Connect with us

crime

സംസ്ഥാനത്ത് തോക്ക് ഉപയോഗവും ആക്രമണവും വര്‍ധിക്കുന്നു

ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 56 കേസുകള്‍

Published

on

സംസ്ഥാനത്ത് തോക്കു ഉപയോഗവും ആക്രമണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പൊലീസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത കാലങ്ങളില്‍ മൂന്ന് പേര്‍ക്കാണ് വെടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ടത്. കേരള പൊലീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മെയ് വരെ 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2023 ല്‍ ഇത് 121 ആയിരുന്നു. 2022ല്‍ 122 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് സഹപാഠികളെ ആയുധം കൊണ്ട് മര്‍ദിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് എയര്‍ഗണ്‍ പിടിച്ചെടുത്തത്. ജൂലൈ 27ന് തിരുവനന്തപുരത്ത് ഒരു സ്ത്രീയുടെ കൈയില്‍ വെടിയേറ്റു. കാറില്‍ രക്ഷപ്പെട്ട വനിതാ ഡോക്ടറെ പിന്നീട് അറസ്റ്റ് ചെയ്തു. 2021ല്‍ ഇത്തരത്തിലുള്ള അഞ്ച് ആക്രമണങ്ങളാണ് രേഖപ്പെടുത്തിയത്.

4000 മുതല്‍ 13,000 വരെയാണ് ഒരു എയര്‍ഗണിന്റെ വില. 20ജൂളില്‍ കൂടുതല്‍ ആവശ്യമുള്ള തോക്കുകള്‍ക്ക് ലൈസന്‍സ് ആവശ്യമാണ്. ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ക്കുള്ള തോക്കുകള്‍ക്ക് ലൈസന്‍സ് ആവശ്യമില്ല. പഞ്ച എന്നറിയപ്പെട്ടുന്ന നാടന്‍ തോക്കുകള്‍ ബിഹാറില്‍ നിന്നാണ് വരുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍ പറഞ്ഞു.

സ്‌പോര്‍ട്‌സിനും സ്വയം പ്രതിരോധത്തിനുമായി സാധാരണയായി ഉപയോഗിക്കുന്ന എയര്‍ഗണ്‍ എളുപ്പത്തില്‍ വാങ്ങാവുന്നതും ലൈസന്‍സ് ആവശ്യമില്ലാത്തതും ആണ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകള്‍ പ്രധാനമായും എയര്‍ഗണ്‍ ഉപയോഗിക്കുന്നതിന്റെ കാരണമിതാണ്. മിക്ക എയര്‍ഗണുകളുടേയും വില്‍പ്പന ഓണ്‍ലൈനായാണ്. ഇത് തോക്ക് ഉടമകളെ കണ്ടെത്താന്‍ വളരെ പ്രയാസമുണ്ടാക്കുന്നതായും പൊലീസ് പറയുന്നു.

crime

താടിവടിച്ചില്ല; നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു

Published

on

കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന് സമീപം വെച്ച് പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കായിരുന്നു മർദനമേറ്റത്. താടി വടിച്ചില്ലെന്നും ഷര്‍ട്ടിന്റ ബട്ടന്‍ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. കുട്ടിയുടെ തല ചുമരിലിടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടത്തിന് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റ വിദ്യാർത്ഥി പൊലീസിൽ പരാതി നൽകി. നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Continue Reading

crime

ഷാബാ ഷെരീഫ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ; ബാക്കി പ്രതികളെ വെറുതെവിട്ടു

ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും.

Published

on

മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.

ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും. ബാക്കിയുള്ള പ്രതികളെ കോടതി വെറുടെ വിട്ടു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഒരു വര്‍ഷത്തോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് കേസില്‍ കോടതി വിധി പറഞ്ഞത്.

ഷാബാ ഷെരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുവരാനും കൊലപാതകത്തിനും കൂട്ടു നിന്ന പ്രതികള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തിയ ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് നടക്കുന്ന കൊലപാതകത്തിന്റെ വാര്‍ത്ത പുറം ലോകമറിയുന്നത്. 2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ അഷ്റഫിന്റെ സംഘം ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വരികയായിരുന്നു.

ഒരു വര്‍ഷത്തിലധികം മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചു. 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് ബലമായത്.

Continue Reading

crime

സി.പി.എം നേതാവിനെതിരെ പോക്സോ കേസ്

2022ലാണ് പീഡനശ്രമം നടന്നതെന്ന് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നു.

Published

on

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സി.പി.എം കയ്പമംഗലം ലോക്കൽ സെക്രട്ടറി ബി.എസ്. ശക്തിധരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. 2022ലാണ് പീഡനശ്രമം നടന്നതെന്ന് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കയ്പമംഗലം പൊലീസ് കേസെടുത്തത്. അതിനിടെ പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ശക്തിധരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കയ്പമംഗലം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ കയ്പമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

കൂരിക്കുഴി പഞ്ഞംപള്ളിയിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ തടഞ്ഞു. തുടർന്ന് നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമിനിക് ഉദ്ഘാടനം ചെയ്തു.

Continue Reading

Trending