Connect with us

kerala

അന്ധവിശ്വാസ നിരോധന ബില്ലിന്റെ കരട് ആഭ്യന്തര വകുപ്പില്‍ ഉറങ്ങുന്നു

സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിര്‍മാണത്തിനായി നിയമപരിഷ്‌കരണ കമീഷന്‍ സമര്‍പ്പിച്ച കരട് ബില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ആഭ്യന്തര വകുപ്പിന്റെ ഫയലില്‍ ഉറങ്ങുന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിര്‍മാണത്തിനായി നിയമപരിഷ്‌കരണ കമീഷന്‍ സമര്‍പ്പിച്ച കരട് ബില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ആഭ്യന്തര വകുപ്പിന്റെ ഫയലില്‍ ഉറങ്ങുന്നു. അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷംവരെ തടവും ഒരു ലക്ഷംരൂപ പിഴയും ഉറപ്പാക്കുന്നതാണ് നിയമം. കേരളത്തെ ഞെട്ടിച്ച നരബലി സംഭവം പുറത്തുവന്നതിനു പിന്നാലെ നിയമനിര്‍മാണ ചര്‍ച്ചകള്‍ സജീവമായതോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥ വ്യക്തമായത്.

മന്ത്രവാദം, കൂടോത്രം, നഗ്‌നരാക്കി നടത്തിക്കല്‍, പ്രേതബാധ ഒഴിപ്പിക്കല്‍, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയല്‍ തുടങ്ങിയവ ശിക്ഷാര്‍ഹമാണ്. മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണ്. ഓരോന്നിനുമുള്ള ശിക്ഷ കരടില്‍ വിശദമാക്കിയിട്ടുണ്ട്. കരട് ബില്‍ ജസ്റ്റിസ് കെ.ടി തോമസ് ചെയര്‍മാനായ നിയമപരിഷ്‌കരണ കമീഷനാണ് തയാറാക്കിയത്. ബില്ലില്‍ ക്രിമിനല്‍ നടപടികള്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതിനാല്‍ ആഭ്യന്തര വകുപ്പിന്റെ കൂടി വിശദപരിശോധന ആവശ്യമായതിനാലാണ് വകുപ്പിന് കൈമാറിയത്. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫ് എം.എല്‍.എയായിരുന്ന പി.ടി തോമസാണ് ഇതുമായി ബന്ധപ്പെട്ട സ്വകാര്യബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. അന്ന് മുഖ്യമന്ത്രിക്കു വേണ്ടി മറുപടി നല്‍കിയ മന്ത്രി എ.സി മൊയ്തീന്‍ ബില്ലിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഔദ്യോഗികമായി ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കരട് ബില്ല് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ തന്നെ ഭരണപക്ഷ എം.എല്‍.എയായ കെ.ഡി പ്രസേനന്‍ ഈ ആവശ്യം നിയമസഭയില്‍ ഉന്നയിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കൊച്ചിയില്‍ സെക്‌സ് റാകറ്റ്; പീഡനത്തിന് ഇരയായി ബംഗ്ലാദേശ് യുവതി

എട്ട് വര്‍ഷത്തോളമായി ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

Published

on

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ ഇരയായി ബംഗ്ലാദേശ് യുവതി. എട്ട് വര്‍ഷത്തോളമായി ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഇരുപതിലേറെ പേര്‍ക്കാണ് പെണ്‍വാണിഭ സംഘം പെണ്‍കുട്ടിയെ കൈമാറിയത്. സംഘത്തിലെ നാല് പേരെ പൊലീസ് കസ്റ്റഡയില്‍ എടുത്തു. സെറീന, ജോഗിത, വിപിന്‍ തുടങ്ങിയവരാണ് പിടിയിലായത്.

പന്ത്രണ്ടാം വയസിലാണ് യുവതി ബന്ധുവിനൊപ്പം ഇന്ത്യയില്‍ എത്തുന്നത്. ബെംഗളുരുവില്‍ നിന്ന് പെണ്‍കുട്ടിയെ കഴിഞ്ഞയാഴ്ചയാണ് കൊച്ചിയില്‍ എത്തിച്ചത്. കസ്റ്റഡയില്‍ എടുത്ത നാലുപേരെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

kerala

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊന്ന സംഭവം; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഞായറാഴ്ച വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും.

Published

on

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊന്ന കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

പ്രതികള്‍ ലഹരിയ്ക്ക് അടിമയാണെന്നും ചോദ്യം ചെയ്യുമ്പോള്‍ പ്രതികളുടെ മൊഴികള്‍ പരസ്പര വിരുദ്ധമായിരുന്നുവെന്നും മെഡിക്കല്‍ പരിശോധനയില്‍ എംഡിഎംഎ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ചോദ്യം ചെയ്യുമ്പോള്‍ പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മരിച്ച കുഞ്ഞുമോളുമായി പ്രതികള്‍ക്ക് മുന്‍വൈരാഗ്യം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ശ്രീക്കുട്ടിയുടെ ഭര്‍ത്താവ് അഭീഷ് പറഞ്ഞിരുന്നു. എന്നാല്‍ ശ്രീക്കുട്ടിയുടെ അമ്മ സുരഭി ഈ ആരോപണങ്ങല്‍ നിഷേധിച്ചിരുന്നു. ശ്രീക്കുട്ടിയുടെ ഭര്‍ത്താവും പ്രതി അജ്മലും ചേര്‍ന്ന് ശ്രീക്കുട്ടിയെ ട്രാപ്പിലാക്കിയതാണെന്നായിരുന്നു അവര്‍ പറഞ്ഞത്.

സെപ്റ്റംബര്‍ 15നാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.

 

Continue Reading

kerala

പി. ശശിക്കെതിരെ വീണ്ടും പി. വി അന്‍വര്‍; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പൊളിറ്റിക്കല്‍ ടാര്‍ഗറ്റുണ്ടെന്ന് ആക്ഷേപം

മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെയും പി. ശശിക്കെതിരെയും താന്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ ആദ്യം അവഗണിച്ച സര്‍ക്കാര്‍ ഒടുവില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള നീക്കത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് പി.വി. അന്‍വര്‍ എംഎല്‍എ.

അന്വേഷണം വൈകുന്നത് സംബന്ധിച്ച് ഇത്രയേറെ വലിയ ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ നടന്നിട്ടും എന്തുകൊണ്ട് പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ലെന്ന് അന്‍വര്‍ ചോദിച്ചു. പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാര്‍ട്ടി പരിശോധിക്കണം. മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും കഴിഞ്ഞ എട്ടുദിവസമായി മുള്‍മുനയില്‍ നിര്‍ത്തിയതിന് പൊളിറ്റിക്കല്‍ സെക്രട്ടറി മറുപടി പറയേണമെന്നും പി.വി. അന്‍വര്‍ ആവശ്യപ്പെട്ടു.

പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഇതില്‍ പല രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന് ഞാന്‍ സംശയിക്കുന്നതിന്റെ കാരണങ്ങളിലൊന്നാണിത്. പി. ശശിക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് പരാതി കൈമാറിയിട്ടുണ്ട്. പാര്‍ട്ടി പറയട്ടെ ബാക്കിയെന്നും പി. ശശിക്കെതിരെ നിലപാട് കടുപ്പിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. പരാതികളില്‍ അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ടെന്നും കീഴുദ്യോ?ഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞു. എഡിജിപിക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം പോയത് പരാതിയില്‍ കഴമ്പുള്ളത് കൊണ്ടാണ്. അതിനാല്‍ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും പി.വി. അന്‍വര്‍ ആവശ്യപ്പട്ടു.

Continue Reading

Trending