More
ആധാര്‍ കാര്‍ഡ്: മന്‍മോഹന്‍ സര്‍ക്കാറിനെ പ്രശംസിച്ച് അരുണ്‍ ജെയ്റ്റിലി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാന്‍ നടപ്പിലാക്കിയ ആധാര്‍ കാര്‍ഡ് സംവിധാനത്തെ വാനോളം പുകഴ്ത്തിയ ബിജെപി മന്ത്രി, കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ മികച്ച തുടക്കമാണ് ആധാറെന്ന് അഭിപ്രായപ്പെട്ടു.
രാജ്യസഭയില്‍ ധനബില്ലിന്‍മേലുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് യുപിഎ സര്‍ക്കാരിന്റെ നടപടിയെ പുകഴ്ത്തി ജെയ്റ്റ്‌ലി രംഗത്ത് വന്നത്.
ആധാര്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ മഹത്തായ പദ്ധതിയായിരുന്നെന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി, സബ്സിഡി ആനുകൂല്യങ്ങള്‍ നേരിട്ടു ലഭ്യമാക്കുന്നതിനും നികുതി വെട്ടിപ്പു തടയുന്നതിനും വേണ്ടി ആധാറിനെ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കി വികസിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞു.
എന്നാല്‍ നമ്മില്‍ ചിലര്‍ക്കു ആധാര്‍ വിഷയത്തില്‍ ചില ഘട്ടങ്ങളില്‍ സംശയങ്ങളുണ്ടായിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രധാനമന്ത്രി ആധാര്‍ വിഷയത്തില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു. യോഗത്തില്‍ എന്റെ സംശയങ്ങള്‍ക്കു ഉചിതമായ മറുപടി ലഭിച്ചിരുന്നു.
ആധാര്‍ നിര്‍ബന്ധിതമാക്കിയത് എന്തിന് എന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യത്തിനും മന്ത്രി മറുപടി നല്‍കി. പൊതുക്ഷേമത്തിനു വേണ്ടി രൂപംകൊടുത്ത സാങ്കേതികവിദ്യയെ എന്തിനാണ് ഉപയോഗപ്പെടുത്താതിരിക്കുന്നത് എന്നായിരുന്നു ജെയ്റ്റിലിയുടെ മറുപടി.
അതേസമയം ആധാറിലെ സുരക്ഷ സംബന്ധിച്ച മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ജെയ്റ്റിലിക്കായില്ല. ബാങ്ക് അക്കൗണ്ട്, ഐടി റിട്ടേണ്‍ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഹാക്കിങ്ങിലൂടെ ചോര്‍ത്തില്ലെന്ന് ഉറപ്പുതരാന്‍ സര്‍ക്കാരിനു കഴിയുമോ എന്നായിരുന്നു മുന്‍ മന്ത്രിയുടെ ചോദ്യം.
ഇന്റര്‍നെറ്റ് ഹാക്കിങ് തടയാനാവില്ല. എന്നാല്‍ അത്തരം ഭീഷണിയുടെ പേരില്‍ സാങ്കേതികവിദ്യയെ നഷ്ടപ്പെടുത്താനെ ഉപയോഗം നിയന്ത്രിക്കാനോ ആവില്ല എന്നും ജെയ്റ്റിലി വ്യക്തമാക്കി.
kerala
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ നില ഗുരുതരം

കാസർകോട്∙ കാഞ്ഞങ്ങാട് മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.
ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. വൈകിട്ട് 4.15 ഓടെയായിരുന്നു സംഭവം. കൂടുതൽ കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കുളത്തിൽ തിരച്ചിൽ തുടരുകയാണ്.
kerala
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള ബാക്കി എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യെല്ലോ മുന്നറിയിപ്പ് തുടരും. ഈ മാസം 25 നുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
tech
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.
-
kerala21 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു