Connect with us

kerala

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ: നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം നല്‍കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍

ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് കലക്ടര്‍ ഇക്കാര്യമറിയിച്ചത്.

Published

on

പാലക്കാട്-കോഴിക്കോട്ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെയും നിര്‍മിതികളുടെയും വിലയും പുനരധിവാസ പാക്കേജും ഒരു മാസത്തിനകം നല്‍കുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് കലക്ടര്‍ ഇക്കാര്യമറിയിച്ചത്.

ഹൈവേ നിര്‍മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില ജൂണ്‍ 30നകം തീരുമാനിക്കും. ഭൂമി വിട്ടുനല്‍കുന്ന ഓരോ വ്യക്തികള്‍ക്കും നല്‍കേണ്ട നഷ്ടപരിഹാരം നിര്‍ണയിച്ച് ജൂലൈ 30നകം വ്യക്തികളെ അറിയിക്കും. സ്ഥലം വിട്ടുനല്‍കിയവര്‍ സെപ്തംബര്‍ 30 നകം ഒഴിയണം. സ്ഥലം ഒഴിഞ്ഞ് പരമാവധി ഒരാഴ്ചക്കകം നഷ്ടപരിഹാരത്തുക നല്‍കും.

വാഴയൂര്‍, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂര്‍, കാവനൂര്‍, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂര്‍, പോരൂര്‍, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂര്‍, എടപ്പറ്റ, കരുവാരകുണ്ട് വില്ലേജുകളിലൂടെ കടന്നുപോകുന്ന പാതയില്‍ 1,127 കെട്ടിടങ്ങളാണ് ഏറ്റെടുക്കുക. ഇതില്‍ 713 കെട്ടിടങ്ങള്‍ പൂര്‍ണമായും 414 കെട്ടിടങ്ങള്‍ ഭാഗികമായും ഏറ്റെടുക്കും. ഇതില്‍ 1,093 എണ്ണം താമസ കെട്ടിടങ്ങളും 34 എണ്ണം വാണിജ്യ കെട്ടിടങ്ങളുമാണ്. 22 ആരാധനാലയങ്ങളും ഏറ്റെടുക്കും.

യോഗത്തില്‍ ഡോ എം.പി. അബ്ദുസ്സമദ് സമദാനി എം.പി, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, ടി.വി ഇബ്രാഹീം, പി.കെ. ബഷീര്‍, യു.എ ലത്തീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്ഥലമെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണ്‍, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ വിപിന്‍ മധു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

kerala

രണ്ട് മാസം പിന്നിട്ട് ആശാ സമരം; നിരാഹാര സമരം 22-ാം ദിവസത്തിലേക്ക്

സമരം 60 ദിവസം പിന്നിടുന്നതോടെ കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആശമാരുടെ തീരുമാനം.

Published

on

ആശാവര്‍ക്കര്‍മാരുടെ സമരം രണ്ട് മാസം പിന്നിട്ടു. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയിട്ട് ഇന്നത്തേക്ക് രണ്ട് മാസം പൂര്‍ത്തിയായി. നിരാഹാര സമരം 22-ാം ദിവസവും തുടരുകയാണ്. അതേസമയം ആശാ വര്‍ക്കര്‍മാരുടെ സമരം തുടരുന്നത് പിടിവാശി മൂലമാണ് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ വസ്തുതാപരമായി മനസിലാക്കാത്തതിനാല്‍ ആണെന്ന് ആശമാര്‍ പറയുന്നു.

21,000 രൂപ ഓണറേറിയവും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യവും കിട്ടിയേ പോകൂ എന്ന പിടിവാശി ഇതുവരെ സമരസംഘടന സ്വീകരിച്ചിട്ടില്ലന്നും ആശമാര്‍ക്ക് ആദ്യഘട്ടത്തില്‍ ഓണറേറിയമായി നല്‍കാന്‍ കഴിയുന്ന തുക എത്രയെന്ന് ഒരു ചര്‍ച്ചയിലും സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടില്ല എന്നും ആശമാര്‍ പറയുന്നു.

അതിനിടെ സമരം 60 ദിവസം പിന്നിടുന്നതോടെ കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആശമാരുടെ തീരുമാനം.

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

അതേസമയം കന്യാകുമാരി തീരത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 02.30 മുതല്‍ നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

ജാഗ്രതാ നിര്‍ദേശം

 

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. കചഇഛകട മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

 

Continue Reading

crime

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുൽത്താനയുടെ ഭർത്താവ് അറസ്റ്റിൽ

Published

on

ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേർ പിടിയിലായ കേസിലെ മുഖ്യപ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി തസ്ലീമ സുൽത്താനയുടെ ഭർത്താവാണ് അറസ്റ്റിലായ സുൽത്താൻ അക്ബർ അലി. ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമീഷണർ അശോക് കുമാറും പാർട്ടിയും ചേർന്ന് ചെന്നൈ എണ്ണൂരിലുള്ള വാടക വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മൊബൈൽ കടകൾക്ക് സെക്കൻഡ് ഹാൻഡ് മൊബൈലും മറ്റ് ഉപകരണങ്ങളും സപ്ലൈ ചെയ്യുന്ന ജോലി ചെയ്യുന്ന ഇയാൾ ഇതിന്റെ ഭാഗമായി സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പോകുകയും ഇവയുടെ മറവിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ട് വരികയുമാണ് ചെയ്തിരുന്നത്. തെളിവിൻ്റെ ഭാഗമായി ഇയാളുടെ പാസ്പോര്‍ട്ടും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് സംഘം കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈയിൽ തങ്ങി അന്വേഷണം നടത്തിവരികയായിരുന്നു.

Continue Reading

Trending