Connect with us

News

ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്തയും ഇന്ന് നേര്‍ക്കുനേര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നും രണ്ട് ഗംഭീര പോരാട്ടങ്ങള്‍.

Published

on

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നും രണ്ട് ഗംഭീര പോരാട്ടങ്ങള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകീട്ട് 3-30 ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ചാമ്പ്യന്മാരും ടേബിളിലെ ഒന്നാം സ്ഥാനക്കാരുമായി ഗുജറാത്ത് ടൈറ്റന്‍സ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ നേരിടുമ്പോള്‍ രാത്രി ഹൈദരാബാദില്‍ നടക്കുന്ന അങ്കത്തില്‍ സണ്‍റൈസേഴ്‌സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഗംഭീര ഫോമിലാണ് ഗുജറാത്ത്. ആദ്യ രണ്ട് മല്‍സരങ്ങളിലും സുന്ദരമായി ജയിച്ചവര്‍. വീണ്ടും സ്വന്തം വേദിയില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദമില്ല.

കൊല്‍ക്കത്തക്കാരാവാട്ടെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കരുത്തരായ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സിനെ മറിച്ചിട്ടവരാണ്. ആ ആത്മവിശ്വാസത്തിലാണ് നിതിഷ് റാണയും സംഘവും എത്തിയിരിക്കുന്നത്. ശുഭ്മാന്‍ ഗില്‍ നേതൃത്വം നല്‍കുന്ന ഗുജറാത്ത് ബാറ്റിംഗില്‍ ഡേവിഡ് മില്ലര്‍ ഉള്‍പ്പെടെ കരുത്തരുണ്ട്. റാഷിദ് ഖാന്‍ പോലും അതിവേഗതയില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഏത്ര വലിയ സ്‌ക്കോര്‍ സ്വന്തമാക്കാനും ഏത് സ്‌ക്കോര്‍ പിന്തുടരാനും ഗുജറാത്തിനാവും. വൃദ്ധിമാന്‍ സാഹക്കൊപ്പമാണ് ഗില്‍ ഓപ്പണിംഗിനെത്താറ്. അവസാന മല്‍സരത്തില്‍ മിന്നിയ യുവ ബാറ്റര്‍ സായ് സുദര്‍ശനുള്‍പ്പെടുന്ന മധ്യനിരക്കാരും ഫോമിലാണ്. മുഹമ്മദ് ഷമിയാണ് ബൗളിംഗിന് നേതൃത്വം നല്‍കുന്നത്. റാഷിദ്ഖാന്റെ സ്പിന്നും അല്‍സാരി ജോസഫിന്റെ വേഗവുമാവുമ്പോള്‍ ഭയപ്പെടാനില്ല.

കൊല്‍ക്കത്തക്കാര്‍ ഈഡനില്‍ ശക്തരായ ബെംഗളുരുവിനെ മറികടന്നത് സ്പിന്‍ മികവിലായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരേനുമെല്ലാം മിന്നിയപ്പോള്‍ വിരാത് കോലിയെയും ഫാഫ് ഡുപ്ലസിയെയും ഗ്ലെന്‍ മാക്‌സ്‌വെലിനെയുമെല്ലാം എളുപ്പത്തില്‍ പറഞ്ഞയക്കാന്‍ അവര്‍ക്കായി. പക്ഷേ ബാറ്റിംഗില്‍ പ്രശ്‌നങ്ങളുണ്ട്. നായകന്‍ നിതിഷ് റാണ, റിങ്കുസിംഗ്, ആന്ദ്രെ റസല്‍ എന്നിവര്‍ക്കൊന്നും വലിയ സ്‌ക്കോര്‍ നേടാനായിട്ടില്ല. ഓപ്പണര്‍ റഹ്മത്തുല്ല ഗുര്‍ബാസ് മാത്രമാണ് സ്ഥിരത കാട്ടുന്നത്. അവസാന മല്‍സരത്തില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ നടത്തിയ വെടിക്കെട്ടാണ് ടീമിന് മാന്യമായ സ്‌ക്കോര്‍ സമ്മാനിച്ചത്.

News

ആഗോള ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; താരിഫുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ്

ആഗോള വിപണികള്‍ തകരാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ വന്‍തോതിലുള്ള വിറ്റുവരവിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ട്രംപ് പറഞ്ഞു.

Published

on

സാമ്പത്തിക വിപണിയെ പിടിച്ചുകുലുക്കിയ നികുതികള്‍ നടപ്പിലാക്കാനുള്ള തന്റെ പദ്ധതികള്‍ പരിശോധിച്ച് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ തങ്ങളുടെ വ്യാപാരം പോലും അവസാനിപ്പിക്കുന്നില്ലെങ്കില്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി തീരുവയില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ആഗോള വിപണികള്‍ തകരാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ വന്‍തോതിലുള്ള വിറ്റുവരവിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ട്രംപ് പറഞ്ഞു. ആഗോള സാമ്പത്തിക വിപണികള്‍ കുത്തനെ ഇടിവ് തുടരുന്നതിന്റെ പാതയിലായതോടെയാണ് അദ്ദേഹം പ്രതികരിച്ചത്.

വ്യക്തമായ അവസാനമില്ലാത്ത സാമ്പത്തിക അനിശ്ചിതത്വത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് ഉയര്‍ന്ന നിരക്കുകള്‍ ബുധനാഴ്ച മുതല്‍ ശേഖരിക്കും. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു, അന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍ ‘നിങ്ങള്‍ക്ക് ദിവസങ്ങളോ ആഴ്ചകളിലോ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള കാര്യമല്ല’. ‘രാജ്യങ്ങള്‍ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്നും അത് വിശ്വസനീയമാണോ എന്നും’ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാണണമെന്ന് അദ്ദേഹം പറഞ്ഞു.

‘ഒരു മാന്ദ്യം ഉണ്ടാകണമെന്നില്ല. ഒരു ദിവസം, ഒരാഴ്ചയ്ക്കുള്ളില്‍ വിപണി എങ്ങനെ പ്രതികരിക്കുമെന്ന് ആര്‍ക്കറിയാം?’ ബെസെന്റ് പറഞ്ഞു. ‘ഞങ്ങള്‍ നോക്കുന്നത് അഭിവൃദ്ധിക്കായി ദീര്‍ഘകാല സാമ്പത്തിക അടിസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുക എന്നതാണ്.’

താരിഫുകള്‍ വിപണികളെ പിടിച്ചുകുലുക്കിയതിനാല്‍ ഞായറാഴ്ച രാത്രി യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകള്‍ ഇടിഞ്ഞു. എസ് ആന്റ് പി 500 ഫ്യൂച്ചറുകള്‍ 2.5% ഇടിഞ്ഞപ്പോള്‍ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 2.1% ഇടിഞ്ഞു. നാസ്ഡാക്ക് ഫ്യൂച്ചറുകള്‍ 3.1% കുറഞ്ഞു. കഴിഞ്ഞ ആഴ്ച താരതമ്യേന സ്ഥിരത പുലര്‍ത്തിയിരുന്ന ബിറ്റ്‌കോയിന്റെ വില പോലും ഞായറാഴ്ച ഏകദേശം 6% ഇടിഞ്ഞു.

അതേസമയം, ഏഷ്യന്‍ ഓഹരികള്‍ നഷ്ടത്തിലായി. വിപണി തുറന്നതിന് തൊട്ടുപിന്നാലെ ടോക്കിയോയുടെ നിക്കി 225 സൂചിക ഏകദേശം 8% നഷ്ടപ്പെട്ടു. ഉച്ചയോടെ ഇത് 6% കുറഞ്ഞു. ഒരു സര്‍ക്യൂട്ട് ബ്രേക്കര്‍ യു.എസ്. ചൈനീസ് വിപണികളും ഇടിഞ്ഞു, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 9.4% ഇടിഞ്ഞു, ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 6.2% നഷ്ടപ്പെട്ടു.

 

 

 

 

Continue Reading

kerala

കളമശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.

Published

on

കളമശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.

കോളജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. സഹപാഠികളാണ് മൃതദേഹം ആദ്യം കണ്ടത്. ഞായറാഴ്ച രാത്രി 11.45നായിരുന്നു സംഭവം.

വിദ്യാര്‍ത്ഥിനി ഇതിനു മുമ്പ് രണ്ട് പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ട്രെയിനില്‍ വച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

മൂന്ന് വര്‍ഷമായി മെഡിക്കല്‍ കോളജിലെ സൈക്യാട്രിക് വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥിനി. എന്നാല്‍ കഴിഞ്ഞ ദിവസം ഡോക്ടറെ കാണിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലാക്കി പിതാവ് മടങ്ങിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

 

Continue Reading

india

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും സുപ്രീംകോടതിയില്‍

നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Published

on

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും സുപ്രീംകോടതിയില്‍. ലോക്സഭാംഗവും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എ രാജയാണ് വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

തമിഴ്നാട്ടില്‍ ഏകദേശം 50 ലക്ഷം വരുന്ന മുസ്ലിങ്ങളുടെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ 20 കോടി മുസ്ലിങ്ങളുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഭേദഗതി നിയമം എന്ന് ഹര്‍ജിയില്‍ പറയുന്നു. ജെപിസിയിലും പാര്‍ലമെന്ററി ചര്‍ച്ചയിലും അംഗങ്ങള്‍ ഉന്നയിച്ച ഗുരുതരമായ എതിര്‍പ്പുകള്‍ പരിഗണിക്കാതെയാണ് നിയമം പാസാക്കിയതെന്നും ഡിഎംകെ വ്യക്തമാക്കുന്നു.

വഖഫ് നിയമഭേദഗതി നിയമത്തിനെതിരെ നേരത്തേ കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി, ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്‍ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Continue Reading

Trending