Connect with us

kerala

സര്‍ക്കാരിന്‍റെ ഇടുക്കി പാക്കേജ് ജനങ്ങളെ പാക്ക് ചെയ്യാനുള്ള പദ്ധതി; വിഷയം അടിയന്തര പ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം

പരുന്തുംപാറയിലെ ഉള്‍പ്പെടെ വിവിധ വന്‍കിട കയ്യേറ്റങ്ങള്‍ അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം.

Published

on

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് ഇടുക്കിയില്‍ നിന്ന് ജനങ്ങളെ പാക്ക് ചെയ്യുന്നതിനുള്ള പദ്ധതിയായിരുന്നുവെന്ന് പ്രതിപക്ഷം. ഇടുക്കിയില്‍ വ്യാജ പട്ടയം ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി വ്യാപകവുമായി തട്ടിയെടുക്കുകയും വിറ്റഴിയ്ക്കുകയും ചെയ്യുന്ന ലോബി പ്രവര്‍ത്തിക്കുന്നെന്നും ഈ ലോബിക്ക് സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്നെന്നും പ്രതിപക്ഷം.

പരുന്തുംപാറയിലെ ഉള്‍പ്പെടെ വിവിധ വന്‍കിട കയ്യേറ്റങ്ങള്‍ അടിയന്തര പ്രമേയത്തിലൂടെ സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഭൂമാഫിയായ്ക്കു ഒത്താശ ചെയ്യുന്നസര്‍ക്കാര്‍ നിലപാടിനെ സഭയില്‍ വിചാരണ ചെയ്തു. സര്‍ക്കാര്‍ സ്ഥലത്ത് പാറ പൊട്ടിച്ച് റോഡ് ഉണ്ടാക്കിയിട്ട് സര്‍ക്കാര്‍ അനങ്ങപ്പാറ നിലപാട് തുടരുന്നെന്നും കയ്യേറ്റക്കാര്‍ക്കെതിരെ ഭൂ സംരക്ഷണ നിയമപ്രകാരം കേസെടുക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

ഉന്നത രാഷ്ട്രീയ ബന്ധത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ ഇടുക്കിയിലെ പരുന്തുംപാറയില്‍ ഉള്‍പ്പെടെയുള്ള വന്‍കിട ഭൂമി കയ്യേറ്റങ്ങള്‍ അടിയന്തര പ്രമേയ നോട്ടീസിലൂടെ സഭയില്‍ ഉയര്‍ത്തിയാണ് മാത്യൂ കുഴല്‍നാടന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. ഇടുക്കിയിലെ ഭൂമി കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ വലിയൊരു ലോബി സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതായദ്ദേഹം കുറ്റപ്പെടുത്തി. പാറക്കെട്ടുകള്‍ക്ക് വരെ വ്യാജ പട്ടയം തരപ്പെടുത്തി സര്‍ക്കാര്‍ ഭൂമി വ്യാപകവുമായി തട്ടിയെടുക്കുകയും വിറ്റഴിയ്ക്കുകയും ചെയ്യുന്നതായദ്ദേഹം ചൂണ്ടിക്കാട്ടി. മറുവശത്ത് സര്‍ക്കാര്‍ ഇല്ലാത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് മലയോര കര്‍ഷകരെ ദ്രോഹിക്കുകയാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് ഇടുക്കിയില്‍ നിന്ന് ജനങ്ങളെ പാക്ക് ചെയ്യുന്നതിനുള്ള പദ്ധതിയായിരുന്നുവെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

കയ്യേറ്റക്കാരെയും കൊടിയേറ്റക്കാരെയും സര്‍ക്കാര്‍ രണ്ടായി കാണണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ഇടുക്കിയില്‍ രാഷ്ട്രീയ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന ഭൂമികയ്യേറ്റത്തിന്റെ കണക്കുകള്‍ ഒന്നൊന്നായി സഭയില്‍ നിരത്തി. സര്‍ക്കാര്‍ സ്ഥലത്ത് പാറ പൊട്ടിച്ച് റോഡ് ഉണ്ടാക്കിയിട്ട് സര്‍ക്കാര്‍ അനങ്ങപ്പാറ നിലപാട് തുടരുന്നെന്നും കയ്യേറ്റക്കാര്‍ക്കെതിരെ ഭൂ സംരക്ഷണ നിയമപ്രകാരം കേസെടുക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. കയ്യേറ്റങ്ങള്‍ ശക്തമായി പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കയ്യേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങളില്‍ റവന്യൂ മന്ത്രി സഭയില്‍ മറുപടി നല്‍കിയത്.അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ച സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Published

on

കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Continue Reading

kerala

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

Published

on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

Continue Reading

crime

സ്വത്തിന് വേണ്ടി 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. വമ്പിച്ച സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുണ്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വിചാരിച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തില്‍ കുരുക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് വിവാഹ പാരിതോഷികമായി അരുണിന് ശാഖാകുമാരി അന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുണ്‍ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ച അരുണ്‍ ആഡംബര ജീവിതമാണ് നയിച്ചത്.

ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യനായ അരുണ്‍ ശ്രമിച്ചത്. ആദ്യവട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2020 ഡിസംബര്‍ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗില്‍ നിന്നും വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending