ആലപ്പുഴ മാരാമണ്‍ എം.എം.എ.എച്ച്.എസ്.എസില്‍ 2021-2022 അധ്യയനവര്‍ഷം നിയമിച്ച ഗെസ്റ്റ് അധ്യാപകര്‍ക്ക് രണ്ടാഴ്ച്ചക്കകം ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷന്‍. എടുത്ത നടപടികള്‍ ഒരുമാസത്തിനകം കമ്മീഷനുമുമ്പില്‍ സമര്‍പ്പിക്കണമെന്ന് കമീഷന്‍ അംഗം വി.കെ. ബീനാകുമാരി ചെങ്ങന്നൂര്‍ ഹയര്‍ സെക്കഡറി റീജനല്‍ ഡയറക്ടര്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.
2021-2022ല്‍ പഠിപ്പിച്ച അധ്യാപകര്‍ക്ക് മാത്രമാണ് ശമ്പളം നിഷേധിച്ചതെന്നും 2022-2023ല്‍ നിയമിച്ചവര്‍ക്ക് ശമ്പളം കൃത്യമായി നല്‍കുന്നുണ്ടെന്നും പരാതിക്കാര്‍ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഒരുഭാഗത്ത് പറയുന്നതിങ്ങനെയാണ്, സ്ഥിരം തസ്തികളില്‍ മാനേജര്‍ സ്ഥിരനിയമനം നടത്താതെ ദിവസവേതനാടിസ്ഥാത്തിലാണ് നിയമനം നടത്തിയതെന്നും അതുകൊണ്ടാണ് ഹര്‍ജിക്കാര്‍ക്ക് നിയമന അംഗീകാരം നിഷേധിക്കുന്നതെന്നുമാണ് പറയുന്നത്. ഹയര്‍ സെക്കഡറി ഡെപ്യൂട്ടി ഡയറക്ടര്‍ കമീഷന് സമര്‍പ്പിച്ചത് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടാണ്. പരാതിനല്‍കിയവരുടെ വീഴ്ച്ചകാരണമല്ല ശമ്പളം നിഷേധിച്ചതെന്ന് കമീഷന് ബോധ്യമായി.