Connect with us

kerala

എം.ആര്‍ അജിത് കുമാറിനെ ഡിജിപി ആക്കാന്‍ സര്‍ക്കാര്‍ നീക്കം

കഴിഞ്ഞ ദിവസം ചേർന്ന ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി എംആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നൽകി.

Published

on

പൂരം കലക്കൽ, ആർഎസ്എസ് കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ എംആർ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകാൻ നീക്കം. ഡിജിപി ആക്കി സ്ഥാനക്കയറ്റം നൽകാനാനാണ് സർക്കാർ നീക്കം. കഴിഞ്ഞ ദിവസം ചേർന്ന ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി എംആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നൽകി. യുപിഎസ്‌സി ആണ് വിഷയത്തിൽ അന്തിമതീരുമാനം എടുക്കുക.

ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി. തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിൽ നിലവിൽ എംആർ അജിത്കുമാർ അന്വേഷണം നേരിടുകയാണ്. എന്നാൽ അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്.

നിലവിൽ മൂന്ന് കേസുകളിലും അജിത്കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയെങ്കിലും സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ അജിത്കുമാർ നേരിട്ടിട്ടില്ല. സ്ഥാനക്കയറ്റം ഏതെങ്കിലും അച്ചടക്ക നടപടിയുടെ ഭാഗമാണെന്ന് സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി മെമ്മോ ലഭിച്ചിട്ടുമില്ല. അതിനാൽ സ്ഥാനക്കയറ്റം ലഭിക്കാൻ അജിത്കുമാറിന് വെല്ലുവിളികൾ ഉണ്ടാവില്ല. അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസിൽ രണ്ടാഴ്ച കൊണ്ട് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കാൻ ഇരിക്കെയാണ് സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ നീക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി

പിതാവിനെ തട്ടിക്കൊണ്ടുപോകുന്നത് തടയാനെത്തിയപ്പോഴാണ് അനൂസിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയത്

Published

on

കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെയാണ് തട്ടി കൊണ്ടുപോയത്. 4 മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി.

അനൂസ് റോഷന്റെ വിദേശത്തുള്ള സഹോദരന്‍ അജ്മല്‍ റോഷന്റെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. കാറിലും ബൈക്കിലുമാണ് സംഘം എത്തിയത്. പിതാവിനെ തട്ടിക്കൊണ്ടുപോകുന്നത് തടയാനെത്തിയപ്പോഴാണ് അനൂസിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയത്.

സംഘത്തിലുള്ള ഒരാളെ കണ്ട് പരിചയമുണ്ടെന്നും അയാള്‍ രണ്ട് തവണ വീട്ടില്‍ വന്നിട്ടുള്ളതാണെന്നും മാതാവ് പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Continue Reading

kerala

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്

കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു

Published

on

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്. കേസില്‍ അറസ്റ്റിലായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു. കേസിലെ ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറുമായി ചേര്‍ന്ന് പ്രതികള്‍ പണം തട്ടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

പിടിയിലായ പ്രതികള്‍ കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. കേസിലെ മൂന്നാം പ്രതി മുകേഷ് മുരളി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നിരവധി അനധികൃത ഇടപാടുകള്‍ നടത്തിയതായും വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരാണ് കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ വിലാസം തട്ടിപ്പ് സംഘത്തിന് കൈമാറിയതെന്നും വിജിലന്‍സ് പറഞ്ഞു. ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ ഉടന്‍ ചോദ്യം ചെയ്യില്ല.

Continue Reading

kerala

മെസ്സിയുടെും സംഘത്തിന്റെയും കേരള സന്ദര്‍ശനം; വെട്ടിലായി മന്ത്രിയും സ്‌പോണ്‍സറും

സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്

Published

on

മെസ്സിയുടെും സംഘത്തിന്റെയും കേരള സന്ദര്‍ശനത്തില്‍ വ്യക്തത വരുത്താതെ കായിക മന്ത്രിയും സ്‌പോണ്‍സറും. സ്‌പോണ്‍സര്‍ പണമടച്ചാല്‍ ടീം വരുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാന്റെ വാദം. സ്‌പോണ്‍സറായ ആന്റോ അഗസ്റ്റിന്‍ ആദ്യം പറഞ്ഞത് സന്ദര്‍ശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ്. പിന്നീട് പണമടച്ചെന്നും എത്രയെന്ന് പറയാനാവില്ലെന്നും തിരുത്തി പറഞ്ഞു.

മെസ്സി വരില്ല എന്ന് പറയാന്‍ തനിക്ക് കഴിയില്ല. വരുമോ എന്ന് പറയേണ്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ്. താനുമായാണ് എഗ്രിമെന്റ് വെച്ചത്. ഇതുവരെ കാര്യങ്ങള്‍ കൃത്യമായാണ് പോവുന്നത്. വരുമോ എന്നതില്‍ അന്തിമ തീരുമാനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റേതാണ്- ആന്റോ പറഞ്ഞു.

Continue Reading

Trending