Connect with us

Sports

ആസിഫക്ക് നീതി തേടി ഫുട്‌ബോള്‍ താരം ഗുര്‍വിന്ദര്‍ സിങ്

Published

on

ഭുവനേശ്വര്‍: ജമ്മു കശ്മീരില്‍ കൂട്ട ബലാത്സംഗത്തിനിരയായി എട്ടു വയസ്സുകാരി ആസിഫ കൊല്ലപ്പെട്ട സംഭവം തേച്ചുമായ്ക്കാന്‍ സംഘ് പരിവാര്‍ തീവ്ര ശ്രമം നടത്തുന്നതിനിടെ ആസിഫയുടെ ഓര്‍മകള്‍ കെടാതെ സൂക്ഷിക്കാന്‍ വ്യത്യസ്ത ശ്രമവുമായി ഫുട്‌ബോള്‍ താരം ഗുര്‍വിന്ദര്‍ സിങ്. ഈസ്റ്റ് ബംഗാള്‍ ഡിഫന്ററായ ഗുര്‍വിന്ദര്‍ എ.ഐ.എഫ്.എഫ് സൂപ്പര്‍ കപ്പ് ഫൈനലിനു മുന്നോടിയായുള്ള ഫോട്ടോഷൂട്ടില്‍ ആസിഫയുടെ ചിത്രമടങ്ങുന്ന ടീ ഷര്‍ട്ട് ധരിച്ചാണ് പ്രത്യക്ഷപ്പട്ടത്. ഈ ചിത്രം ഐ-ലീഗിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പുറത്തുവിടുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരമായ ഗുര്‍വിന്ദര്‍ എ.ഐ.എഫ്.എഫ് ഫൈനല്‍ തന്നെ ആസിഫയ്ക്കു വേണ്ടി തെരഞ്ഞെടുത്തത് ശ്രദ്ധേയമായി. ഐ.എസ്.എല്ലിലെയും ഐ-ലീഗിലെയും ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഒഡിഷയിലെ ഭുവനേശ്വറിലാണ് നടന്നത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അടക്കം നിരവധി പ്രമുഖര്‍ കളി കാണാനെത്തിയിരുന്നു.

31-കാരനായ ഗുര്‍വിന്ദര്‍ സിങ് പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ്. ഈസ്റ്റ് ബംഗാള്‍ താരമായ ഗുര്‍വിന്ദര്‍ 2014 മുതല്‍ 2016 വരെ ലോണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിച്ചിരുന്നു.

മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ആദ്യം ലീഡെടുത്തെങ്കിലും നാലു ഗോള്‍ തിരിച്ചടിച്ച് ബെംഗളുരു എഫ്.സി കിരീടം നേടി. ക്ലബ്ബ് രൂപീകരിച്ച ശേഷം എല്ലാ സീസണിലും മേജര്‍ കിരീടം എന്ന നേട്ടം നിലനിര്‍ത്താനും ഇതോടെ ബെംഗളുരുവിനായി.

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Football

ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Published

on

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.

Continue Reading

Cricket

ഇംഗ്ലണ്ട് ടെസ്റ്റിൽനിന്ന് നായകന്‍ രോഹിത് ശർമ വിട്ടുനിന്നേക്കും

. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിട്ടുനിന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റെഡ് ബാള്‍ ക്രിക്കറ്റില്‍ ഫോം കണ്ടെത്താനാകാത്തതിനാലാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം ഫോമിനെ തുടര്‍ന്ന് താരത്തിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതേസമയം സീനിയര്‍ താരം വിരാട് കോഹ്‌ലി ഇംഗ്ലണ്ട് പര്യടനത്തിന് ടീമിനൊപ്പമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ രോഹിത്തിന്റെ അബാവത്തില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലിറങ്ങിയ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. രണ്ടാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് മൂന്ന് മത്സരങ്ങളില്‍ 6.2 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് നേടിയത്.

സിഡ്‌നിയില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍നിന്ന് താരം സ്വയം മാറിനിന്നു. പെര്‍ത്തില്‍ നേടിയ സെഞ്ച്വറിയല്ലാതെ വിരാട് കോഹ്‌ലിക്കും വലിയ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും ടീം ഇന്ത്യക്ക് ബാധ്യതയാണെന്ന തരത്തില്‍ വലിയ വിമര്‍ശനമുയരുകയും ചെയ്തു.

സിഡ്‌നി ടെസ്റ്റില്‍നിന്ന് രോഹിത് മാറിനിന്നതോടെ താരം ലോങ് ഫോര്‍മാറ്റില്‍നിന്ന് വിരമിക്കാനുള്ള തയാറെടുപ്പിലാണെന്ന് അഭ്യൂഹമുയര്‍ന്നു. എന്നാല്‍ ഇത് നിഷേധിച്ച് രോഹിത് തന്നെ രംഗത്തെത്തി.

തനിക്ക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടായതിനാല്‍ മാറിനിന്നതാണെന്നും വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്നും താരം വ്യക്തമാക്കി. കാര്യങ്ങള്‍ മാറുമെന്നും കമന്ററി ബോക്‌സിലിരിക്കുന്നവരും മാധ്യമങ്ങളുമല്ല തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതെന്നും താരം പറഞ്ഞു.

ആസ്‌ട്രേലിയയില്‍നിന്ന് തിരിച്ചെത്തിയ രോഹിത് ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫി കിരീട നേട്ടത്തിലേക്ക് നയിച്ചു. ഫൈനലില്‍ രോഹിത്തിന്റെ ബാറ്റില്‍നിന്ന് പിറന്ന 76 റണ്‍സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. കോഹ്‌ലിയാകട്ടെ, പാകിസ്താനെതിരെ സെഞ്ച്വറിയും (100*) ആസ്‌ട്രേലിയക്കെതിരെ 84 റണ്‍സുമടിച്ചു.

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യന്‍ സംഘം പോകുന്നത്. ജൂണ്‍ 20നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ലീഡ്‌സിലും തുടര്‍ന്നുള്ള മത്സരങ്ങള്‍ എജ്ബാസ്റ്റന്‍, ലോര്‍ഡ്‌സ്, ഓള്‍ഡ് ട്രാഫോര്‍ഡ്, കെന്നിങ്ടണ്‍ ഓവല്‍ എന്നിവിടങ്ങളിലും നടക്കും.

Continue Reading

Trending