Connect with us

kerala

പന്തംകണ്ട പെരുച്ചാഴിയെപ്പോലെ സര്‍ക്കാര്‍; ജനങ്ങളാകെ പരിഭ്രാന്തിയിലെന്ന് കെ.സുധാകരന്‍

സുപ്രീംകോടതി വിധികളും കാലാവസ്ഥാമാറ്റം മൂലമുള്ള പ്രതിസന്ധികളും നിലനില്‍ക്കെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരും വനംവകുപ്പും ജനങ്ങളില്‍നിന്ന് ഏറെ ഒറ്റപ്പെട്ടിരിക്കുന്നു.

Published

on

കേരളത്തിലെ കാടു നിറഞ്ഞ് വന്യമൃഗങ്ങള്‍ വളരുകയും അവ ജനങ്ങളെ വ്യാപകമായി ആക്രമിക്കുകയും ചെയ്യുമ്പോള്‍ ചെയ്യുമ്പോള്‍, ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ അന്തംവിട്ടു നില്ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മയക്കുവെടി വെച്ചാല്‍പോലും ഇളകാത്ത മുഖ്യമന്ത്രിയും വനമന്ത്രിയും ജനങ്ങളുടെ പരിഭ്രാന്തി കണ്ടില്ലെന്നു നടിക്കുന്നു.

സുപ്രീംകോടതി വിധികളും കാലാവസ്ഥാമാറ്റം മൂലമുള്ള പ്രതിസന്ധികളും നിലനില്‍ക്കെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരും വനംവകുപ്പും ജനങ്ങളില്‍നിന്ന് ഏറെ ഒറ്റപ്പെട്ടിരിക്കുന്നു. വന്യമൃഗങ്ങളെ ആക്രമിച്ചെന്നും വനാതിര്‍ത്തിയില്‍ കടന്നെന്നും ആരോപിച്ച് 48,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വന്യജീവി ആക്രമണത്തില്‍ 2011 മുതല്‍ 2022 വരെ സംസ്ഥാനത്ത് 1325 പേര്‍ കൊല്ലപ്പെട്ടു. രണ്ടരലക്ഷം പേര്‍ ആക്രമണങ്ങള്‍ക്കും കൃഷിനാശത്തിനും ഇരയായി. തലമുറകളുടെ അധ്വാനഫലമായ കൊക്കോ, കമുക്, തെങ്ങ്, പ്ലാവ് തുടങ്ങിയ ദീര്‍ഘകാല വിളകള്‍പോലും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. സര്‍ക്കാര്‍ നല്കുന്ന തുച്ഛമായ നഷ്ടപരിഹാരം പോലും കര്‍ഷകര്‍ക്കു കിട്ടാറില്ല.

കേരളത്തില്‍ 1993ല്‍ 4840 കാട്ടുപോത്തുകളുണ്ടായിരുന്നത് 2023ല്‍ 21952 ആയി കുതിച്ചുയര്‍ന്നു. ഇന്ത്യയിലെ 25,000 കാട്ടാനകളില്‍ ഏഴായിരവും വിസ്തൃതിയില്‍ 1.18% മാത്രമുള്ള കേരളത്തിലാണ്. ഒരാനയക്ക് മേയാന്‍ ശരാശരി 25 ഏക്കര്‍ കാട് വേണമെന്നിരിക്കെ, 500ല്‍ താഴെ കാട്ടാനകളെ ഇവിടെ പാടുള്ളു. എന്നാല്‍ വയനാട്ടില്‍ മാത്രം ആയിരത്തിലേറെ കാട്ടാനകളുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 190 കടുവകളില്‍ 154 ഉം വയനാട് വന്യജീവി സങ്കേതത്തിലാണ്. ഒരു കടുവയ്ക്ക് 20-100 ച.കി.മീ ടെറിറ്ററി വേണമെന്നിരിക്കെ വയനാട്ടില്‍ ലഭിക്കുന്നത് 2.1 ച. കി.മീ മാത്രമാണ്. 2 ലക്ഷത്തിലധികം കാട്ടുപന്നികള്‍ ഉള്‍പ്പെടെ എല്ലാ വന്യമൃഗങ്ങളും പെറ്റുപെരുകുന്നു. കാടിന് അവയെ പോറ്റാനാകാതെ വരുമ്പോള്‍ അവ നാട്ടിലേക്കിററങ്ങുന്നു.

അതീവഗുരുതരമായ സാഹചര്യം സംസ്ഥാനത്ത് നിലനില്ക്കുകയാണെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല. മനുഷ്യ- മൃഗ സംഘര്‍ഷത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകളും ക്രിയാത്മക നടപടികളുമാണ് സര്‍ക്കാരില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്. കേന്ദ്ര വനനിയമത്തില്‍ മാറ്റം വരുത്താന്‍ ആവശ്യമായ ചര്‍ച്ചകള്‍ക്കും നിയമനടപടികള്‍ക്കും അടിയന്തിരമായി തുടക്കം കുറി ക്കണം.കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണമഞ്ഞവരുടെ വീടു സന്ദര്‍ശിക്കാനോ അവര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്കാനോ തയാറാകാത്ത വനംമന്ത്രിയില്‍നിന്നോ വനംവകുപ്പില്‍ നിന്നോ ഒന്നും പതീക്ഷിക്കേണ്ടെന്നു സുധാകരന്‍ പറഞ്ഞു.

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending