Connect with us

kerala

വീണ്ടും സര്‍ക്കാര്‍ വഖഫ് കൊള്ള; ചെറുതുരുത്തി നൂറുല്‍ ഹുദാ യതീംഖാനയുടെ അഞ്ച് ഏക്കര്‍ വഖഫ് ഭൂമി നഷ്ടപ്പെടുന്നു

പിണറായി ഭരണത്തില്‍ വഖഫ് സ്വത്തുകള്‍ നഷ്ടപ്പെടല്‍ തുടരുന്നു.

Published

on

കോഴിക്കോട്: പിണറായി ഭരണത്തില്‍ വഖഫ് സ്വത്തുകള്‍ നഷ്ടപ്പെടല്‍ തുടരുന്നു. കാസര്‍കോടിനും ചെറായിക്കും പിന്നാലെ തൃശൂര്‍ തലപ്പള്ളി താലൂക്കിലെ ചെറുതുരുത്തി നൂറുല്‍ ഹുദാ യതീംഖാനക്ക് അവകാശപ്പെട്ട വഖഫ് സ്വത്താണ് ചോദ്യചിഹ്നമാവുന്നത്. 1978 മെയ് 12 ന് മുസ്‌ലിങ്ങളുടെ മതപരവും ധാര്‍മ്മികവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അന്നത്തെ യതീംഖാന കമ്മിറ്റി പ്രസിഡന്റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുതല്‍ പേര്‍ക്ക് കോയാമു ഹാജി എഴുതി കൊടുത്ത വള്ളത്തോള്‍ നഗറിലെ അഞ്ചേക്കര്‍ ഭൂമിയാണ് നിയമ ലംഘനം നടത്തി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

കേരള കലാ മണ്ഡലത്തെ സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിന് ഏറ്റെടുക്കുവാന്‍ വഖഫ് മന്ത്രി വി.അബ്ദുറഹിമാന്‍, സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, മുഹമ്മദ് ഹനീഷ് എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗമാണ് തീരുമാനിച്ചത്. കാസര്‍കോട് എം.ഐ.സി വക ഭൂമി കോവിഡ് ആശുപത്രിക്കായി ടാറ്റക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിക്ക് പകരം നല്‍കുമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും അതു പാലിക്കാത്തതിനാല്‍ വിഷയം നിയമ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. എറണാകുളത്തെ ചെറായി ബീച്ചിലെ ഫാറൂഖ് കോളജിന് അവകാശപ്പെട്ട 506 ഏക്കര്‍ ഭൂമിയില്‍ അന്യാധീനപ്പെടുത്തി കൈവശം വെക്കുന്നവരില്‍ നിന്ന് നികുതി സ്വീകരിക്കുവാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം കൊടുത്ത പിണറായി സര്‍ക്കാറിന്റെ തിട്ടൂരത്തിനെതിരെ ഹൈക്കോടതി തന്നെ ഇടപെട്ടിട്ടുണ്ട്. അതിനിടെയാണ് ബന്ധപ്പെട്ട വഖഫ് സ്ഥാപനമോ, വഖഫ് ബോര്‍ഡോ അറിയാതെയാണ് നിലവിലുള്ള കേന്ദ്ര വഖഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ചെറുതുരുത്തി നൂറുല്‍ ഹുദാ യതീംഖാനയുടെ അഞ്ചേക്കര്‍ കണ്ണായ ഭൂമി കൈമാറുന്നത്. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടത്തിയ ശേഷമാണ് ബന്ധപ്പെട്ട സ്ഥാപനം പോലും ഇതറിയുന്നത്.

അവരോട് ചോദിക്കുക പോലും ചെയ്യാതെ തന്നിഷ്ടപ്രകാരം വഖഫ് വിറ്റഴിക്കല്‍ മന്ത്രിയാണ് ചരടുവലി നടത്തിയത്. ഫാറൂഖ് കോളജിന്റെ ചെറായി ബീച്ചിലെ ഭൂമിക്ക് അന്യരില്‍ നിന്ന് നികുതി സ്വീകരിക്കാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം കേരള ഹൈക്കോടതി തടഞ്ഞിരിക്കയാണ്. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കാലത്ത് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച് ക്രിയാത്മക നടപടികള്‍ സ്വീകരിച്ച കണ്ണൂര്‍ ജില്ലയിലെ പാലാപ്പറമ്പ് വഖഫും രാഷ്ട്രീയമായ അട്ടിമറി നടത്തി നിയന്ത്രണങ്ങള്‍ നീക്കുന്നതിന് അണിയറയില്‍ കളമൊരുങ്ങുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബിജെപിക്ക് ക്ലീന്‍ചിറ്റ്; കൊടകര കുഴല്‍പ്പണ കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

തെരഞ്ഞടുപ്പ് പ്രചാരണതത്തിനായി പണം ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളി ഇഡി.

Published

on

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക്് ക്ലീന്‍ചിറ്റ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. തെരഞ്ഞടുപ്പ് പ്രചാരണതത്തിനായി പണം ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളി ഇഡി. കേസില്‍ 23 പ്രതികളാണ് ഉള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കവര്‍ച്ച നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.

അതേസമയം കേസില്‍ ബിജെപി നേതാക്കളെ ഒഴിവാക്കിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച കുഴല്‍പണം കൊളളയടിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ കള്ളപ്പണം പാര്‍ട്ടി ഓഫീസില്‍ എത്തിച്ചിരുന്നതായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു.

2021 ഏപ്രില്‍ നാലിന് തൃശൂരിലെ കൊടകരയില്‍ നടന്ന ഹൈവേ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്.ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയില്‍ നിന്ന് കേരളത്തില്‍ എത്തിച്ച പണം മോഷണം പോയതെന്നായിരുന്നു ആരോപണം. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ആരോപിച്ച പണം കൊടകരയില്‍വെച്ച് വ്യാജ അപകടം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്നരക്കോടി രൂപയാണ് കവര്‍ന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില്‍ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു

എന്നാല്‍ കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് പറഞ്ഞിരുന്നു.

 

Continue Reading

kerala

സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തിയ സുജിത് ദാസിന് വീണ്ടും നിയമനം നല്‍കി സര്‍ക്കാര്‍

ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ എസ്പി ആയിട്ടാണ് സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയിട്ടുള്ളത്.

Published

on

സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിന് വീണ്ടും നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ എസ്പി ആയിട്ടാണ് സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയിട്ടുള്ളത്. മലപ്പുറം ക്യാമ്പ് ഹൗസിലെ മരം മുറി വിവാദത്തെ തുടര്‍ന്നായിരുന്നു സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലായിരുന്നു സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നത്.

സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പി വി അന്‍വര്‍ ഉന്നയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് സുജിത്ദാസിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പാണ് സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സുജിത് ദാസിനെ തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കുകയായിരുന്നു.

അതേസമയം സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അന്‍വര്‍ പുറത്തുവിട്ടിരുന്നു. എം.ആര്‍ അജിത്ത് കുമാറിനൊപ്പം സുജിത് ദാസിനും സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അന്‍വര്‍ ആരോപിച്ചിരുന്നു.

മലപ്പുറം എസ്.പി. ആയിരുന്നപ്പോള്‍ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് സുജിത് ദാസ് ആവശ്യപ്പെട്ട ഫോണ്‍ ശബ്ദരേഖ പുറത്തായതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 

 

Continue Reading

kerala

എന്‍ഒസിക്ക് 35,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; പാലക്കാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയില്‍

ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരെയും വിജിലന്‍സ് പിടികൂടിയത്.

Published

on

പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി. ഫോറസ്റ്റ് സര്‍വേയര്‍ ഫ്രാങ്ക്‌ളിന്‍ ജോര്‍ജ്, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍ സുജിത്ത് എന്നിവരാണ് പിടിയിലായത്.

വനം വകുപ്പിന്റെ സ്ഥലത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിക്ക് എന്‍ഒസി നല്‍കുന്നതിന് 35,000 രൂപ ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരെയും വിജിലന്‍സ് പിടികൂടിയത്.

 

 

Continue Reading

Trending