റ്റലില്‍ താമസിക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും ലോക്കല്‍ ഗാര്‍ഡിയന്‍ ഉണ്ടായിരിക്കണമെന്നതാണ് ഹോസ്റ്റല്‍ ചട്ടങ്ങള്‍. ഹോസ്റ്റല്‍ ചട്ടങ്ങളും ഹാദിയയുടെ സ്വന്തം താല്‍പര്യങ്ങളും അനുസരിച്ച് അവര്‍ക്കിഷ്ടമുള്ള ആരെയും കാണാനും സംസാരിക്കാനും ഫോണ്‍ വിളിക്കാനുമുള്ള സൗകര്യമുണ്ടാകുമെന്നാണ് ഇടക്കാല വിധിയില്‍ നിന്നു മനസ്സിലാകുന്നത്.

ഹാദിയയുടെ വിദ്യാഭ്യാസത്തിന്റെ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആണ് വഹിക്കേണ്ടത്. അതേസമയം, സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതല തമിഴ്‌നാട് സര്‍ക്കാറിനാണ്. ഹാദിയ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കേസിലെ കക്ഷിയായതിനാല്‍ അവരുടെ കോളേജിനും ഹോസ്റ്റലിനും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇടക്കാല വിധി ഇവിടെ വായിക്കാം

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

kerala

സ്വര്‍ണത്തിന് വില വീണ്ടും ഇടിഞ്ഞു, നാലുമാസത്തെ ഏറ്റവും കുറഞ്ഞ വില; നാലുനാള്‍ കൊണ്ട് കുറഞ്ഞത് 3,760രൂപ

നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇ

Published

on

ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.

കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്‍റെ ഇന്നലത്തെ വില.

ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Continue Reading

Trending