Connect with us

kerala

‘കക്കുകളി’ മതവിശ്വാസത്തെ വൃണപ്പെടുത്തിയിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം; ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതസ്പര്‍ധയുണ്ടാക്കാനാകില്ലെന്ന് വിഡി സതീശന്‍

Published

on

വിവാദമായ സാഹചര്യത്തില്‍ കക്കുകളി നാടകം മതവിശ്വാസത്തെ വൃണപ്പെടുത്തിയിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിരക്ഷ നേതാവി വിഡി സതീശന്‍. പരിശോധിച്ച് വിവാദമായ ഭാഗം മാറ്റുകയോ അല്ലെങ്കില്‍ നാടകം തന്നെ നിരോധിക്കുകയോ ചെയ്യണം. വെറുപ്പിന്റെ വിത്തകള്‍ പാകാനുള്ള ശ്രമം മുളയിലേ നുള്ളണം. കാട്ടുതീ പോലെ തീ പടരാവുന്ന അന്തരീക്ഷത്തിലാണ് നാം നില്‍ക്കുന്നത്. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അരക്ഷിതത്വബോധമുണ്ട്. മതപരമായ വിശ്വാസങ്ങളെയും വികാരങ്ങളെയും വൃണപ്പെടുത്താതെ വേണം സംസാരിക്കാന്‍. അവിടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പുതപ്പ് പുതച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മതസ്പര്‍ധയുണ്ടാക്കുന്നത് അനുവദിക്കാനാകില്ലെന്നതാണ് യു.ഡി.എഫ് നിലപാട്.

കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയ്‌ലറില്‍ കേരളത്തില്‍ നിന്ന് 32000 സ്ത്രീകളെ ഐ.സില്‍ ചേര്‍ത്തെന്നാണ് പറയുന്നത്. അത് കേരളത്തിന് തന്നെ അപമാനകരമാണ്. അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയത് കൊണ്ട് ഇപ്പോള്‍ അത് മൂന്നായി മാറിയത്. അതിനെ എതിര്‍ത്തില്ലായിരുന്നെങ്കില്‍ കേരളത്തിന് പുറത്തുള്ളവരെങ്കിലും വിശ്വസിച്ചേനെ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

അതേ സമയം വെറുപ്പിന്റെ വിത്തുകള്‍ പാകി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിന് പിന്നാലെ ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും തമ്മിലടിപ്പിക്കും. ഇതാണ് മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതുതന്നെയാണ് സംഘപരിവാര്‍ കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതിനെ ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തണം.

രണ്ടായിരത്തിലധികം ക്രൈസ്തവ ദേവാലയങ്ങളാണ് രാജ്യത്ത് ആക്രമിക്കപ്പെട്ടത്. ഇതിനെതിരെ ക്രൈസ്തവ സംഘടനകള്‍ സമരം നടത്തി. സംഘപരിവാറിനെതിരെ ക്രൈസ്തവ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇപ്പോഴും നിരവധി പാസ്റ്റര്‍മാരും വൈദികരും ജയിലിലാണ്. ക്രിസ്മസ് ആരാധനപോലും തടസപ്പെടുത്തുകയാണ്. മദര്‍ തെരേസ മയക്ക്മരുന്ന് കച്ചവടമാണ് നടത്തുന്നതെന്ന് പറഞ്ഞ ബി.ജെ.പി നേതാക്കളുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മുസ്ലീം വിഭാഗങ്ങളെ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതലായി സംഘപരിവാര്‍ ആക്രമിക്കുന്നത് ക്രൈസ്തവരെയാണ്. ദേശീയതലത്തിലെ ഈ സാഹചര്യം മറന്ന് കേരളത്തിലെ ക്രൈസ്തവര്‍ക്ക് ബി.ജെ.പി അനുകൂല നിലപാടെടുക്കാന്‍ സാധിക്കില്ല. അവിടെ ഇതെല്ലാം ചെയ്തവരാണ് ആട്ടിന്‍തേലിട്ട ചെന്നായ്ക്കളെ പോലെ ഈസ്റ്ററിന് കേക്ക് കൊടുക്കാന്‍ പോയത്. അത് തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ക്രൈസ്തവര്‍ക്കുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒറ്റപെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.

അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11. 30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

 

 

Continue Reading

kerala

തമിഴ്‌നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീകൊളുത്തിയ കാസര്‍കോട് സ്വദേശിനി മരിച്ചു

തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം എന്നയാളാണ് പ്രതി.

Published

on

തമിഴ്‌നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീകൊളുത്തിയ കാസര്‍കോട് സ്വദേശിനി മരിച്ചു. മുന്നാട് പലചരക്ക് കട നടത്തുന്ന രമിതയാണ് (32) മരിച്ചത്. തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം എന്നയാളാണ് പ്രതി.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ഇയാള്‍ ആക്രമണം നടത്തിയത്. രമിതയുടെ കടയ്ക്കു സമീപമാണ് ഇയാള്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കട നടത്തുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാള്‍ രമിതയുടെ കടയിലെത്തി പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് യുവതി കെട്ടിട ഉടമയോട് പരാതി പെട്ടതോടെ രാമാമൃതത്തോട് കട ഒഴിയാന്‍ ഉടമസ്ഥന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മദ്യപിച്ചെത്തിയ ഇയാള്‍ രമിതയെ ആക്രമിച്ചത്.

50 ശതമാനം പൊള്ളലേറ്റ യുവതിയെ ആദ്യം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് രമിത മരിച്ചത്. രാമാമൃതം റിമാന്‍ഡിലാണ്.

Continue Reading

kerala

മലപ്പുറത്ത് സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊണ്ടോട്ടി പുളിക്കല്‍ പരപ്പാറയില്‍ സ്വദേശി ടി.പി ഫൈസല്‍ ആണ് മരിച്ചത്

Published

on

മലപ്പുറത്ത് സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊണ്ടോട്ടി പുളിക്കല്‍ പരപ്പാറയില്‍ സ്വദേശി ടി.പി ഫൈസല്‍ ആണ് മരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരന്മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ സഹോദരന്‍ ടി.പി ഷാജഹാനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

 

Continue Reading

Trending