Connect with us

kerala

നാട്ടുകാരുടെ പരാതിക്ക് പുല്ല് വില; ഒരു മാസത്തിനിടെ ആനയെത്തി മതില്‍ തകര്‍ത്തത് 11 തവണ

മതില്‍ തകര്‍ന്ന ഭാഗത്തിലൂടെ ആനക്കൂട്ടമെത്തി വ്യാപകമായി വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വനം വകുപ്പില്‍ പലതവണ പരാതിപ്പെട്ടതാണ്

Published

on

നിലമ്പൂര്‍ മുത്തേടത്ത് വനാതിര്‍ത്തിയിലെ തകര്‍ന്ന കരിങ്കല്‍ഭിത്തി അധികൃതര്‍ ശ്രദ്ധിക്കാതെയായപ്പോള്‍ കര്‍ഷകര്‍ പുതുക്കിപ്പണിതു. പടുക്ക വനം സ്‌റ്റേഷന് സമീപം ചീനിക്കുന്ന് തീക്കടിയില്‍ വനാതിര്‍ത്തിയിലെ മതിലാണ് നാട്ടുകാര്‍ നിര്‍മിച്ചത്. കരുളായി വനത്തില്‍നിന്നു നാട്ടിലേക്കിറങ്ങിയെത്തുന്ന ആനകളെ പ്രതിരോധിക്കാന്‍ വനം വകുപ്പ് നിര്‍മിച്ച കരിങ്കല്‍ മതില്‍ തീക്കടി കോളനിക്ക് സമീപം ഒരു വര്‍ഷം മുന്‍പാണ് തകര്‍ത്തത്.

മതില്‍ തകര്‍ന്ന ഭാഗത്തിലൂടെ ആനക്കൂട്ടമെത്തി വ്യാപകമായി വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വനം വകുപ്പില്‍ പലതവണ പരാതിപ്പെട്ടതാണ്. വന്യമൃഗശല്യം തടയുന്നതിന് വനംവകുപ്പ് കെട്ടിയ കരിങ്കല്‍ ഭിത്തി രണ്ടിടങ്ങളില്‍ കാട്ടാന തകര്‍ത്തിരുന്നു.

ഇതുവഴി ആനകള്‍ നാട്ടിലിറങ്ങലും വിളനശിപ്പിക്കലും പതിവായിരുന്നുവെന്ന് നാട്ടുകാര്‍. മതില്‍ പുനര്‍നിര്‍മിക്കാനെന്ന പേരില്‍ 5 തവണ വനപാലകരെത്തി അളന്ന് പോയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രമായി 11 തവണയാണ് ഇതിലൂടെ ആനക്കൂട്ടം നാട്ടിലെത്തിയത്.

കാലങ്ങളായി തകര്‍ന്നു കിടക്കുന്ന ഭിത്തി നന്നാക്കണമെന്ന് പലകുറി അധികൃതരോടാവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് കര്‍ഷകര്‍ രംഗത്തിറങ്ങി മതില്‍ കെട്ടിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വഖഫ് ഭേതഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് മഹാറാലി; ജനലക്ഷങ്ങള്‍ ഒഴുകിയെത്തും

16ന് ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലേക്ക് ജില്ലകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷങ്ങള്‍ ഒഴുകിയെത്തും

Published

on

ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി നിയമത്തിനെതിരെ ജനലക്ഷങ്ങളെ അണിനിരത്തുന്ന പ്രക്ഷോഭവുമായി മുസ്ലിംലീഗ്. 16ന് ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലേക്ക് ജില്ലകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷങ്ങള്‍ ഒഴുകിയെത്തും. ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചുകൊണ്ടാണ് ഭൂരിപക്ഷത്തിന്റെ തിണ്ണമിടുക്ക് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം പാര്‍ലിമെന്റില്‍ പാസ്സാക്കിയത്. ജനത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പാക്കാനും മുസ്ലിംകളുടെ അവകാശങ്ങളെ ഹനിക്കാനും ലക്ഷ്യമിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണത്തെ പ്രതിപക്ഷം കരുത്തോടെ നേരിട്ടെങ്കിലും ഇരുസഭകളും ബില്‍ പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ചതോടെ വഖഫ് ഭേദഗതി നിയമമായി മാറിയിരിക്കുകയാണ്. രാജ്യത്തെമ്പാടും ഈ കരിനിയമത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. മതേതര കക്ഷികളെല്ലാം ഒറ്റക്കെട്ടായാണ് വഖഫ് ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത്. കേന്ദ്രത്തിന്റെ സ്വേച്ഛാധിപത്യ നയത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിനാണ് മുസ്ലിംലീഗ് ഒരുങ്ങുന്നത്.

വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന മഹാറാലി വിജയിപ്പിക്കുന്നതിന് സംസ്ഥാനത്തെമ്പാടും വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. റാലി വിജയിപ്പിക്കുന്നതിന് 14ന് മണ്ഡലം ഭാരവാഹികള്‍ ശാഖകളില്‍ പര്യടനം നടത്തും. 15ന് മണ്ഡലം തലങ്ങളില്‍ വാഹന പര്യടനവും ശാഖാതലങ്ങളില്‍ വിളംബര ജാഥകളും നടക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് ലീഗ് ഹൗസില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാമിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.സി അബൂബക്കര്‍, സി.പി.എ അസീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി സ്വാഗതവും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.

Continue Reading

kerala

സൗഹൃദം തകര്‍ക്കുന്ന സാഹജര്യങ്ങളെ കരുതിയിരിക്കണം; മുസ്‌ലിം ലീഗ്

സാമുദായിക മൈത്രിയും പരസ്പര വിശ്വാസവും തകർക്കാൻ നിക്ഷിപ്ത താൽപര്യക്കാർ കാലങ്ങളായി നടത്തുന്ന ശ്രമങ്ങളെ കേരളീയ സമൂഹം എന്നും തള്ളിക്കളഞ്ഞിട്ടുണ്ട്

Published

on

കേരളത്തിന്റെ പരമ്പരാഗതമായ സാമുദായിക സൗഹൃദം തകർക്കുന്ന സാഹചര്യങ്ങളെ കരുതിയിരിക്കണമെന്ന് ഡബ്ല്യു.എം.ഒ മുട്ടിൽ ഓർഫനേജ് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. സാമുദായിക മൈത്രിയും പരസ്പര വിശ്വാസവും തകർക്കാൻ നിക്ഷിപ്ത താൽപര്യക്കാർ കാലങ്ങളായി നടത്തുന്ന ശ്രമങ്ങളെ കേരളീയ സമൂഹം എന്നും തള്ളിക്കളഞ്ഞിട്ടുണ്ട്.

ആ പൈതൃകവും പാരമ്പര്യവും ഉൾക്കൊണ്ട് പൊതുനന്മക്ക് വേണ്ടി പരസ്പരം സഹകരിക്കാനുള്ള വിശാല മനസ്‌കതയാണ് കാലം ആവശ്യപ്പെടുന്നതെന്നും പ്രമേയം വിശദീകരിച്ചു. 16ന് ബുധനാഴ്ച കോഴിക്കോട്ട് നടക്കുന്ന വഖഫ് സംരക്ഷണ മഹാറാലി വൻ വിജയമാക്കുന്നതിനുള്ള പരിപാടികൾ ജില്ലാ കമ്മിറ്റികൾ അവതരിപ്പിച്ചു.

മെയ് 25ന് ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കീഴ് ഘടകങ്ങൾക്ക് നിർദേശം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയ്യാറെപ്പുകൾ പൂർത്തിയാക്കാൻ ശാഖാതലങ്ങളിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ ഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു.

ഇ.ടി മുഹമ്മദ് ബഷീർ എം.പി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എൽ.എ, ഡോ. എം.കെ മുനീർ എം.എൽ.എ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിച്ചു. സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, ജില്ലാ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ, എം.എൽ.എമാർ, പോഷക ഘടകം പ്രതിനിധികൾ സംബന്ധിച്ച യോഗത്തിൽ സി.ടി അഹമ്മദലി, എൻ.സി മായിൻ ഹാജി, അബ്ദുറഹ്‌മാൻ കല്ലായി, സി.എച്ച് റഷീദ്, ഡോ. സി.പി ബാവ ഹാജി, ഉമർ പാണ്ടികശാല, പൊണ്ടങ്കണ്ടി അബ്ദുല്ല, സി.പി സൈതലവി, അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി. മമ്മൂട്ടി, പി.എം സാദിഖലി, പാറക്കൽ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, പി.കെ അബ്ദുറബ്ബ്, ടി.എ അഹമ്മദ് കബീർ, അഡ്വ. എം ഉമർ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, പി.കെ ബഷീർ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ, കളത്തിൽ അബ്ദുല്ല, അഡ്വ. നാലകത്ത് സൂപ്പി, വി.എം ഉമർ മാസ്റ്റർ, എം.എ സമദ്, പി. അബ്ദുൽ ഹമീദ് എം.എൽ.എ, എ. അബ്ദുറഹ്‌മാൻ, അഡ്വ. അബ്ദുൽകരീം ചേലേരി, കെ.ടി സഅദുല്ല, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ, മരക്കാർ മാരായമംഗലം, അഡ്വ. ടി.എ സിദ്ദീഖ്, സി.എ മുഹമ്മദ് റഷീദ്, പി.എം അമീർ, അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ, എ.എം നസീർ, നൗഷാദ് യൂനുസ്, അഡ്വ. സുൽഫീക്കർ സലാം, ബീമാപ്പള്ളി റഷീദ്, കുറുക്കോളി മൊയ്തീൻ എം.എൽ.എ, യു.എ ലത്തീഫ് എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ, എ.കെ.എം അഷ്‌റഫ് എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, പി.കെ ഫിറോസ്, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്‌മത്തുല്ല, സുഹ്‌റ മമ്പാട്, അഡ്വ. പി കുൽസു, അഡ്വ. നൂർബിന റഷീദ്, യു. പോക്കർ, ഇ.പി ബാബു, ഹനീഫ മൂന്നിയൂർ ചർച്ചയിൽ പങ്കെടുത്തു.

Continue Reading

kerala

പരീക്ഷക്കെത്തിയ പി.എസ്.എസി ഉദ്യോഗാര്‍ഥിയുടെ ഹാള്‍ടിക്കറ്റ് റാഞ്ചി പരുന്ത്; നിമിഷങ്ങള്‍ക്ക് ശേഷം തിരികെ നല്‍കി

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി പരുന്ത് ഹാള്‍ ടിക്കറ്റ് തിരികെ കൊണ്ടു വച്ചു

Published

on

കാസര്‍കോട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പി.എസ്.എസി പരീക്ഷ എഴുതാന്‍ എത്തിയ ഉദ്യോഗാര്‍ഥിയില്‍ നിന്ന് ഹാള്‍ടിക്കറ്റ് കൊത്തിയെടുത്ത് ഒരു പരുന്ത് ജനാലയിലൂടെ പുറത്തേക്ക് പറന്നു. പരീക്ഷ തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പരുന്തിന്റെ പ്രവര്‍ത്തിയില്‍ ഉദ്യോഗാര്‍ഥികളാകെ അമ്പരന്നിരുന്നു.

എന്നാല്‍ തട്ടിയെടുത്ത ഹാള്‍ ടിക്കറ്റുമായി പരുന്ത് ജനലിലാണ് നിലയുറപ്പിച്ചത്. ഹാള്‍ടിക്കറ്റില്ലാതെ പി.എസ്.എസി പരീക്ഷ എഴുതാന്‍ അനുവാദം ലഭിക്കില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി പരുന്ത് ഹാള്‍ ടിക്കറ്റ് തിരികെ കൊണ്ടു വച്ചു. ഉദ്യോഗാര്‍ഥി പരീക്ഷ എഴുതി മടങ്ങുകയും ചെയ്തു. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Continue Reading

Trending