Connect with us

Culture

ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നു

Published

on

തിരുവനന്തപുരം: പെന്‍ഷന്‍പ്രായ വര്‍ധനക്കെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം തുടരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം വീണ്ടും ആരംഭിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ഇന്ന് പഠിപ്പ് മുടക്കുന്നുണ്ട്.

സമരത്തിൽനിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കുമെന്നും ഒ.പിയിലും വാര്‍ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരെ പി.ജി അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍നിന്നു മാറ്റി. പെൻഷൻ പ്രായം കൂട്ടിയതിനെതിരെ വെള്ളിയാഴ്ചയായിരുന്നു സമരം തുടങ്ങിയത്.

അതേസമയം സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി മന്ത്രി കെ.കെ ശൈലജ  ഇന്നലത്തെ ചര്‍ച്ചക്ക് ശേഷം അറയിച്ചിരുന്നു. പകരം പി.ജി പഠനത്തിനുശേഷം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ കഴിയുന്ന തരത്തില്‍ തസ്തികകള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു. എന്നാല്‍, പെന്‍ഷന്‍ പ്രായവര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.

സര്‍വീസില്‍നിന്ന് ഈ വര്‍ഷം പിരിയുന്നത് 44 പേരാണ്. അടുത്ത വര്‍ഷം 16പേര്‍ വിരമിക്കും. പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇവര്‍ വിരമിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്നാണ് സമരം ചെയ്ത ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രധാനമായും ഉന്നയിച്ചത്. 175 പുതിയ തസ്തികകള്‍ ആരോഗ്യവകുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പുതിയതായി പ്രവേശിക്കുന്നവര്‍ക്ക് ഉണ്ടാകില്ല എന്ന് സമരക്കാരോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

പുതിയ തസ്തികകള്‍ ഉള്ളതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് സര്‍വീസില്‍ പ്രവേശിക്കാന്‍ സാധിക്കും, വരുന്ന വര്‍ഷം എത്രത്തോളം തസ്തികകള്‍ ഉണ്ടാക്കണമെന്നതിനെക്കുറിച്ച് സമരക്കാരുമായി ധാരണയിലായിട്ടുണ്ട്. നിലവിലുള്ളതിന്റെ രണ്ടോ, മുന്നോ ഇരട്ടി തസ്തികകള്‍ ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പി.ജി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ സമരക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും സമരം ചെയ്തവരോട് പ്രതികാര നടപടികള്‍ സ്വീകരിക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കി. പലമേഖലകളിലും തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. ഇതിലേക്ക് നിയമനം നടക്കുന്നില്ലെന്നും സമരക്കാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇക്കാര്യത്തില്‍ പി.എസ്.സിയുമായി ബന്ധപ്പെട്ട് നിയമനം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. എവിടെയൊക്കെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്ന കാര്യം കണ്ടെത്താന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍കൂടി തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഡി.എച്ച്.എസില്‍ ഉള്ള ഒഴിവുകളും ആറ് മാസത്തിനകം നികത്തും. റാങ്ക് ലിസ്റ്റുണ്ടായിട്ടും നിയമനം നടത്താത്ത പ്രശ്നങ്ങളുണ്ടെങ്കില്‍ അത് അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ജൂനിയര്‍ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദന്തല്‍ മേഖലയില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യവും ജൂനിയര്‍ ഡോക്ടമാര്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ദന്തല്‍ മേഖലയില്‍ 44 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു എന്നാല്‍ ഇത് പര്യാപ്തമല്ല. ആര്‍ദ്രം മിഷന്‍ നടപ്പാകുന്നതോടെ താലൂക്ക് അടിസ്ഥാനത്തില്‍ കൂടുതല്‍ ദന്തല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതോടെ ഇതിനും പരിഹാരമുണ്ടാകും. അതേസമയം, ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ നിരാകരിച്ചു. പകരം ഇപ്പോഴുള്ള നിര്‍ബന്ധിത ബോണ്ടിന് പകരം സ്വമേധയാ ബോണ്ട് നല്‍കുന്ന സാഹചര്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. യോഗ്യരായവരെ കിട്ടാനില്ലാത്തതാണ് ഇപ്പോഴുള്ള നിര്‍ബന്ധിത ബോണ്ടിന് പിന്നില്‍. എന്നാല്‍ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്ന പദ്ധതികളൊക്കെ വേണ്ട രീതിയില്‍ നടപ്പായാല്‍ ബോണ്ട് ആവശ്യമായി വരില്ലെന്നും മന്ത്രി വ്യക്തമാക്കി.
മൂന്ന് ദിവസമായി തുടര്‍ന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ നിരാഹാരം ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായത്. തുടര്‍ച്ചയായി സമരം ചെയ്താല്‍ സ്ഥിതിഗതികള്‍ മോശമാകുമെന്ന് സര്‍ക്കാറിനും ഡോക്ടര്‍മാര്‍ക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇരുകൂട്ടരും ചര്‍ച്ചക്ക് തയാറായത്. സമരം തുടങ്ങുന്നതിന് മുമ്പ് ഇരുകൂട്ടരും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റോന്തുമായി ദിലീഷ് പോത്തനും റോഷന്‍ മാത്യുവും; ഷാഹി കബീര്‍ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി

ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമുഖ താരങ്ങള്‍ പുറത്തിറക്കി

Published

on

ഫെസ്റ്റിവല്‍ സിനിമാസ്, ജംഗ്ലീ പിക്‌ചേഴ്‌സിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച് ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘റോന്ത്’ എന്ന് പേരിട്ടു. ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമുഖ താരങ്ങള്‍ പുറത്തിറക്കി.

ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പോലീസ് സ്റ്റോറിയാണ്.
ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിന്റെ വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് . അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനിയായ ജംഗ്ലീ പിക്‌ച്ചേഴ്‌സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്.

ജോസഫ്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേക കൂടിയുണ്ട് റോന്തിന്. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ജീവതത്തിലൂടെയണ് സിനിമ സഞ്ചരിക്കുന്നത്. ഇവരുടെ ഒദ്യോഗിക ജീവിതവും വ്യക്തി ജീവിതവും ഇതിലെ ആത്മസംഘര്‍ഷങ്ങളും ചിത്രത്തില്‍ പ്രമേയമാകുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. രാത്രി പട്രോളിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു രാത്രിയില്‍ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷന്‍.

ഇലവീഴാപൂഞ്ചിറക്ക് മനോഹരമായ ദൃശ്യഭാഷ ഒരുക്കിയ മനേഷ് മാധവന്‍ തന്നെയാണ് റോന്തിന്റേയും ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, നന്ദൂട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.

അനില്‍ ജോണ്‍സണ്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗാനരചന അന്‍വര്‍ അലി. എഡിറ്റര്‍- പ്രവീണ്‍ മംഗലത്ത്, ദിലീപ് നാഥാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍- കല്‍പ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസര്‍- സൂര്യ രംഗനാഥന്‍ അയ്യര്‍, സൗണ്ട് മിക്‌സിംഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍- അരുണ്‍ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടര്‍- ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനര്‍- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്‌സ്യല്‍- മംമ്ത കാംതികര്‍, ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ്- ഇശ്വിന്തര്‍ അറോറ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍- മുകേഷ് ജെയിന്‍, പിആര്‍ഒ- സതീഷ് എരിയാളത്ത്, പിആര്‍& മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി- വര്‍ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ യൂത്ത്.

‘റോന്ത്’ ഇതിനോടകം തന്നെ സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെയും റോഷന്‍ മാത്യുവിന്റെയും പ്രകടനത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. ഏപ്രിലോടെ സിനിമ തീയ്യേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു

Published

on

അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.

നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്.

കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

Continue Reading

Business

ഈ കുതിപ്പ് എങ്ങോട്ടാ? സ്വർണ വില 65,000 കടക്കുമോ?

ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.

Published

on

കഴിഞ്ഞ ദിവസം ​സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045രൂപയും പവന് 64,360 രൂപയുമായി.

പ​ത്തു​ദി​വ​സം മുമ്പുള്ള റെക്കോഡ് തകർത്ത് വ്യാഴാഴ്ചയാണ് സ്വർണം പുതിയ ഉയരത്തിലെത്തിയത്. ഗ്രാ​മി​ന്​ 35 രൂ​പ വ​ർ​ധി​ച്ച്​ 8070ഉം ​പ​വ​ന്​ 280 രൂ​പ വ​ർ​ധി​ച്ച്​ 64,560 രൂ​പ​യു​മാ​യിരുന്നു അന്നത്തെ വില. എന്നാൽ, ഇന്നലെ പവന് 360രൂപ കുറഞ്ഞ് 64,200 ആയിരുന്നു.

ഈ ​വ​ർ​ഷം മാ​ത്രം7,360 രൂ​പ​യാണ് ഒരുപവൻ സ്വർണത്തിന്​ വ​ർ​ധി​ച്ച​ത്. ഇതോടെ ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യാ​യ അ​ഞ്ച്​ ശ​ത​മാ​ന​വും ജി.​എ​സ്.​ടി​യും ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത്​ ഒ​രു​പ​വ​ൻ സ്വ​ർ​ണം വാ​ങ്ങ​ണ​മെ​ങ്കി​ൽ 70,000 രൂ​പ​ക്ക്​ മു​ക​ളി​ൽ ന​ൽ​ക​ണം.

ഇതിന് മുമ്പ് ​ഫെ​ബ്രു​വ​രി 11നാ​ണ്​ സ്വ​ർ​ണ​ത്തി​ന്​ റെ​ക്കോ​ഡ്​ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന്​ ഗ്രാ​മി​ന്​ 8,060 രൂ​പ​യും പ​വ​ന്​ 64,480 രൂ​പ​യു​മാ​യി​രു​ന്നു.

പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്‍റെ തീരുവ ചുമത്തൽ അടക്കമുള്ള ന​ട​പ​ടി​ക​ളും സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ന്ന​തു​മാ​ണ്​ വി​ലക്കു​തി​പ്പി​ന്​ കാ​ര​ണം. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്കി​ലെ ഇ​ടി​വും സ്വ​ർ​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്.

Continue Reading

Trending