Connect with us

Video Stories

മഹാ മലയാളം

Published

on

 

എതിരാളികളെ നൂറുമീറ്ററോളം പിന്നിലാക്കിയാണ് വനിത വി‘ാഗം സ്റ്റീപ്ള്‍ ചേസില്‍ ഇന്ത്യയുടെ സുധ സിങ് സ്വര്‍ണത്തിലേക്ക് ഫിനിഷ് (9:59.47) ചെയ്തത്.സീസണില്‍ സുധയുടെ മികച്ച സമയമാണിത്. 2010ല്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ സുധ 2009, 2011, 2013 ഏഷ്യന്‍ മീറ്റുകളില്‍ വെള്ളി നേടിയിരുന്നു. പുരുഷ വി‘ാഗത്തില്‍ ഇറാന്റെ ഹുസൈന്‍ കെഹ്‌യാനിക്കാണ് സ്വര്‍ണം,(8:43.82). വനിത വി‘ാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 57.22 സെക്കന്റിലാണ് അനു ഓട്ടം പൂര്‍ത്തിയാക്കിയത്. വിയറ്റ്‌നാമിന്റെ തി ഹുയെന്‍ (56.14) സ്വര്‍ണം നേടി. കരിയറില്‍ അനുവിന്റെ ഏറ്റവും മികച്ച പ്രകടനമാണ് കലിംഗയിലേത്. 57.39 ആയിരുന്നു മുന്‍ സമയം. വുഹാന്‍ ഏഷ്യന്‍ മീറ്റില്‍ നാലാം സ്ഥാനത്തായിരുന്നു അനുവിന്റെ ഫിനിഷിങ്. വനംവകുപ്പിലെ സീനിയര്‍ സൂപണ്ടന്റാണ്.
പുരുഷ വി‘ാഗത്തില്‍ വെങ്കലം നേടിയ എം.പി ജാബിര്‍ (50.22) മലപ്പുറം മഞ്ചേരി സ്വദേശിയാണ്. ജാബിറിന്റെയും കരിയറിലെ മികച്ച പ്രകടനമാണ് ഇന്നലത്തേത്. കസഖ്‌സ്താന്‍ താരങ്ങളുടെ ആധിപത്യം കണ്ട ജമ്പിങ് പിറ്റില്‍ അവസാന ശ്രമത്തില്‍ 13.42 മീറ്റര്‍ ചാടിയാണ് ഷീനയുടെ വെങ്കല നേട്ടം. കസ്ഖ്‌സ്താന്റെ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ മരിയ ഒവ്ചിന്നികോവ സ്വര്‍ണവും (13.72), സഹതാരം ഐറിന എക്തോവ വെള്ളിയും (13.62) നേടി. 2016 ലക്‌നോ ദേശീയ മീറ്റിലെ 13.31 മീറ്ററാണ് ഷീനയുടെ മികച്ച പ്രകടനം. റൊമാനിയന്‍ കോച്ച് ബെഡ്‌റോസ് ബെഡ്‌റോസിയന്റെ കീഴിലാണു പരിശീലനം. കഴിഞ്ഞ ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ ഷീനക്ക് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലി അടുത്തിടെയാണ് നല്‍കിയത്. തൃശൂര്‍ ചേലക്കര സ്വദേശിനിയാണ്. ഇന്നലെ നടന്ന ഹെപ്റ്റാത്ത്‌ലണിലെ ഹൈജമ്പില്‍ ഇന്ത്യയുടെ സ്വപ്‌ന ബര്‍മന്‍ കഴിഞ്ഞ ദിവസം ഹൈ—ജമ്പില്‍ സ്വര്‍ണം നേടിയ താരത്തേക്കാള്‍ മികച്ച പ്രകടനം നടത്തി. 1.86 മീറ്ററാണ് സ്വപന മറികടന്നത്. വ്യക്തിഗത ഹൈജമ്പില്‍ സ്വര്‍ണം നേടിയ ഉസ്‌ബെകിസ്താന്‍ താരം നാദിയ ദുസനോവയുടെ പ്രകടനം 1.84 മീ.മാത്രം. പരുഷ വി‘ാഗം 110 മീ.ഹര്‍ഡില്‍സില്‍ ഒന്നാമനായ അബ്ദുല്‍ അസീസല്‍ അല്‍മന്ദീല്‍ കുവൈത്തിനായി ആദ്യം സ്വര്‍ണം അക്കൗണ്ടിലെത്തിച്ചു. ഇന്ത്യന്‍ താരം സിദ്ധാന്ത് തിങ്കളായ അഞ്ചാമനായി. വനിത വി‘ാഗത്തില്‍ നയന ജെയിംസ് ഫൈനലിന് യോഗ്യത നേടിയില്ല.പുരുഷ ഹൈജമ്പില്‍ സിറിയയുടെ മജീദ് അല്‍ദിന്‍ ഗസല്‍ വെങ്കലം നേടി. സിറിയയില്‍ നിന്ന് രണ്ടു താരങ്ങള്‍ മാത്രമാണ് മീറ്റില്‍ പങ്കെടുക്കുന്നത്.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending