Connect with us

gulf

കോവിഡിന്റെ ആഘാതം ലഘൂകരിക്കാൻ ജി 20 കൂടായ്മക്ക് സാധിച്ചു – സൽമാൻ രാജാവ്

ആഗോളതലത്തിൽ കോവിഡ് മഹാമാരി തീർത്ത ആഘാതം ലഘൂകരിക്കാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചതായി സഊദി ഭരണാധികാരി സൽമാൻ രാജാവ്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ആഗോളതലത്തിൽ കോവിഡ് മഹാമാരി തീർത്ത ആഘാതം ലഘൂകരിക്കാൻ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മക്ക് സാധിച്ചതായി സഊദി ഭരണാധികാരി സൽമാൻ രാജാവ് . എന്നാൽ കോവിഡിന്റെ ഞെട്ടലിൽ നിന്ന് ലോകം മുക്തരായിട്ടില്ലെന്നും ലോക ജനത നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്‌ട്ര സഹകരണത്തിലൂടെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി 20 ദ്വിദിന വിർച്വൽ ഉച്ചകോടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ജി 20 രാജ്യങ്ങളുടെ സൽമാൻ രാജാവ്. ചുരുങ്ങിയ സമയം കൊണ്ട് ആഗോളതലത്തിൽ ഭീതി വിതച്ച കോവിഡ് സാമൂഹികവും സാമ്പത്തികവുമായ കനത്ത നഷ്ടങ്ങളാണ് വരുത്തിയത് . ആഗോള പ്രതിസന്ധിയെ നേരിടാനും ലോക ജനതക്ക് നഷ്ടമായ ആത്മവിശ്വാസം വീണ്ടെടുക്കാനും പ്രത്യാഘാതങ്ങളിൽ നിന്ന് മോചിതരാക്കാനും നിർണ്ണായക ഇടപെടലുകൾ നടത്താൻ റിയാദ് ഉച്ചകോടിയിലൂടെ ജി 20 കൂട്ടായ്‌മക്ക് സാധിക്കും. കഴിഞ്ഞ 12 വർഷത്തെ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്.

കോവിഡ് മൂലം അടിയന്തര ഉച്ചകോടി കഴിഞ്ഞ മാർച്ചിൽ ഓൺലൈനിൽ ചേർന്നിരുന്നെങ്കിലും ജി 20 രാജ്യങ്ങളുടെ ഭരണാധികാരികൾക്ക് ഇത്തവണ റിയാദിൽ നേരിട്ട് ഒത്തുചേരാൻ സാധിക്കുമെന്നായിരുന്നു കരുതിയത്. കോവിഡ് പശ്ചാത്തലത്തിൽ അസാധാരണമായ സാഹചര്യത്തിലായതിനാൽ അതിനു സാധ്യമായില്ലെന്ന് രാജാവ് പറഞ്ഞു. ചരിത്രപരമായ ദൗത്യമാണ് സഊദി നിറവേറ്റുന്നത്. പ്രത്യേക സാഹചര്യത്തിലായാലും ഒരു വർഷത്തിനകം രണ്ട് തവണ ജി 20 ഉച്ചകോടിക്ക് ആതിഥ്യമരുളാനും സഊദിക്ക് സാധിച്ചു . ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അവസരങ്ങളെ ഉപയോഗപ്പെടുത്തൽ എന്ന പ്രമേയത്തിൽ നടക്കുന്ന ലോക രാജ്യങ്ങളുടെ സംഗമത്തിന്റെ ഭാഗമായി നൂറിലധികം വിർച്വൽ മീറ്റിംഗുകൾ പൂർത്തിയാക്കിയിരുന്നു.

അഭൂതപൂർവമായ ആഘാതമാണ് കോവിഡ് സൃഷ്ടിച്ചത്. മഹാമാരിയെ നേരിടാനുള്ള ശ്രമത്തിൽ ആഗോളതലത്തിൽ 21 ബില്യൺ ഡോളറും ആശങ്കയിലായ സംരംഭങ്ങൾക്ക് ആശ്വാസമായി കമ്പനികൾക്കും സംരംഭകർക്കും 11 ട്രില്യൺ ഡോളറും സംഭാവന നൽകി. വികസ്വര രാജ്യങ്ങൾക്ക് പ്രത്യേക സഹായങ്ങളും നൽകി. നിലവിലുള്ളതും ഭാവിയിലുമുണ്ടായേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ അന്താരാഷ്‌ട്ര വ്യാപാരം കൂടുതൽ ഊർജ്ജിതമാക്കണം . ആഗോള സമ്പദ്ഘടനക്ക് ശക്തി പകരുന്ന വിധത്തിൽ വാണിജ്യ ചരക്ക് നീക്കങ്ങൾ സുഗമമാക്കുന്നതിനുള്ള നടപടികളും തുടരണം. അതിനായി സമ്പദ് വ്യവസ്ഥ യും അതിർത്തികളും തുറന്നിടണം.

കോവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് വികസ്വര രാജ്യങ്ങളെയുൾപ്പടെ കൊണ്ടുവരാനുള്ള ഏകോപനമുണ്ടാകണം. പരിസ്ഥിതിയും ഭൂമിയിലെ ജൈവ ഘടനയെയും സംരക്ഷിക്കണം. കാലാവസ്ഥ വ്യതിയാനങ്ങളെ പിടിച്ചു നിർത്താൻ സുസ്ഥിരമായ ഊർജ സംവിധാനങ്ങൾ രൂപെടുത്തണം. യുവാക്കൾക്കും സ്‌ത്രീകൾക്കും സമൂഹത്തിലും തൊഴിൽ വിപണിയിലും അർഹമായ അവസരങ്ങൾ നൽകണം. അതിനായി വിദ്യാഭ്യാസം, പരിശീലനം, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ , സംരംഭകർക്കുള്ള സാമ്പത്തിക പിന്തുണ നൽകൽ, ഡിജിറ്റൽ വിഭജനം തുടങ്ങി ശക്തവും സുസ്ഥിരവുമായ സംവിധാനങ്ങൾ ക്രമപ്പെടുത്തണം. ജീവിതത്തെയും ഉപജീവനത്തെയും പരിരക്ഷിക്കുന്നതിൽ കോവിഡിന്റെ പ്രതിസന്ധിക്ക് ശേഷമുള്ള ജി 20 കൂട്ടായ്മയുടെ ശ്രമങ്ങളെ ലോകം ഉറ്റുനോക്കുകയാണെന്നും സൽമാൻ രാജാവ് വ്യക്തമാക്കി.

gulf

സലാം പാപ്പിനിശ്ശേരിയുടെ കരയിലേക്കൊരു കടൽ ദൂരം പ്രകാശനം ചെയ്‌തു; പുസ്തകത്തിന്റെ റോയൽറ്റി ICWF ലേക്ക് നൽകും

സങ്കൽപ്പത്തിൽ നെയ്തെടുക്കാതെ യഥാർത്ഥ മനുഷ്യരുടെ ജീവിത കഥ പറയുന്ന ഈ പുസ്‌തകം കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്നാണ് സമദാനി വിശദമാക്കിയത്

Published

on

ഷാർജ: പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥപറയുന്ന പുസ്‌തകം കരയിലേക്കൊരു കടൽ ദൂരം 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ ലോക്സഭാംഗം ഡോ. എം പി അബ്‌ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി പ്രകാശനം ചെയ്തു.

യുഎയിൽ മരണപ്പെടുന്ന ഒട്ടനവധിയാളുകളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട നിയമപരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി. കടൽ കടന്ന പ്രവാസി ഒടുവിൽ പെട്ടെന്നൊരു ദിവസം ജീവനറ്റ് തൻ്റെ കരയിലേക്ക് കടൽ കടന്ന് പോകുന്നതാണ് ഈ പുസ്‌തകത്തിൽ കാണാൻ സാധിക്കുന്നത്.

Continue Reading

gulf

ദുബൈ കെഎംസിസി മാറാക്കര പ്രവർത്തക സമിതി, വളണ്ടിയർ മീറ്റും യാത്രയയപ്പ് സംഗമവും നടന്നു

Published

on

നീണ്ട 48 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പട്ടാക്കൽ കുഞ്ഞാപ്പു ഹാജിക്ക് മാറാക്കര പഞ്ചായത്ത് ദുബൈ കെഎംസിസി കമ്മിറ്റി യാത്രയയപ്പ് നൽകി ജദ്ദാഫ് സാബിൽ ക്രൂയിസറിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ബാപ്പു ചേലകുത്ത് അധ്യക്ഷത വഹിച്ചു മലപ്പുറം ജില്ല കെഎംസിസി ട്രഷറർ സിവി അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ പോലെ ആധുനിക സൗകര്യങ്ങൾ ഇല്ലാത്ത കാലത്തെ പ്രവാസ ജീവിതത്തെ അനുഭവങ്ങളും കഷ്ടതകളും പങ്കു വെച്ചു കൊണ്ട് കുഞ്ഞാപ്പു ഹാജി നടത്തിയ നന്ദി പ്രസംഗം പുതിയ തലമുറയിലെ പ്രവാസികൾക്ക് പഠനാർഹവും കൗതുകവുമായി,മാറാക്കര സോക്കർ ഫെസ്റ്റിൽ വളണ്ടിയർ വിങ് സേവനം ചെയ്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫക്രുദീൻ മാറാക്കര,ഷെരീഫ് പിവി കരേക്കാട്, സമീർ കാലൊടി ,ജലീൽ കൊന്നക്കൽ ,ജാഫർ പതിയിൽ,സൈദലവി പി,ഷെരീഫ് മുത്തു, ബദറു കല്പക,മുബഷിർ ,ഷമീം സി,അയ്യൂബ് സിപി, തുടങ്ങിയർ സംസാരിച്ചു ജനറൽ സെക്രട്ടറി അഷറഫ് ബാബു കാലൊടി സ്വാഗതവും ട്രഷറർ ഷിഹാബ് എപി നന്ദിയും പറഞ്ഞു

Continue Reading

gulf

കെ.​എം.​സി.​സി യാം​ബു ഷ​ർ​ഖ് ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാരവാഹികള്‍

Published

on

കെ.​എം.​സി.​സി ഷ​ർ​ഖ് ഏ​രി​യ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ​ത​ല ക​ൺ​വെ​ൻ​ഷ​നി​ൽ അ​ബ്ദു​റ​ഷീ​ദ് മ​ട​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​റ​ഫു​ദ്ദീ​ൻ ഒ​ഴു​കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​പി. മു​ഹ​മ്മ​ദ്, സി​റാ​ജ് മു​സ്‍ലി​യാ​ര​ക​ത്ത്, അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം, അ​ഷ്റ​ഫ് ക​ല്ലി​ൽ, അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ക്ക​ച്ചാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ന്റെ ഏ​രി​യാ​ത​ല ഉ​ദ്‌​ഘാ​ട​നം അ​ബ്ദു​റ​ഹീം ക​രു​വ​ൻതിരു​ത്തി നി​ർ​വ​ഹി​ച്ചു. മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം ഏ​രി​യാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഷ​ബീ​ർ ഹ​സ്സ​ൻ കാ​ര​ക്കു​ന്ന് സ്വാ​ഗ​ത​വും സു​ൽ​ഫി​ക്ക​ർ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് ഫൈ​സി (ചെ​യ​ർ.), അ​ബ്ദു​റ​ഷീ​ദ് മ​ട​ത്തി​പ്പാ​റ (പ്ര​സി.), റി​യാ​സ് അ​മ്പ​ല​പ്പാ​റ, ഗ​ഫൂ​ർ വ​ണ്ടൂ​ർ, അ​ജ് നാ​സ് മ​ഞ്ചേ​രി, മു​ജീ​ബ് വെ​ള്ളേ​രി, മു​ഹ​മ്മ​ദ​ലി അ​രി​മ്പ്ര (വൈ​സ് പ്ര​സി.), സൈ​ഫു​ല്ല ക​രു​വാ​ര​കുണ്ട് (ജ​ന.​സെ​ക്ര.), ശ​രീ​ഫ് പെ​രി​ന്താ​റ്റി​രി (ഓ​ർ​ഗ. സെ​ക്ര.), നി​ഷാ​ദ് കൊ​യി​ലാ​ണ്ടി, ഫൈ​റോ​സ് മ​ഞ്ചേ​രി, നി​സാ​ർ വ​ളാ​ഞ്ചേ​രി, റി​യാ​സ് മ​മ്പു​റം, ഹം​സ കൂ​ട്ടി​ല​ങ്ങാ​ടി (ജോ. ​സെ​ക്ര.), സു​ൽ​ഫി​ക്ക​ർ അ​ലി വള്ളി​ക്കാ​പ്പറ്റ (ട്ര​ഷ.), സ​മീ​ർ ബാ​ബു കാ​ര​ക്കു​ന്ന് (സ്പോ​ർ​ട്സ് വി​ങ് ചെ​യ​ർ.), ഷ​റ​ഫു ഒ​ഴു​കൂ​ർ, അ​ഷ്റ​ഫ് ക​ല്ലി​ൽ, സി​റാ​ജ് മുസ്‍ലി​യാ​ര​ക​ത്ത്, ഷ​ബീ​ർ ഹ​സ​ൻ കാ​ര​ക്കു​ന്ന് (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Continue Reading

Trending