Connect with us

kerala

‘സര്‍ക്കാര്‍ ബുദ്ധിശൂന്യത കാണിക്കരുത്’, സജിചെറിയാന്റെ പ്രസ്താവന നിരാശ ഉണ്ടാക്കി: ആഷിഖ് അബു

പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കൂ എന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന നിരാശയുണ്ടാക്കിയെന്ന് ആഷിഖ് അബു പറഞ്ഞു

Published

on

സംവിധായകന്‍ രഞ്ജിത്തിന് മോശമായി പെരുമാറിയെന്ന പരാതിയുമായി മുന്നോട്ടുപോകാന്‍ ബംഗാളി നടി ശ്രീലേഖ മിത്രയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. കേസ് നടത്താനോ കേരളത്തിലേക്ക് വരാനോ തന്റെ നിലവിലെ സാഹചര്യത്തില്‍ സഹായം ആവശ്യമാണെന്ന് നടി പറഞ്ഞതിന് പിന്നാലെയാണ് ആഷിഖ് അബു പിന്തുണ അറിയിച്ചത്.

സര്‍ക്കാരില്‍ നിന്നും നടിയ്ക്ക് പിന്തുണ ലഭിക്കുമെന്നും അതിനായി സമൂഹം സമ്മര്‍ദം ചെലുത്തുമെന്നും താന്‍ വിശ്വസിക്കുന്നതായും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു. പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കൂ എന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന നിരാശയുണ്ടാക്കിയെന്ന് ആഷിഖ് അബു പറഞ്ഞു.

നല്ല ഉദ്ദേശത്തോടെ തുടങ്ങിയ ഒന്ന് സര്‍ക്കാരിനെതിരെ വലിയ കുഴിയായി രൂപപ്പെടാന്‍ ഇടയാക്കിയത് ആരെന്ന് കണ്ടെത്തണം. ഈ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണോ അതെന്ന് അറിയില്ല. സര്‍ക്കാര്‍ ബുദ്ധിശൂന്യത കാണിക്കരുത്. സര്‍ക്കാര്‍ മുഴുവന്‍ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും ആഷിഖ് അബു പറഞ്ഞു.

Film

ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടി ആടുജീവിതത്തിലെ ‘പെരിയോനെ’ ഗാനം

Published

on

പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടി ആടുജീവിതം. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്.

റഫീക്ക് അഹമ്മദും എ.ആർ റഹ്മാനും വരികളെഴുതി, റഹ്മാൻ ഈണമിട്ട ‘പെരിയോനെ’ എന്ന ഗാനമാണ് മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്. ജിതിൻ രാജാണ് ഗാനം ആലപിച്ചത്. ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.

Continue Reading

kerala

‘പുഴുവരിച്ച കിറ്റിൻ്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്, പഞ്ചായത്തിന് പിഴവില്ല’: പ്രിയങ്ക ഗാന്ധി

ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാനായി സര്‍ക്കാരാണ് കിറ്റുകള്‍ മേപ്പാടി പഞ്ചായത്തിന് നല്‍കിയത്

Published

on

വയനാട്: വയനാട്ടിലെ കിറ്റ് വിവാദത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. പുഴുവരിച്ച കിറ്റിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവത്തില്‍ മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.

കിറ്റുകള്‍ വിതരണം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും പ്രിയങ്ക പറഞ്ഞു. കിറ്റുകള്‍ പരിശോധിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാനായി സര്‍ക്കാരാണ് കിറ്റുകള്‍ മേപ്പാടി പഞ്ചായത്തിന് നല്‍കിയത്. ആ കിറ്റാണ് പഞ്ചായത്ത് വിതരണം ചെയ്തത്. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും പ്രിയങ്ക ഗാന്ധി ഓര്‍മ്മിപ്പിച്ചു.

കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധേയേറ്റ സംഭവത്തിലും പ്രിയങ്ക പ്രതികരിച്ചു. ഭക്ഷ്യ വിഷബാധയുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പ്രിയങ്ക ചൂണ്ടിക്കാണിച്ചു. അത്തരത്തിലൊരു സംഭവം ഉണ്ടാകരുതായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. അതിനിടെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ഒരു അവസരം തരുമെന്നാണ് അവസാന നിമിഷത്തിലും പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അവര്‍ക്ക് വേണ്ടി താന്‍ കഠിന പരിശ്രമം നടത്തുമന്നും പ്രിയങ്ക വ്യക്തമാക്കി.

 

 

Continue Reading

kerala

കോഴിക്കോട് വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Published

on

കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു. ഇന്ന് രാവിലെ കല്ലായി റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദാണ്(65) മരിച്ചത്.

അബ്ദുല്‍ ഹമീദിന് കേള്‍വിക്കുറവ് ഉണ്ടായിരുന്നു. ചക്കുംകടവില്‍വെച്ച് റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അബ്ദുല്‍ ഹമീദിന്റെ മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേഭാരത് എക്‌സ്പ്രസ് തട്ടി ഒരാള്‍ മരിച്ചിരുന്നു.

Continue Reading

Trending