main stories
ഗള്‍ഫ് പ്രതിസന്ധിക്ക് വിരാമം; ജിസിസി ഉച്ചകോടിയില്‍ കരാര്‍ ഒപ്പിട്ടു
ഗള്‍ഫ് ജനതയുടെ ആഗ്രഹം സഫലമാക്കുന്ന കരാറാണിതെന്നും മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ആവശ്യപ്പെട്ടു.

റിയാദ്: മൂന്നര വര്‍ഷത്തിലേറെയായി തുടരുന്ന ഖത്തര്‍ ഉപരോധം അവസാനിപ്പിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) കരാറില്‍ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ രാജ്യങ്ങള്‍ ഒപ്പുവച്ചു. സൗദിയിലെ പൈതൃക നഗരമായ അല്‍ ഉലയില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് ‘ഗള്‍ഫ് ഐക്യത്തിനും സ്ഥിരതയ്ക്കുമുള്ള’ കരാറായത്. പുനരൈക്യത്തെ വിവിധ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. സൗദിക്കു പിന്നാലെ, ഖത്തറിനു മുന്നില്‍ അതിര്‍ത്തി തുറന്ന ഈജിപ്തും ഉപരോധം ഉടന്‍ പിന്‍വലിക്കും.
ഗള്‍ഫ് ജനതയുടെ ആഗ്രഹം സഫലമാക്കുന്ന കരാറാണിതെന്നും മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ആവശ്യപ്പെട്ടു. ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്നും ആഹ്വാനം ചെയ്തു. സുരക്ഷാഭീഷണിക്കെതിരെ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയും തേടി. ഗള്‍ഫ്, അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് അടിവരയിട്ട പ്രഖ്യാപനത്തില്‍ സാഹോദര്യം ശക്തിപ്പെടുത്തണമെന്നും പൊതുതാല്പര്യമുള്ള വിഷയങ്ങളില്‍ കൈകോര്‍ക്കണമെന്നും പറയുന്നു.
ഗള്‍ഫ് ഐക്യം ലക്ഷ്യമിട്ട് ഏറെ പ്രയത്നിച്ച കുവൈത്ത് മുന്‍ അമീര്‍ ഷെയ്ഖ് സബാഹിനെയും അന്തരിച്ച ഒമാന്‍ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനെയും ഉച്ചകോടി അനുസ്മരിച്ചു. ഉച്ചകോടിക്കെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉള്‍പ്പെടെയുള്ളവരെ മുഹമ്മദ് ബിന്‍ സല്‍മാനാണു സ്വീകരിച്ചത്. 2017 ജൂണ്‍ 5ന് ആരംഭിച്ച ഉപരോധത്തിനുശേഷം ആദ്യമായാണു ഖത്തര്‍ അമീര്‍ സൗദിയിലെത്തിയത്. ഉപരോധം പിന്‍വലിക്കുന്നതിനു മുന്നോടിയായി, കുവൈത്തിന്റെ മധ്യസ്ഥതയില്‍ തിങ്കളാഴ്ച രാത്രി തന്നെ സൗദി കര, നാവിക, വ്യോമ അതിര്‍ത്തി തുറന്നിരുന്നു. പുതിയ അധ്യായത്തിന് തുടക്കമിട്ടതായി യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പ്രതികരിച്ചു.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസ് റിമാന്‍ഡില്‍
യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസ് റിമാന്‍ഡില്‍.

തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്ലിന് ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.
പ്രോസിക്യൂഷന് ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന് ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.
മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ, വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് തുമ്പ വി.എസ്.എസ്.സിക്ക് സമീപം സ്റ്റേഷന് കടവില്‍ നിന്നാണ് ബെയ്ലിന് ദാസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബെയ്ലിന് ദാസിനെ വഞ്ചിയൂര്‍ പൊലീസിന് കൈമാറുകയും രാത്രിയോടെ, അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഒളിവിലായിരുന്ന പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്.എച്ച്.ഒക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവ അഭിഭാഷകയെ ബെയ്ലിന് ദാസ് ക്രൂരമായി മര്‍ദിച്ചത്.

മലപ്പുറം കാളികാവ് അടക്കാക്കുണ്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവിലെത്തി. അമ്പതോളം വരുന്ന ആര്‍ആര്‍ടി സംഘങ്ങളും ദൗത്യത്തില്‍ പങ്കെടുക്കും.
പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുംകി ആനകളെയും കടുവയെ കണ്ടെത്താനായി ഉപയോഗിക്കും. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.. ക്യാമറകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ സ്ഥാപിച്ചു തുടങ്ങി. ഡ്രോണുമായുള്ള സംഘങ്ങളും ഇന്ന് എത്തും. കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം.
kerala
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം.
ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കേസാണിത്.
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്ലിംലീഗ്
-
Film3 days ago
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്