Connect with us

kerala

ഗൂഡല്ലൂര്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ്; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

മാറാരോഗങ്ങളാല്‍ ദീര്‍ഘകാല പരിചരണം ആവശ്യമുള്ള നീലിഗിരി ജില്ലയിലെ രോഗികള്‍ക്ക് ആവശ്യമായ സാന്ത്വന പരിചരണം നല്‍കുന്നതിനാണ് പാലിയേറ്റീവ് ഹോം കെയര്‍. നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ജനങ്ങള്‍ ഏറെ സാന്ത്വനകമാകുന്ന പ്രവര്‍ത്തനങ്ങളാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി വിഭാവനം ചെയ്തിട്ടുള്ളത്.

Published

on

ഗൂഡല്ലൂര്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗൂഡല്ലൂര്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ കീഴില്‍ ആരംഭിച്ച പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ് സെന്ററിന്റെ ചെയര്‍മാന്‍ കൂടിയാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

ആള്‍ ഇന്ത്യ കെഎംസിസിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതി കിടപ്പിലായ രോഗികള്‍ക്ക് വലിയ സാന്ത്വനമാകുമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്തിന് അകത്തും പുറത്തും കെ.എം.സി.സി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ കേന്ദ്രത്തിന് കീഴില്‍ ആരംഭിക്കുമെന്നും കൂട്ടിചേര്‍ത്തു.  കര്‍ഷകരും തൊഴിലാളികളുമടക്കം തിങ്ങിപാര്‍ക്കുന്ന ഇവിടെ ഇത്തരമൊരു ഹോംകെയര്‍ പദ്ധതി വലിയ ആശ്വസമായിരിക്കുമെന്നും
എല്ലാവര്‍ക്കും സാന്ത്വനമേകുന്ന പദ്ധതിയായി ഇതുമാറുമെന്നും പറഞ്ഞു.

മുസ്‌ലിംലീഗ് നീലഗിരി ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജിയാണ് അധ്യക്ഷത വഹിച്ചത്. ബാംഗ്ലൂര്‍ കെഎംസിസി ജനറല്‍ സെക്രട്ടറി എം.കെ നൗഷാദ് സ്വാഗതം പറഞ്ഞു. തമിഴ്‌നാട് വഖഫ് ബോര്‍ഡ് പ്രസിഡന്റ് എം അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. അമീറലി ആമുഖ പ്രഭാഷണവും കെ.എ.എം അബൂബക്കര്‍, പൊന്‍ജയശീലന്‍ എംഎല്‍എ, എം.ദ്രാവിഡ മണി, എം.പാണ്ഡ്യരാജ്, ആര്‍.ഡി.ഒ ജെ.സരവണ കണ്ണന്‍, ഡോ.ജി കതിരവന്‍, സഹദേവന്‍, ബഷീര്‍ ഹാജി, കെ.ബാപ്പു ഹാജി, അഹമ്മദ് സാജു,സി.എച്ച്.എം ഹനീഫ, അരുണ്‍ കുമാര്‍, വി.കെ അബ്ദുല്‍ നാസര്‍ ഹാജി, ഉപ്പട്ടി ആലി, നൗഫല്‍ പാഥാരി എന്നിവരും പ്രസംഗിച്ചു.

മാറാരോഗങ്ങളാല്‍ ദീര്‍ഘകാല പരിചരണം ആവശ്യമുള്ള നീലിഗിരി ജില്ലയിലെ രോഗികള്‍ക്ക് ആവശ്യമായ സാന്ത്വന പരിചരണം നല്‍കുന്നതിനാണ് പാലിയേറ്റീവ് ഹോം കെയര്‍. നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ജനങ്ങള്‍ ഏറെ സാന്ത്വനകമാകുന്ന പ്രവര്‍ത്തനങ്ങളാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി വിഭാവനം ചെയ്തിട്ടുള്ളത്. ആള്‍ ഇന്ത്യ കെ.എം.സി.സി ബാംഗ്ലൂര്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിവി അൻവറിൻറെ പൊലീസ് സുരക്ഷ പിൻവലിച്ചു

സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്.

Published

on

പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള ആറു പേരെയാണ് സർക്കാർ പിൻവലിച്ചത്. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്.

കഴിഞ്ഞ ദിവസമാണ് പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചത്. സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. സ്പീക്കറെ കണ്ട ശേഷം പി വി അൻവർ രാജി സ്ഥിരീകരിച്ചു. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം.

11 ന് തന്നെ രാജിവെക്കുന്ന കാര്യം സ്പീക്കറെ ഇ മെയിൽ മുഖേന അറിയിച്ചിരുന്നു. രാജിവെക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്. കേരളം നേരിടുന്ന പ്രധാന പ്രശ്നം വന്യജീവി പ്രശ്നത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു.

പാർട്ടിയുമായി സഹകരിച്ച് പോയാൽ ദേശീയ തലത്തിൽ പ്രശ്‌നം ഉന്നയിക്കാമെന്ന് മമത ഉറപ്പ് നൽകി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയാണ് ഇനി പോരാട്ടം. അതിന് വേണ്ടിയാണ് രാജിയെന്നും രാജിക്ക് നിർദേശിച്ചത് മമതയാണെന്നും അൻവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Continue Reading

crime

ഹൈക്കോടതി മുന്‍ ജഡ്ജിക്കും രക്ഷയില്ല; സൈബര്‍ തട്ടിപ്പിന് ഇരയായി

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

Published

on

സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജിയും. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പുസംഘം ജഡ്ജിയില്‍നിന്ന് പണം തട്ടിയത്. വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുസംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. പിന്നാലെയാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെട്ടവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത്് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

india

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ വിഷയങ്ങള്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്; സുരക്ഷാ വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ടസമിതി

നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ സമിതി രൂപീകരിച്ചത്.

Published

on

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനെ സമിതിയുടെ അധ്യക്ഷനായും നിയമിച്ചു. നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിട്ടതിന് ശേഷമാണ് പുതിയ സമിതി രൂപീകരിച്ചത്.

ഏഴ് അംഗങ്ങളാണ് മേൽനോട്ട സമിതിയിലുണ്ടാകുക. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരും തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയർമാനും കേരളത്തിന്റെ ഇറിഗേഷൻ വകുപ്പ് ചെയർമാൻ എന്നിവർ സമിതിയിലെ അംഗങ്ങളായിരിക്കും.

മുമ്പ് ജല കമ്മീഷൻ അധ്യക്ഷനായിരുന്നു മേൽനോട്ട സമിതിയുടെ ചെയർമാൻ. എന്നാൽ ഇത് മാറ്റി ദേശീയ ഡാം സേഫ്റ്റി അതോറിറ്റി ചെയർമാനെ അധ്യക്ഷനാക്കുകയായിരുന്നു.

അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പരിശോധിക്കാൻ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. വിഷയം ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് കേന്ദ്ര ജലകമ്മീഷൻ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് സർക്കാർ നടപടി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് 2021ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് ഇപ്പോള്‍ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും കൈമാറിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ കേരളം മുമ്പ് പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending