Connect with us

kerala

തദ്ദേശ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണന; സംസ്ഥാന വ്യാപകമായി യുഡിഎഫ് ജനപ്രതിനിധികള്‍ കുത്തിയിരിപ്പ് സമരം നടത്തി

. യു.ഡി.എഫ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമരം നടന്നു.

Published

on

യുഡിഎഫ് അംഗങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം തീര്‍ത്തു.അധികാര വികേന്ദ്രീകരണം തകര്‍ത്ത ഇടത് സര്‍ക്കാരിനെതിരെയായിരുന്നു യു ഡി എഫ് പ്രതിഷേധം. ജനപ്രതിനിധികള്‍ മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലും കുത്തിയിരിപ്പ് സമരം നടത്തി. ഇത് കേരളത്തിന്റെ സമര ചരിത്രത്തില്‍ പുതിയ ചരിത്രം തീര്‍ത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് തദ്ദേശ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെയായിരുന്നു സമരം. യു.ഡി.എഫ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമരം നടന്നു.

പദ്ധതി വിഹിതത്തിലെ ആദ്യ ഗഡു ഏപ്രില്‍ എട്ടിനും കഴിഞ്ഞ വര്‍ഷം ഒഗസ്റ്റില്‍ ലഭിക്കേണ്ട രണ്ടാം ഗഡു ഒക്ടോബര്‍ 12നുമാണ് ലഭിച്ചത്. സിസംബറില്‍ ലഭിക്കേണ്ട മൂന്നാം ഗഡു ഒന്നിച്ച് നല്‍കുന്നതിന് പകരം മൂന്ന് ഗഡുക്കളായി നല്‍കാന്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ ഗഡു നല്‍കാനുള്ള ഉത്തരവ് ഫെബ്രുവരി 13ന് ഇറക്കിയെങ്കിലും മാര്‍ച്ച് 18നാണ് ട്രഷറിയിലെത്തിയത്. മൂന്നാം ഗഡുവിന്റെ രണ്ടാം ഭാഗവും ആ മാസം 27നാണ് ട്രഷറിയിലെത്തിയത്. മൂന്നാം ഗഡുവിന്റെ മൂന്നാം ഭാഗം ഇതുവരെ നല്‍കിയിട്ടുമില്ല. മൂന്നാം ഗഡുവിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ചെലവഴിക്കാന്‍ സമയം ലഭിച്ചതുമില്ല. വൈകിയാണ് പണം നല്‍കിയതെങ്കിലും മാര്‍ച്ച് 31-ന് മുന്‍പ് അത് ചെലവഴിച്ചില്ലെങ്കില്‍ സഞ്ചിതനിധിയിലേക്ക് മടക്കി നല്‍കണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ അടിമറിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഏജന്‍സി മാത്രമായി തദ്ദേശ സ്ഥാപനങ്ങളെ മാറ്റിയിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) ഡിസംബർ 13 മുതൽ 20 വരെ

അ​ന്താ​രാ​ഷ്ട്ര സി​നി​മ മേ​ഖ​ല​യി​ലെ ഇ​രു​നൂ​റോ​ളം പ്ര​മു​ഖ​ർ മേ​ള​ക്കെ​ത്തും

Published

on

തി​രു​വ​ന​ന്ത​പു​രം: 29ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള ഡി​സം​ബ​ർ 13 മു​ത​ൽ 20 വ​രെ 15 തി​യ​റ്റ​റു​ക​ളി​ലാ​യി ന​ട​ക്കും. 180 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. മ​ല​യാ​ളം സി​നി​മ ടു​ഡേ വി​ഭാ​ഗ​ത്തി​ൽ 14 സി​നി​മ​ക​ളാ​ണു​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഫെ​സ്റ്റി​വ​ൽ പ്ര​സി​ഡ​ന്റു​മാ​യി 501 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​യി. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്​​ക​രി​ച്ചു. അ​ന്താ​രാ​ഷ്ട്ര സി​നി​മ മേ​ഖ​ല​യി​ലെ ഇ​രു​നൂ​റോ​ളം പ്ര​മു​ഖ​ർ മേ​ള​ക്കെ​ത്തും. 15,000 പ്ര​തി​നി​ധി​ക​ളെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​വി​ഭാ​ഗം, ലോ​ക സി​നി​മ, ഇ​ന്ത്യ​ൻ സി​നി​മ നൗ, ​മ​ല​യാ​ളം സി​നി​മ ടു​ഡേ, ക​ൺ​ട്രി ഫോ​ക്ക​സ്, ഹോ​മേ​ജ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം. മേ​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ൻ കോ​ൺ​വ​ർ​സേ​ഷ​ൻ, ഓ​പ​ൺ ഫോ​റം, മീ​റ്റ് ദ ​ഡ​യ​റ​ക്ട​ർ, അ​ര​വി​ന്ദ​ൻ സ്മാ​ര​ക​പ്ര​ഭാ​ഷ​ണം, മാ​സ്റ്റ​ർ ക്ലാ​സ്, പാ​ന​ൽ ച​ർ​ച്ച, എ​ക്‌​സി​ബി​ഷ​ൻ എ​ന്നി​വ​യും ന​ട​ക്കും. ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ലോ​ഗോ ച​ട​ങ്ങി​ൽ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

Continue Reading

crime

തൂങ്ങി മരിച്ചെന്ന് വിശ്വസിപ്പിച്ചു, 15 വർഷമായി ഒളിവുജീവിതം; ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവ് കസ്റ്റഡിയിൽ

കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്

Published

on

പത്തനംതിട്ട: തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷം ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ. മലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനാണ് (52) പിടിയിലായത്. വർഷങ്ങൾക്കു തമിഴ്നാട്ടിലേക്കു പോയ ഇയാൾ തൃച്ചിയിൽ പറങ്കിമാവുതോട്ടത്തിൽ തൂങ്ങി മരിച്ചെന്നാണ് കരുതിയിരുന്നത്. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രൻ കുടുങ്ങിയത്.

ഇയാൾക്കെതിരെ 4 മോഷണക്കേസുകൾ നിലവിലുണ്ട്. മലയാലപ്പുഴ സ്വദേശിയായ ഇയാൾ വർഷങ്ങൾക്കു മുൻപ് സ്ഥലം വിറ്റ് തമിഴ്നാട്ടിലേക്കു പോയിരുന്നു. ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനൻ നായരെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അറസ്റ്റ് വാറന്റ് വന്നതോടെ മോഹനൻ നായർക്കായി പലയിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട്ടിലെ തൃച്ചിയിൽ പറങ്കിമാവ് തോട്ടത്തിൽ ചന്ദ്രൻ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാൾ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തി.

ചന്ദ്രൻ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാൾ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു. ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ് ചന്ദ്രൻ. ഹോട്ടലിൽ പൊറോട്ട വീശുന്നതുൾപ്പെടെയുള്ള ജോലികളിൽ മിടുക്കുള്ള ഇയാൾ ശബരിമല സീസണുകളിൽ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തി മുങ്ങും.

ഇയാളുടെ മകൻ കായംകുളം മുതുകുളത്തുണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി രഹസ്യമായി അന്വേഷണം നടത്തി. ഇന്നലെ രാത്രി ഒന്നരയോടെ മകന്റെ വീടിന്റെ പുറത്ത് ചന്ദ്രൻ കിടന്നുറങ്ങുന്നതായി പൊലീസിനു വിവരം കിട്ടി. പത്തനംതിട്ട എസ്ഐ ജിനുവും സംഘവും അവിടെയെത്തിയെങ്കിലും ചന്ദ്രനെ കണ്ടില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ കനകക്കുന്ന് ബോട്ട് ജെട്ടിയിൽ നിന്നും പുലർച്ചെ മൂന്നേകാലോടെ ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ വർഷങ്ങൾ നീണ്ട ഒളിവുജീവിതം മോഷ്ടാവ് പൊലീസിനോട് വെളിപ്പെടുത്തി.

Continue Reading

kerala

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

വോട്ടെടുപ്പില്‍ പി പി ദിവ്യ പങ്കെടുക്കില്ല

Published

on

പി പി ദിവ്യ രാജിവെച്ച ഒഴിവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പില്‍ പി പി ദിവ്യ പങ്കെടുക്കില്ല. നിയമോപദേശത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്നാണ് സൂചന. അഡ്വ. കെ കെ രത്‌നകുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ജൂബിലി ചാക്കോയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരുമാസം തികയുമ്പോള്‍ അതേ ദിവസം തന്നെയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കുന്നത്. ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചത്. ഈ ഒഴിവിലേക്കാണ് ഇന്ന് രാവിലെ 11 മണിക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും വോട്ടെടുപ്പ്.

പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ ഒക്ടോബര്‍ 14ന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പിപി ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയായിരുന്നു. അതിന്റെ വിഷമത്തില്‍ അദ്ദേഹം അടുത്ത ദിവസം ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

Continue Reading

Trending