Connect with us

india

ഗവര്‍ണര്‍ ആര്‍. എന്‍. രവിയുടെ നടപടി ബാലിശം; തമിഴ്‌നാടിന്റെ വികസനം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ല: എം. കെ. സ്റ്റാലിന്‍

സംസ്ഥാനത്തിൻ്റെ വികസനം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും നിയമസഭയെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ തീരുമാനം ബാലിശമാണെന്നും സ്റ്റാലിൻ പറഞ്ഞു.

Published

on

തമിഴ്നാട് ഗവർണർ ആർ. എൻ. രവിക്കെതിരെ വീണ്ടും വിമർശനവുമായി  എം. കെ. സ്റ്റാലിൻ. സംസ്ഥാനത്തിൻ്റെ വികസനം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ലെന്നും നിയമസഭയെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ തീരുമാനം ബാലിശമാണെന്നും സ്റ്റാലിൻ പറഞ്ഞു.

രവി ഗവർണറായി ചുമതലയേറ്റശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാന നിയമസഭ വിചിത്രമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. ‘ഗവർണർ നിയമസഭയിൽ വരുന്നുണ്ടെങ്കിലും സഭയെ അഭിസംബോധന ചെയ്യാതെ മടങ്ങിപ്പോകുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ബാലിശമാണെന്ന് ഞാൻ പറഞ്ഞത്’ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി ആറിന് ഗവർണർ പതിവ് പ്രസംഗം നടത്താതെ സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഭരണഘടനയുടെ ആർട്ടിക്കിൾ 176 പ്രകാരം, സമ്മേളനത്തിൻ്റെ തുടക്കത്തിൽ ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യണം. സെഷൻ ആരംഭിക്കുന്നതിന് മുമ്പ് തമിഴ് ഗാനം (തമിഴ് തായ് വാൽത്ത്) ആലപിക്കുകയും അഭിസംബോധനയ്ക്ക് ശേഷം ദേശീയ ഗാനം ആലപിക്കുകയും ചെയ്യുന്നത് വളരെക്കാലമായി തുടരുന്ന ഒരു പാരമ്പര്യമാണെന്ന്  റിപ്പോർട്ട്‌  ചെയ്യുന്നു.

ആസൂത്രിതമായി നിയമങ്ങൾ ലംഘിക്കുന്നതിൽ ഗവർണർക്ക് താൽപ്പര്യമുണ്ടെന്നും സ്റ്റാലിൻ ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കടല പാകം ചെയ്യാന്‍ അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; പുക ശ്വസിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മുറിയുടെ വാതില്‍ അടഞ്ഞിരുന്നതിനാല്‍ ഓക്‌സിജന്റെ അളവും കുറഞ്ഞത് മരണകാരണമായി.

Published

on

നോയിഡയില്‍ ചോലെ ബട്ടൂര പാകം ചെയ്യുന്നതിനായി രാത്രി കടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍ വെച്ചു കിടന്നുറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഉപേന്ദ്ര(22), ശിവം(23) എന്നിവരാണ് മരിച്ചത്. സെക്ടര്‍ 70-ലെ ബാസായ് ഗ്രാമത്തിലാണ് സംഭവം.

വിഷപ്പുക ശ്വസിച്ച് യുവാക്കള്‍ മരിക്കുകയായിരുന്നെന്ന് എ.സി.പി. രാജീവ് ഗുപ്ത പറഞ്ഞു. ഇരുവരും ചോലെ ബട്ടൂര, കുല്‍ച്ചെ എന്നിവ തയ്യാറാക്കി വില്‍പ്പന നടത്തുന്ന ഭക്ഷണശാല നടത്തിയിരുന്നു. പിറ്റേദിവസം താമസസ്ഥലത്ത് യുവാക്കള്‍ മരിച്ചുകിടക്കുന്നത് അയല്‍വാസിയാണ് കണ്ടത്.

മുറിയുടെ വാതില്‍ അടഞ്ഞിരുന്നതിനാല്‍ ഓക്‌സിജന്റെ അളവും കുറഞ്ഞത് മരണകാരണമായി. ഇത് മുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയാനും കാരണമാവുകയായിരുന്നു. മുറിയില്‍നിന്നും പുകവരുന്നത് കണ്ട അയല്‍വാസികള്‍ വാതില്‍ പൊളിച്ച് അകത്തുകയറി യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

india

രാജ്യ തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ്; നട്ടംതിരിഞ്ഞ് വ്യോമ, റെയില്‍ സര്‍വീസുകള്‍

ഡല്‍ഹി വിമാനത്താവളത്തില്‍ മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങള്‍ വൈകി.

Published

on

ഡല്‍ഹിയില്‍ ശക്തമായ മൂടല്‍മഞ്ഞ്. വ്യോമ, റെയില്‍ സര്‍വീസുകള്‍ വൈകുന്നു. യാത്രക്കാര്‍ എയര്‍ ലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. മൂടല്‍മഞ്ഞ് കനത്തത് വിമാനത്താവളങ്ങളിലെ കാഴ്ചചരിധി കുറക്കുന്നതോടെ വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരിധി കുറഞ്ഞതോടെ 220 വിമാനങ്ങള്‍ വൈകി.

ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ നേരിയ മഴയും ശീതക്കാറ്റും തുടരുകയാണ്. ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്ന്നു. കുറഞ്ഞ താപനില 7 ഡിഗ്രിയാണ്.

ഇന്നലെ വൈകിട്ട് മഴ പെയ്തതോടെ തണുപ്പ് കടുത്തു. കടുത്ത മൂടല്‍മഞ്ഞ് റെയില്‍, റോഡ്, വിമാന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ശൈത്യം കനത്തതോടെ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. വാരാണസി, ലഖ്നൗ, ആഗ്ര, പട്ന, ബറെയ്ലി എന്നീ വിമാനത്താവളങ്ങളിലും ദൃശ്യപരിധി പൂജ്യത്തിലേക്ക് താഴ്ന്നു. അതേ സമയം, വായു ഗുണനിലവാര സൂചികയും മോശം വിഭാഗത്തില്‍ തുടരുകയാണ്.

Continue Reading

india

സ്പെഡെക്സ് ദൗത്യത്തിന്റെ അവസാനഘട്ടം വൈകും; ട്രയല്‍ പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ

ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്ററില്‍ എത്തിച്ച ശേഷം വീണ്ടും കൂട്ടി.

Published

on

ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്‌പെഡെക്‌സ് ദൗത്യത്തിന്റെ അവസാനഘട്ടം വൈകും. ട്രയല്‍ പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്ററില്‍ എത്തിച്ച ശേഷം വീണ്ടും കൂട്ടി. വിവരങ്ങള്‍ വിലയിരുത്തിയ ശേഷം അടുത്ത ഘട്ടം പൂര്‍ത്തിയാക്കും.

ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയത്. ഇന്ന് രാവിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററില്‍ നിന്ന് മൂന്നു മീറ്ററിലേക്ക് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടുകയായിരുന്നു.

ദൗത്യം സാങ്കേതിക കാരണങ്ങളാല്‍ മുന്‍പ് രണ്ട് തവണ മാറ്റിവച്ചിരുന്നു. വ്യാഴാഴ്ച രാവിലെ രണ്ട് ഉപഗ്രഹങ്ങളും അതിന്റെ വേഗത കുറച്ച് ഡോക്കിങ്ങിന് സജ്ജമാകുമെന്നായിരുന്നു ഐഎസ്ആര്‍ഒ നല്‍കിയ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്‌പേഡെക്സ് ദൗത്യം.

Continue Reading

Trending