Connect with us

kerala

ഗവര്‍ണറുടെ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

ചേര്‍ത്തല ചക്കരക്കുളം ചന്ദ്രിക സദനത്തില്‍ സഹദേവന്റെ മകന്‍ തേജസ് (50) ആണ് മരിച്ചത്

Published

on

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ചേര്‍ത്തല ചക്കരക്കുളം ചന്ദ്രിക സദനത്തില്‍ സഹദേവന്റെ മകന്‍ തേജസ് (50) ആണ് മരിച്ചത്. തിരുവനന്തപും രാജ്ഭവനിലെ ക്വാര്‍ട്ടേഴ്‌സിലാണു ഞായറാഴ്ച രാവിലെ തേജസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന കുറിപ്പെഴുതി ഫെയ്‌സ്ബുക്കില്‍ പങ്കിട്ടതായാണു വിവരം. വര്‍ഷങ്ങളായി കുടുംബവുമൊത്ത് തിരുവനന്തപുരത്താണു താമസം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്മ – ശാന്തമ്മ. ഭാര്യ – പ്രേമ. മക്കള്‍: അനശ്വര്‍, അനശ്വര.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം ഇന്ന്

Published

on

ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാല്‍ മാര്‍ഗിലെ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഇന്ന് സമര്‍പ്പിക്കും. ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുക. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങി ഇന്ത്യ സഖ്യത്തിലെ മറ്റ് ഉന്നത നേതാക്കളും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത മുസ്ലിം ലീഗ് പ്രതിനിധികളും നേതാക്കളുമടക്കം 3000 പേരും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വെയിറ്റ് ലിഫ്റ്റിങ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അതിഥികളായിരിക്കും. മുതിര്‍ന്ന അഭിഭാഷകനും പാര്‍ലമെന്റ് അംഗവുമായ കബില്‍ സിബല്‍ ‘ഇലക്ഷന്‍ ഫ്രോഡ്: ഡെത്ത് ഓഫ് ഡെമോക്രസി’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

അഞ്ച് നിലകളിലായാണ് സമുച്ചയം. ദേശീയ ഭാരവാഹികള്‍ക്കുള്ള ഓഫീസുകള്‍, മീറ്റിങ് ഹാളുകള്‍, വര്‍ക്ക് സ്പേസുകളും കൂടാതെ കൊമേഴ്സ്യല്‍ സ്പേസ്, ബോര്‍ഡ് റൂം, ഡിജിറ്റല്‍ സ്‌ക്രീനോടുകൂടിയ കോണ്‍ഫറന്‍സ് ഹാള്‍, പബ്ലിക് ഹാള്‍, ഡെയിനിങ് ഏരിയ, പ്രാര്‍ഥനാ മുറി എന്നിവ ഉള്‍പ്പെടുത്തി അത്യാധുനിക സംവിധാനങ്ങങ്ങളും സൗകര്യങ്ങളുമുള്ളതായിരിക്കും.

സമ്മേളനത്തിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ ദേശീയ രാഷ്ട്രീയ ഉപദേശകസമിതി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എംപി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ഭാരവാഹികളായ അബ്ദുല്‍ സമദ് സമദാനി എംപി, അഡ്വ. ഹാരിസ് ബീരാന്‍ എംപി, ഖുറം അനീസ് ഉമര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Continue Reading

kerala

ഇടമലക്കുടിയില്‍ പനി ബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു

കിലോമീറ്ററുകളോളം ദൂരം ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആണ് മരണം.

Published

on

ഇടമലക്കുടിയില്‍ പനി ബാധിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ഇടമലക്കുടിയിലെ വിദൂര ആദിവാസി കുടിലുകളില്‍ ഒന്നായ കൂടലാര്‍കുടി സ്വദേശി മൂര്‍ത്തി ഉഷ ദമ്പതികളുടെ മകന്‍ കാര്‍ത്തി (5) ആണ് മരണപ്പെട്ടത്. കിലോമീറ്ററുകളോളം ദൂരം ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആണ് മരണം. ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി.

Continue Reading

News

കോട്ടയത്ത് തര്‍ക്കത്തിനിടെ സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചു; ചികിത്സയിലിരിക്കെ ദാരുണാന്ത്യം; പ്രതി പിടിയില്‍

ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ച തമിഴ്‌നാട് സ്വദേശി കാര്‍ത്തികിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കോട്ടയത്ത് ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. ഭരണങ്ങാനത്തെ ഇടമറ്റം എഫ്.സി കോണ്‍വെന്റിലെ ജോലിക്കാരനായ തമിഴ്‌നാട് സ്വദേശി സൂര്യ എന്ന അറുമുഖം ഷണ്‍മുഖവേലാണ് (38) മരിച്ചത്. ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ച തമിഴ്‌നാട് സ്വദേശി കാര്‍ത്തികിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. വാക്ക് തര്‍ക്കത്തിനിടെ സൂര്യയെ കാര്‍ത്തിക് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സൂര്യയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞു വരവേ വെള്ളിയാഴ്ച മരിക്കുകയായിരുന്നു.. പാലാ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending