Connect with us

Culture

നിപ വാര്‍ഡില്‍ ജോലി ചെയ്തവരെയടക്കം പിരിച്ചുവിട്ട് ആരോഗ്യവകുപ്പിന്റെ ക്രൂരത

Published

on

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി നിപ രോഗം പടര്‍ന്നു പിടിച്ച കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡില്‍ ജീവന്‍ പണയം വെച്ച് ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പിന്റെ ക്രൂരത. ഇവരെ സ്ഥിരപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

42 പേരോടാണ് നാളെ മുതല്‍ ജോലിക്ക് വരേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ശുചീകരണ തൊഴിലാളികളും നഴ്‌സിങ് അസിസ്റ്റന്റുമാരും നഴ്‌സുമാരും അടക്കമുള്ളവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത മന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ജീവനക്കാരുടെ പട്ടികയും സര്‍ക്കാറിന് കൈമാറിയിരുന്നു. എന്നാല്‍ എല്ലാം വെറുംവാക്കായി.

നിപ കാലത്ത് സേവനം ചെയ്ത സ്ഥിരം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഇന്‍ക്രിമെന്റും പ്രമോഷനും നല്‍കുമ്പോഴാണ് താല്‍ക്കാലിക ജീവനക്കാര്‍ തൊഴില്‍ നിഷേധിക്കപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുന്നത്. ആരോഗ്യമന്ത്രിക്കും സര്‍ക്കാറിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

crime

‘നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മനുഷ്യബോംബ്’; യാത്രക്കാരന്‍റെ ഭീഷണി, മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍

വ്യാജഭീഷണി ഉയര്‍ത്തിയ വിജയ് മന്ദാനയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല.

Published

on

നെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യ ബോംബെന്ന് യാത്രക്കാരന്റെ ഭീഷണി. 3.50ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. സിഐഎസ്എഫ് പരിശോധനയില്‍ ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല. വ്യാജഭീഷണി ഉയര്‍ത്തിയ വിജയ് മന്ദാനയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല.

മുംബൈ വിസ്താര ഫ്‌ലൈറ്റിലായിരുന്ന മഹാരാഷ്ട്ര സ്വദേശിയുടെ വ്യാജഭീഷണി. തുടര്‍ന്ന് സിഐഎസ്എഫ് പരിശോധന നടത്തി. തുടര്‍ച്ചായ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടങ്ങളില്‍ പരിശോധന നടത്തിയാണ് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.

പരിശോധനയ്ക്കിടെ തന്നെ ചെക്ക് ചെയ്യരുതെന്നും, താന്‍ മനുഷ്യ ബോംബ് ആണെന്നും വിജയ് മന്ദാന പറഞ്ഞു. തുടര്‍ന്ന് ഇയാളെ മറ്റൊരിടത്തേക്ക് മാറ്റി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥരന്‍ നെടുമ്പാശേരി പൊലീസിന് കൈമാറി.

Continue Reading

india

ജമ്മു കശ്മീർ ഭീകരാക്രമണം; പ്രാഥമിക അന്വേഷണം ആരംഭിച്ച് എൻ.ഐ.എ

ഇന്നലെ വൈകീട്ടുണ്ടായ ആക്രമണത്തിൽ ഗഗാംഗീറിൽ തുരങ്ക നിർമാണത്തിന് എത്തിയ ആറ് ഇതര സംസ്ഥാന തൊഴിലാളികളും ഒരു ഡോക്ടറുമാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

Published

on

ജമ്മു കശ്മീരിലെ ഗന്ദർബാൽ ഭീകരാക്രമണത്തിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടുണ്ടായ ആക്രമണത്തിൽ ഗഗാംഗീറിൽ തുരങ്ക നിർമാണത്തിന് എത്തിയ ആറ് ഇതര സംസ്ഥാന തൊഴിലാളികളും ഒരു ഡോക്ടറുമാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഏഴു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. പരുക്കേറ്റ 5 പേരെ SKIMS ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

രണ്ട് ഭീകരവാദികളാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭീകർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ പാക് ഭീകരർ എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഭീകരസംഘടന ലഷ്കർ ഇ ത്വയ്ബയുടെ ഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

എൻഐഎയുടെ നാലംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ഭീകരർക്ക് തിരിച്ചടി നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട ബദ്ഗം സ്വദേശി ഡോക്ടർ ഷാനവാസിന്റെ മൃതദേഹം ജന്മ നാട്ടിൽ സംസ്കരിച്ചു.

 

Continue Reading

Culture

സായ് പല്ലവിക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മണിരത്നം

സിനിമയില്‍ വരുന്നതിന് മുമ്പ് സംവിധായകരുടെ പേരൊന്നും അറിയില്ലായിരുന്നെന്നും എന്നാല്‍ മണിരത്നം എന്ന പേര് തനിക്ക് പരിചിതമായിരുന്നെന്നപം സായി പല്ലവി

Published

on

ശിവകാര്‍ത്തികേയന്‍ -സായ് പല്ലവി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന അമരന്‍ റിലീസിന് ഒരുങ്ങുകയാണ്. രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ചടങ്ങില്‍ സായ് പല്ലവി, ശിവകാര്‍ത്തികേയന്‍, ജി വി പ്രകാശ്, രാജ്കുമാര്‍ പെരിയസ്വാമി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സംവിധായകന്‍മാരായ മണിരത്നവും ലോകേഷ് കനകരാജും അതിഥികളായി എത്തി. സായ് പല്ലവിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് മണിരത്നം ചടങ്ങില്‍ പറഞ്ഞു.

സായ് പല്ലവിയുടെ ഫാനാണെന്നും ഒരുമിച്ച് സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മണിരത്‌നം ചടങ്ങില്‍ പറഞ്ഞു. സിനിമയില്‍ വരുന്നതിന് മുമ്പ് സംവിധായകരുടെ പേരൊന്നും അറിയില്ലായിരുന്നെന്നും എന്നാല്‍ മണിരത്നം എന്ന പേര് തനിക്ക് പരിചിതമായിരുന്നെന്നപം സായി പല്ലവി മറുപടി നല്‍കി.

സിനിമയിലെ ഒരു ബ്രാന്‍ഡ് നെയിമാണ് സായ് പല്ലവി എന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. സായ് പല്ലവിയെ പ്രേമം സിനിമയില്‍ കണ്ടപ്പോള്‍ എല്ലാവരെയും പോലെ താനും മലര്‍ ടീച്ചറിന്റെ ആരാധകനായെന്ന് ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.

അമരനാണ് റിലീസ് ചെയ്യാനിരിക്കുന്ന സായ് പല്ലവിയുടെ ചിത്രം. ചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററിലെത്തും. ചിത്രം കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

 

 

Continue Reading

Trending