Connect with us

kerala

ആശമാരുടെ സമരം പൊളിക്കാന്‍ സര്‍ക്കാര്‍: സെക്രട്ടേറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച ദിവസം ആശമാര്‍ക്ക് ജില്ലകളില്‍ പരിശീലന പരിപാടി

തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്

Published

on

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാൻ സർക്കാർ. ഉപരോധദിവസം പരിശീലന പരിപാടി നിശ്ചയിച്ച് ഉത്തരവിറക്കി. പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ പരിശീലനമാണ് നിശ്ചയിച്ചിരിക്കുന്നത്.

തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്. എല്ലാ ആശ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടീസ് നൽകി.

മാർച്ച് 17നാണ് ഉപ​രോധസമരം പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, സമരം പൊളിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മെയ് 15വരെ 28 വിമാനത്താവളങ്ങള്‍ അടച്ചിടും

ഇന്ത്യാ – പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ 28 വിമാനത്താവളങ്ങള്‍ മെയ് 15വരെ അടച്ചിടുമെന്ന് വ്യോമയാന മന്ത്രാലയം.

Published

on

ഇന്ത്യാ – പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ 28 വിമാനത്താവളങ്ങള്‍ മെയ് 15വരെ അടച്ചിടുമെന്ന് വ്യോമയാന മന്ത്രാലയം. ഇക്കാര്യം വിമാനക്കമ്പനികളെയും വിമാനത്താവള അധികൃതരെയും അറിയിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മെയ് 15 രാവിലെ അഞ്ചരവരയെുള്ള വിമാനങ്ങള്‍ റദ്ദാക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ലേ, ചണ്ഡിഗഡ്, ധരംശാല, ബിക്കാനീര്‍, രാജ്ക്കോട്ട്, ജോധ്പൂര്‍, കിഷന്‍ഗഢ് അടച്ചിടുന്നവയില്‍ ഉള്‍പ്പെടുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള 138 വിമാനങ്ങള്‍ റദ്ദാക്കി. മെയ് ഒന്‍പതുവരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനത്താവളങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 62 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ (മേയ് 08) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 62 പേരെ അറസ്റ്റ് ചെയ്തു.

Published

on

ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ (മേയ് 08) സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 62 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.0105 കി.ഗ്രാം ), കഞ്ചാവ് (0.0619 കി.ഗ്രാം), കഞ്ചാവ് ബീഡി (39 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1901 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 08 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. പ്രവീണ്‍ അറിയിച്ചു.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Trending