Connect with us

News

ഇനി മാസങ്ങള്‍ കാത്തിരിക്കേണ്ട, ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ ഉടന്‍ ഡിലിറ്റ ചെയ്യാം; പുതിയ സംവിധാനം

നിലവില്‍ മൂന്ന് മാസം, 18 മാസം, 36 മാസം എന്നിങ്ങനെയാണ് സെര്‍ച്ച് ഹിസ്റ്ററി ഓട്ടോ ഡെലീറ്റ് പ്രവര്‍ത്തിക്കുന്നത്

Published

on

മൊബൈലിലെ ബ്രൗസിങ് ഹിസ്റ്ററിയില്‍ നിന്ന് ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ 15 മിനിറ്റില്‍ ഡിലീറ്റ് ചെയ്യാന്‍ പുതിയ സംവിധാനം. ഐഫോണ്‍ ഉപഭക്താക്കളുടെ ഗൂഗിള്‍ ആപ്പിലാണ് ഈ സേവന ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത് ലഭിക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. ഡെസ്‌ക്ടോപ്പിലും ഇന്‍സ്റ്റന്റ് ഡെലീറ്റ് ഓപ്ഷന്‍ നിലവില്‍ പ്രവര്‍ത്തിക്കില്ല.

ലൊക്കേഷന്‍ ഹിസ്റ്ററിയിലും ആക്റ്റിവിറ്റി ഡാറ്റയിലും സൂക്ഷിക്കുന്ന സെര്‍ച്ച് ഹിസ്റ്ററി വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി എപ്പോള്‍ ഡെലീറ്റ് ചെയ്യണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാന്‍ കഴിയും. ഒരിക്കല്‍ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള സമയപരിധി ഗൂഗിള്‍ അക്കൗണ്ടില്‍ നല്‍കിയാല്‍ പിന്നീട് കൃത്യമായ ഇടവേളയില്‍ ഗൂഗിള്‍തന്നെ വിവരങ്ങള്‍ ഡെലീറ്റ് ചെയ്യും.

നിലവില്‍ മൂന്ന് മാസം, 18 മാസം, 36 മാസം എന്നിങ്ങനെയാണ് സെര്‍ച്ച് ഹിസ്റ്ററി ഓട്ടോ ഡെലീറ്റ് പ്രവര്‍ത്തിക്കുന്നത്. ഇതിലേക്കാണ് 15 ദിവസത്തിനുള്ളില്‍ എന്ന ഓപ്ഷന്‍ കൂടി ഉള്‍പ്പെടുത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടയത്തെ കൂട്ടാത്മഹത്യ; ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍.

Published

on

കോട്ടയം അയര്‍കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ ബന്ധുക്കള്‍. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാന്‍ ഏതറ്റം വരെ പോകുമെന്നും മരിച്ച ജിസ്‌മോളുടെ അച്ഛന്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

മരിക്കുന്നതിന് മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രണ്ട് മക്കളെയും കൂട്ടി ജിസ്‌മോള്‍ ജീവനൊടുക്കിയത്. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. യുവതിയുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. നടുവിന് മുകളിലായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം.

 

Continue Reading

india

കൊച്ചിയില്‍ ഉപേക്ഷിച്ചു പോയ സ്വന്തം കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് ജാര്‍ഖണ്ഡ് സ്വദേശികള്‍

കൊച്ചിയില്‍ ഉപേക്ഷിച്ചുപോയ സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാമെന്ന് അറിയിച്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍.

Published

on

കൊച്ചിയില്‍ ഉപേക്ഷിച്ചുപോയ സ്വന്തം കുഞ്ഞിനെ തിരികെ ഏറ്റെടുക്കാമെന്ന് അറിയിച്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞിനെ അച്ഛനും അമ്മയും വീഡിയോ കോളിലൂടെ കണ്ടു. അതേസമയം രക്ഷിതാക്കള്‍ കുഞ്ഞിനെ തേടി വരുമെന്ന പ്രതീക്ഷയിലാണ് പൊലീസുകാര്‍.

ഫെബ്രുവരിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോയ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളെ കുറിച്ച് കഴിഞ്ഞ രണ്ട് മാസത്തോളമായി പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല.

 

Continue Reading

main stories

‘സുപ്രിംകോടതി നടപടി പ്രത്യാശ നല്‍കുന്നത്’: പി.കെ കുഞ്ഞാലികുട്ടി

കോടതിയുടെ നിര്‍ദേശങ്ങളില്‍ പോസിറ്റീവ് ആയ പലതും ഉണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

സുപ്രിംകോടതി നടപടി പ്രത്യാശ നല്‍കുന്നതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി. കോടതിയുടെ നിര്‍ദേശങ്ങളില്‍ പോസിറ്റീവ് ആയ പലതും ഉണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമത്തില്‍ നിരവധി അപാകതകള്‍ ഉണ്ടെന്നും പല കാര്യങ്ങളും അഭിലഷണീയമല്ലെന്നുമാണ് മനസിലാകുന്നത്. ന്യൂനപക്ഷങ്ങള്‍ ഉയര്‍ത്തിയ പരാതികള്‍ കേള്‍ക്കാന്‍ കോടതി തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.

‘അന്തിമ വിധി എന്താണെന്നുള്ളത് നമുക്ക് കാത്തിരിക്കാം. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് കേസില്‍ ഏറ്റവും നല്ല അഭിഭാഷകരെ നിയമിക്കുക എന്നതാണ്. സുപ്രിംകോടതി ഉത്തരവിന് ഒരു താല്‍ക്കാലിക സ്റ്റേ സ്വഭാവം ഉണ്ട്. അതുകൊണ്ടു തന്നെ ഗവണ്‍മെന്റിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending