Connect with us

india

മോഷണം നടത്താനായി 10 കിലോ തടി കുറച്ചു; മാസങ്ങളുടെ പ്രയത്‌നത്തില്‍ അടിച്ചുമാറ്റിയത് 37 ലക്ഷം, പക്ഷേ, പിന്നീട് സംഭവിച്ചത്

മോഷണം നടത്താന്‍ തടി കുറച്ച സംഭവം കേട്ടിട്ടുണ്ടോ? ഗുജറാത്തിലുണ്ട്

Published

on

ശരീര ഭാരം കുറക്കാനായി പലര്‍ക്കും പല കാരണങ്ങളുണ്ടാകും. അത്തരത്തില്‍ നിരന്തരമായ ഭക്ഷണ ക്രമീകരണങ്ങളിലൂടെയും വ്യായാമങ്ങളിലൂടെയും ഭാരം കുറച്ച ഒരുപാട് പേരെ നാം കണ്ടിട്ടുണ്ട്. പൊണ്ണത്തടി കുറയാന്‍, ആരോഗ്യം വീണ്ടെടുക്കാന്‍, സിനിമയിലെ കഥാപാത്രത്തിന് തുടങ്ങി നിരവധി കാരണങ്ങള്‍ക്ക് ഭാരം കുറക്കുന്നവരുണ്ട്.

എന്നാല്‍ മോഷണം നടത്താന്‍ തടി കുറച്ച സംഭവം കേട്ടിട്ടുണ്ടോ? ഗുജറാത്തിലുണ്ട്. അഹമ്മദാബാദില്‍ നിന്നുള്ള 36കാരനായ മോത്തി സിങ് ചൗഹാന്‍. മോഹിത് മറാഡിയ എന്നയാളുടെ വീട്ടു ജോലിക്കാരനായിരുന്നു മോത്തി സിങ്. പതിവായി ആ വീട്ടില്‍ ഉണ്ടായിരുന്നതിനാല്‍ വിലപിടിപ്പുള്ള വസ്തുക്കളൊക്കെ എവിടെയാണ് സൂക്ഷിച്ചതെന്ന് മോത്തി സിങ്ങിന് അറിയാമായിരുന്നു.

അവ എങ്ങനെയെങ്കിലും അടിച്ചുമാറ്റണമെന്നായി മോത്തി സിങ്ങിന്റെ ചിന്ത. പക്ഷേ, അകത്തു കടക്കണമെങ്കില്‍ ഇലക്ട്രോണിക് വാതില്‍ തുറക്കണം. അതു തകര്‍ക്കാന്‍ കഴിയുമായിരുന്നില്ല. പിന്നെയുള്ള വഴി ആലോചിച്ചപ്പോഴാണ് ജനല്‍ വെട്ടിപ്പൊളിച്ച് അകത്തു കടക്കാം എന്ന് ചിന്തിച്ചത്. പക്ഷേ, അവിടെയും പ്രശ്‌നം ഉണ്ടായിരുന്നു. ആ ജനലിനുള്ളിലൂടെ മോത്തി സിങ്ങിന് അകത്ത് പ്രവേശിക്കാനാവില്ല. ശരീര ഭാരമായിരുന്നു പ്രശ്‌നം.

ഭാരം കുറക്കാനായി മൂന്നു മാസം കഠിന പ്രയത്‌നം ചെയ്തു. ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കും. അത്താഴം പാടെ ഒഴിവാക്കി. ജനലിനകത്തൂടെ പ്രവേശിക്കാന്‍ മാത്രം കഴിയുന്ന വിധം പത്തു കിലോ ഭാരം മൂന്നു മാസം കൊണ്ട് കുറച്ചു. തുടര്‍ന്ന് അകത്തു കടന്ന് മോഷ്ടിച്ചത് 37 ലക്ഷം രൂപ.

സിസിടിവികള്‍ എല്ലാം നശിപ്പിച്ച ശേഷമായിരുന്നു മോഷണം നടത്തിയത്. അതിനാല്‍ തന്നെ ആളെ കണ്ടെത്താന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒരു പ്രാദേശിക ഹാര്‍ഡ്‌വെയര്‍ സ്റ്റോറില്‍ നിന്ന് മോത്തി സിങ് സാധനങ്ങള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായി. ഇതോടെ മോത്തി സിങ്ങിനെ വിശദമായി പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ ലൊക്കേഷനും മനസിലാക്കിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു

ചിക്കമഗലൂരു-ഉഡുപ്പി അതിര്‍ത്തിയിലുള്ള സിതമ്പില്ലു – ഹെബ്രി വനമേഖലയിലാണ് ഇന്നലെ രാത്രി ഏറ്റുമുട്ടലുണ്ടായത്.

Published

on

കര്‍ണാടകയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമഗലൂരു-ഉഡുപ്പി അതിര്‍ത്തിയിലുള്ള സിതമ്പില്ലു – ഹെബ്രി വനമേഖലയിലാണ് ഇന്നലെ രാത്രി ഏറ്റുമുട്ടലുണ്ടായത്.

നേത്രാവതി ദളത്തിന്റെ കമാന്‍ഡറാണ് ഉഡുപ്പി കബ്ബിനാലെ സ്വദേശിയായ വിക്രം ഗൗഡ. ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാനായി ജനവാസമേഖലയിലെത്തിയ മാവോയിസ്റ്റുകളുമായി ആന്റി നക്സല്‍ സ്‌ക്വാഡ് ഏറ്റുമുട്ടുകയായിരുന്നു.

ഇതിനിടെ മൂന്ന് മാവോയിസ്റ്റ് നേതാക്കള്‍ രക്ഷപ്പെട്ടതായി കര്‍ണാടക ആന്റി നക്സല്‍ സ്‌ക്വാഡ് അറിയിച്ചു. മുംഗാരുലത, ജയണ്ണ, വനജാക്ഷി എന്നീ നേതാക്കളാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കായി വനമേഖലയില്‍ തിരച്ചില്‍ ശക്തമാക്കി.

 

Continue Reading

india

മസ്‌കിന്റെ ഫാല്‍ക്കണില്‍ പറന്നുയര്‍ന്ന് ജിസാറ്റ് 20

ഇലോണ്‍ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗപ്പെടുത്തിയായിരുന്നു ജിസാറ്റ് 20 ഉയര്‍ന്നത്.

Published

on

ഐഎസ്ആര്‍ഒയുടെ അത്യാധനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 യുടെ വിക്ഷേപണം വിജയകരമായി. ഇലോണ്‍ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗപ്പെടുത്തിയായിരുന്നു ജിസാറ്റ് 20 ഉയര്‍ന്നത്. ഫ്‌ലോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40 ല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.01 ഓടെ വിക്ഷേപിച്ചു.

4,700 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സാധ്യമാക്കാന്‍ ജിസാറ്റ്-20 സഹായിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം ഉപയോഗപ്പെടുത്താം.

ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായകരമാകും.

 

 

Continue Reading

india

സാന്റിയാഗോ മാർട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും ഇഡി റെയ്ഡ്; കണക്കിൽപ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തു

കള്ളപ്പണം വെളുപ്പിക്കാന്‍ ലോട്ടറി സമ്മാനം ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

Published

on

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി. ആറ് കോടി 42 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ ലോട്ടറി സമ്മാനം ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

രണ്ട് ദിവസം മുന്‍പാണ് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഇഡി റെയ്ഡ് നടന്നത്. തമിഴ്‌നാട്ടില്‍ പത്തിലധികം ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളും നിര്‍ണായക രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍, പശ്ചിമ ബംഗാള്‍, മേഘാലയ,രാജസ്ഥാന്‍ തുടങ്ങി ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.

മുംബൈ, ദുബായ്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ നിക്ഷേപത്തിന്റെ രേഖകള്‍ കിട്ടി. മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിംസ് കമ്പനി നിയമവിരുദ്ധ ഇടപാടുകള്‍ നടത്തി. വ്യാജ ലോട്ടറി ടിക്കറ്റുകള്‍ വ്യാപകമായി വിറ്റഴിച്ചതായി കണ്ടെത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നാണ് ഇഡി കണ്ടെത്തല്‍.

Continue Reading

Trending