Video Stories
സംസ്ഥാനത്തിന് ലഭിക്കുക 14 ശതമാനം അധിക നികുതി, ജിഎസ്ടി; ജൂലൈ ഒന്നു മുതല്‍ ചെക്ക്പോസ്റ്റുകളില്‍ പരിശോധന ഇല്ല

ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കുന്ന ചരക്കുസേവന നികുതിയിലൂടെ ആദ്യവര്‍ഷം സംസ്ഥാനത്തിന് നിലവിലുള്ളതിനേക്കാള്‍ 14 ശതമാനം അധികനികുതി വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. . ഇപ്പോള്‍ നികുതി വരുമാനം ഓരോ വര്‍ഷവും 10 ശതമാനമാണ് വര്‍ധിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ ഇത് 20 ശതമാനമായി ഉയര്‍ന്നേക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് എത്തുന്ന എല്ലാ ഉല്പന്നങ്ങളുടെയും നികുതി നമുക്കു തന്നെ കിട്ടുന്നതാണ് നികുതി വര്‍ധിക്കുന്നതിന്റെ മുഖ്യ കാരണം. ജൂലൈ ഒന്നു മുതല്‍ സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്പോസ്റ്റുകളില്‍ ചരക്കു വാഹനങ്ങള്‍ പരിശോധിക്കില്ല. ചരക്ക് പുറപ്പെടുമ്പോള്‍ തന്നെ ജി.എസ.്ടി ശൃംഖലയിലേക്ക് ഇവേ ബില്‍ അപ്ലോഡു ചെയ്യുകയും ചെക്പോസ്റ്റുകളില്‍ വാഹന നമ്പര്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ ചരക്ക് എന്താണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്ന പരിഷ്കാരമാണ് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍ ഈവേ-ബില്‍ അപ്ലോഡു ചെയ്യേണ്ട സോഫ്റ്റ്വെയര് ഇതുവരെ തയ്യാറാകാത്തതിനാല്‍ ചെക്പോസ്റ്റുകളിലെ പരിശോധന നിര്‍ത്തലാക്കുന്നത് കേന്ദ്രം നാലു മാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. പക്ഷേ, കേരളം നേരത്തേ തന്നെ ഇഡിക്ലറേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പരിശോധന ജൂലായി ഒന്നു മുതല്‍ തന്നെ നിര്‍ത്തലാക്കുകയാണ്. ചെക്പോസ്റ്റുകളില്‍ ഇഡിക്ലറേഷന്‍ ഫോം കാണിച്ചാല്‍ ഉടന്‍ വണ്ടി കടത്തിവിടാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനത്തിലെ ചരക്കു സംബന്ധിച്ച് സംശയം തോന്നുകയോ രേഖ കാട്ടാതെ വാഹനങ്ങള്‍ കടന്നു പോകുകയോ ചെയ്താല്‍ പിന്തുടര്ന്നു പിടികൂടുമെന്നും തോമസ് ഐസക് പറഞ്ഞു.
100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് 18 ശതമാനവും നൂറിനു മുകളില്‍ 28% ശതമാനവും വിനോദ നികുതി ചുമത്തിയിട്ടുണ്ടെങ്കിലും ഫലത്തില്‍ ടിക്കറ്റ് നിരക്കു കുറയുകയാണു ചെയ്യുക. തദ്ദേശ സ്ഥാപനങ്ങള്‍ക്കു ലഭിച്ചിരുന്ന വിനോദ നികുതി ഇനി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ വീതിച്ചെടുക്കും. തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കിയിരുന്ന വിനോദനികുതി ഒഴിവാക്കി ഉടന്‍ ഉത്തരവിറങ്ങും. ഇപ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന വിനോദ നികുതി എത്രയാണോ അതു സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കു തന്നെ നല്‍കും. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും മറ്റും സേവനനികുതി ഉയര്‍ത്തിയത് വില വര്‍ധനവിന് ഇടയാക്കും. 60 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകളില്‍ നിന്ന് .5 ശതമാനമാണ് ഇതുവരെ നികുതി ഈടാക്കിയിരുന്നത്. ഇതാണ് അഞ്ചു ശതമാനമായി വര്‍ധിപ്പിച്ചത്. ലോട്ടറി വില്പനയിലൂടെ സര്‍ക്കാരിനുണ്ടാകുന്ന അധിക നേട്ടം ഏതുവിധം പങ്കുവെക്കണമെന്നു തിങ്കളാഴ്ച ഏജന്റുമാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ഉല്പന്നങ്ങള്ക്കും എത്രത്തോളം വില കൂടുമെന്നും കുറയുമെന്നും വ്യക്തമാക്കുന്ന പട്ടിക പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.
ജിഎസ്ടി വഴി നികുതി വെട്ടിപ്പ് പൂര്‍ണമായി തടയാന്‍ കഴിയുമെന്നു കരുതുന്നില്ല. വാങ്ങുന്ന സാധനങ്ങള്‍ക്കെല്ലാം ബില്‍ വേണമെന്നു ജനം വാശിപിടിച്ചാലേ ഇതു തടയാന്‍ കഴിയൂ. ജൂലൈ ഒന്നിന് കൊച്ചിയിലെ ലേ മെറിഡിയന് ഹോട്ടലില്‍ നടത്തുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള വ്യാപാരി പ്രതിനിധികളെ പങ്കെടുപ്പിക്കും. രണ്ടു മണിക്കൂര്‍ സംശയനിവാരണങ്ങള്‍ക്കായി മാറ്റിവെക്കും. ജി.എസ.്ടി സംബന്ധിച്ച സംശയങ്ങള്‍ ുീേെൂൗലേെശീി@െ സലൃമഹമ.ഴീ്.ശി എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കാം. സമ്മേളനത്തില്‍ വിദഗ്ധര്‍ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കും.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
india3 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala3 days ago
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
kerala3 days ago
ഹജ്ജ് 2025: 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി
-
kerala3 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും
-
kerala3 days ago
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച