Connect with us

kerala

അഴിമതി വീരനായ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കുട പിടിക്കുന്നു: കെ സുധാകരന്‍

കഴിഞ്ഞ ഭരണകാലത്ത് നടന്ന എണ്ണമറ്റ അഴിമതികളില്‍ പിണറായി വിജയനെതിരെ ലോകായുക്ത വിധി വന്നാല്‍ ഇനി നടപ്പിലാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗവര്‍ണര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ലോകായുക്തയെ ഒരു കടലാസ് പുലി ആക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടെന്നും അഴിമതി വീരനായ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കുട പിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പുതിയ ഭേദഗതി ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ ലോകായുക്തയുടെ അധികാരം അവസാനിക്കുകയാണെന്നും ഇനി മുതല്‍ കുറ്റാരോപിതര്‍ക്ക് എതിരെ സര്‍ക്കാര്‍ ഹിയറിങ് നടത്തി മൂന്നു മാസത്തിനകം ലോകായുക്തയുടെ വിധി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാമെന്നും സുധാകരന്‍ വ്യക്തമാക്കി. കഴിഞ്ഞ ഭരണകാലത്ത് നടന്ന എണ്ണമറ്റ അഴിമതികളില്‍ പിണറായി വിജയനെതിരെ ലോകായുക്ത വിധി വന്നാല്‍ ഇനി നടപ്പിലാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കെ റയില്‍ പദ്ധതിയിലടക്കം വന്‍കിട അഴിമതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നുവെന്ന് ഈ ഓര്‍ഡിനന്‍സ് ഭേദഗതി വ്യക്തമാക്കുന്നുവെന്നും സുധാകരന്‍ ഓര്‍മപ്പെടുത്തി.

കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടത്തിയിട്ടും പിണറായി വിജയന് തുടര്‍ഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ സഖ്യത്തിലൂടെയാണെന്നും ഇപ്പോള്‍ അഴിമതി കേസുകളില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കുമെന്ന് ഭയന്ന് സിപിഎം-ബിജെപി സഖ്യം ലോകായുക്തയ്ക്ക് മൂക്കുകയറിട്ടിരിക്കുന്നുവെന്നും സുധാകരന്‍ തുറന്നടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അഴിമതി വീരനായ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കുട പിടിക്കുന്നു.
കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടത്തിയിട്ടും പിണറായി വിജയന് തുടര്‍ഭരണം ലഭിച്ചത് ബിജെപിയുമായുള്ള രഹസ്യ സഖ്യത്തിലൂടെയാണ്. ഇപ്പോളിതാ അഴിമതി കേസുകളില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കുമെന്ന് ഭയന്ന് സിപിഎം-ബിജെപി സഖ്യം ലോകായുക്തയ്ക്ക് മൂക്കുകയറിട്ടിരിക്കുന്നു.

ലോകായുക്തയെ ഒരു കടലാസ് പുലി ആക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു കഴിഞ്ഞു.
അഴിമതിക്കേസില്‍ ലോകായുക്തയുടെ വിധി വന്നു കഴിഞ്ഞാല്‍ അതു കൈമാറേണ്ടത് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ആണ്. 1999ലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് അനുസരിച്ച് ലോകായുക്തയുടെ അന്തിമവിധി അതേപടി അംഗീകരിച്ച്, കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കം ചെയ്യേണ്ടതുണ്ട്. മൂന്ന് മാസത്തിനകം വിധി നടപ്പിലാക്കിയില്ലെങ്കില്‍ വിധി അംഗീകരിച്ചതായി കണക്കാക്കും.

എന്നാല്‍ പുതിയ ഭേദഗതി ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ ലോകായുക്തയുടെ ഈ അധികാരം അവസാനിക്കുകയാണ്. ഇനി മുതല്‍ കുറ്റാരോപിതര്‍ക്ക് എതിരെ സര്‍ക്കാര്‍ ഹിയറിങ് നടത്തി മൂന്നു മാസത്തിനകം ലോകായുക്തയുടെ വിധി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം.

കഴിഞ്ഞ ഭരണകാലത്ത് നടന്ന എണ്ണമറ്റ അഴിമതികളില്‍ പിണറായി വിജയനെതിരെ ലോകായുക്ത വിധി വന്നാല്‍ ഇനി നടപ്പിലാക്കേണ്ടതില്ല. കെ റയില്‍ പദ്ധതിയിലടക്കം വന്‍കിട അഴിമതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നുവെന്ന് ഈ ഓര്‍ഡിനന്‍സ് ഭേദഗതി വ്യക്തമാക്കുന്നു.

വിരമിച്ച സുപ്രീം കോടതി ജഡ്ജി, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്നിവരെ മാത്രമേ നിലവില്‍ ഉണ്ടായിരുന്ന ചട്ടം അനുസരിച്ച് ലോകായുക്തയായി നിയമിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.എന്നാല്‍ ഹൈക്കോടതി മുന്‍ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥ ഓര്‍ഡിനന്‍സിന്റെ ഭേദഗതിയില്‍ വന്നിരിക്കുന്നു. ഒരു ഭാഗത്ത് ലോകായുക്തയുടെ പല്ല് തട്ടിക്കൊഴിക്കുകയും, മറുഭാഗത്ത് ഇഷ്ടക്കാരെ നിയമിക്കാന്‍ ഉള്ള സാധ്യത തുറന്നിടുകയും ചെയ്തു കൊണ്ടാണ് പുതിയ ഓര്‍ഡിനന്‍സ് നിലവില്‍ വന്നിട്ടുള്ളത്.

നിയമസഭ സമ്മേളനം പ്രഖ്യാപിക്കുന്നത് പോലും നീട്ടി വച്ചു കൊണ്ടാണ് ജനാധിപത്യ സംവിധാനത്തെ, മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ചേര്‍ന്ന് ഇത്തരത്തിലൊരു ഭരണഘടനാ വിരുദ്ധ ഓര്‍ഡിനന്‍സ് വഴി കശാപ്പ് ചെയ്യുന്നത്. പിണറായി വിജയനെ അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപെടുത്താന്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് ഒപ്പിടുമ്പോള്‍, പ്രത്യുപകാരമായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗത്തെ ഗവര്‍ണ്ണറുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ആക്കാന്‍ സംസ്ഥാന സര്‍ക്കാറും തയ്യാറാകുന്നു.ഘടക കക്ഷിയായ സിപിഐയുടെ അഭിപ്രായത്തെ പോലും ചവറ്റുകുട്ടയില്‍ എറിഞ്ഞു കൊണ്ടാണ് സിപിഎം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

നിയമ സംവിധാനങ്ങള്‍ക്ക് മുകളില്‍ രാജാവിനെ പോലെ സ്വയം അവരോധിക്കാന്‍ വ്യാമോഹിക്കുന്ന ഏകാധിപതിയായാല്‍ ,
ഇത് ജനാധിപത്യ രാജ്യമാണെന്നും ജനങ്ങളാണ് പരമാധികാരികളെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിണറായി വിജയനെ ബോധ്യപ്പെടുത്തിയിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരിയ ഇരട്ടകൊലപാതകക്കേസ്; 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

കെവി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികളാണ്‌ അപ്പീല്‍ നല്‍കിയത്

Published

on

കൊച്ചി: പെരിയ ഇരട്ടകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവര്‍ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തവും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

Continue Reading

kerala

അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു; ഹണി റോസ്

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും

Published

on

കൊച്ചി : തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് നടി ഹണി റോസ്. അശ്ലീലപരാമര്‍ശങ്ങള്‍ നടത്തുന്നവരെ നിയപരമായി നേരിടുമെന്നും നടി ഫേസ്ബുക്ക് പോസ്റ്റിലുടെ അറിയിച്ചു.

‘ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു Reasonable restriction വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്റെ നേരെ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യഅശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു.

നടി ഹണി റോസിന്റെ നിയമ പോരാട്ടത്തിന് പിന്തുണ നല്‍കുമെന്നറിയിച്ച് താരസംഘടന ‘അമ്മ’ രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെയും തൊഴിലിനെയും അപമാനിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് അമ്മ വ്യക്തമാക്കി.

Continue Reading

kerala

ക്രഷറില്‍ നിന്ന് കല്ല് തെറിച്ച് വീണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഗര്‍ഭിണിക്ക് പരിക്കേറ്റു

ഒരു മാസം മുന്‍പും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു

Published

on

മലപ്പുറം വാലില്ലാപുഴയില്‍ ക്രഷറില്‍ നിന്ന് കല്ല് തെറിച്ച് വീണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഗര്‍ഭിണിക്ക് പരിക്കേറ്റു. വാലില്ലാപുഴ സ്വദേശിനിയായ ഫര്‍ബിനക്കാണ് പരിക്കേറ്റത്. വീടിന്റെ ഓട് തകര്‍ത്ത് കല്ല് ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ യുവതിയെ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാലില്ലാപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ക്രഷര്‍ യൂനിറ്റില്‍ നിന്നുമാണ് അപകടമുണ്ടായത്. ഒരു മാസം മുന്‍പും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Continue Reading

Trending