Connect with us

News

ഇന്ത്യയ്ക്ക് പ്രത്യേക ഫീച്ചര്‍ നല്‍കുമെന്ന് ഗൂഗിള്‍

‘ഗൂഗിള്‍ ഫോര്‍ ഇന്ത്യ’ ഇവന്റിലാണ് പുതിയ ഫീച്ചറുകളെ കുറിച്ച് ഗൂഗിള്‍ വിശദീകരിച്ചത്.

Published

on

ഇന്ത്യയ്ക്ക് മാത്രമായി ഗൂഗിള്‍ പുതിയ സേവനങ്ങള്‍ ആരംഭിക്കുന്നു. 2022 ഡിസംബര്‍ 19ന് നടന്ന ‘ഗൂഗിള്‍ ഫോര്‍ ഇന്ത്യ’ ഇവന്റിലാണ് പുതിയ ഫീച്ചറുകളെ കുറിച്ച് ഗൂഗിള്‍ വിശദീകരിച്ചത്. നിലവിലുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പുതിയ ചില ടൂളുകളും പുറത്തിറക്കുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചത്.

ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും വിവര്‍ത്തനം ചെയ്യുന്നതിനുമുള്ള സേവനത്തെക്കുറിച്ചാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം ഗൂഗിള്‍ മള്‍ട്ടി സെര്‍ച്ച് സേവനവും അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഏറെ ആകര്‍ഷിക്കുന്ന ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

kerala

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

ഇനിമുതല്‍ ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല.

Published

on

വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍ ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല. വാഹന ഫിറ്റ്നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹന ഉടമയ്ക്കോ ഡ്രൈവര്‍ക്കോ മാത്രമേ ഇനിമുതല്‍ പ്രവേശനമുണ്ടാകൂ. പ്രവേശിക്കുന്ന ഡ്രൈവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കി. ഗതാഗത കമ്മീഷണറുടെതാണ് പുതിയ ഉത്തരവ്. കൈക്കൂലിയും അഴിമതിയും ഉള്‍പ്പെടെ തടയാനാണ് പുതിയ ഉത്തരവ്.

ടെസ്റ്റിന് ഒരു ദിവസം അനുവദിക്കുന്ന ആളുകളുടെ എണ്ണം 40 ആയി ചുരുക്കണമെന്നത് മറ്റൊരു പ്രധാന നിര്‍ദേശമാണ്. ഈ 40 പേരില്‍ ആദ്യത്തെ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളോ വിദേശത്തേക്ക് പോകാന്‍ ആവശ്യമുള്ളവരോ ആയിരിക്കണം. പന്നീടുള്ള 10 പേര്‍ നേരത്തെയുള്ള ടെസ്റ്റുകളില്‍ പരാജയപ്പെട്ടവരായിരിക്കണം. ബാക്കി 25 പേര്‍ പുതിയ അപേക്ഷകരുമായിരിക്കണം.

ശബരിമല സീസണായതിനാല്‍ പല സ്ഥലങ്ങളിലും മതിയായ നിലയില്‍ ടെസ്റ്റ് ക്രമീകരിക്കാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പകരം മറ്റ് ദിവസങ്ങളില്‍ കൂടി ടെസ്റ്റ് നടത്തുകയും ക്രമീകരണമൊരുക്കയും വേണം എന്ന നിര്‍ദേശവുമുണ്ട്.

 

Continue Reading

kerala

രണ്ടാം ക്ലാസുകാരനെക്കൊണ്ട് ഛര്‍ദില്‍ വാരിപ്പിച്ചു; അധ്യാപികക്കെതിരെ പരാതി

ഉടുമ്പന്‍ചോലക്കടുത്ത് സ്ലീബാമലയിലെ എല്‍.പി സ്‌കൂളിലാണ് സംഭവം.

Published

on

ഇടുക്കിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെക്കൊണ്ട് അധ്യാപിക ഛര്‍ദില്‍ വാരിപ്പിച്ചതായി രക്ഷിതാക്കളുടെ പരാതി. ഉടുമ്പന്‍ചോലക്കടുത്ത് സ്ലീബാമലയിലെ എല്‍.പി സ്‌കൂളിലാണ് സംഭവം. പട്ടികജാതി വിഭാഗത്തില്‍പെട്ട കുട്ടിയുടെ രക്ഷിതാക്കളാണ് ഉടുമ്പന്‍ചോല പൊലീസില്‍ പരാതി നല്‍കിയത്.

നവംബര്‍ 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്ലാസിലെ ഒരു കുട്ടി പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ക്ലാസില്‍ ഛദിച്ചെന്നും അധ്യാപിക തന്റെ മകനോട് മാത്രമായി അത് വാരാന്‍ ആവശ്യപ്പെട്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

തന്റെ മകന് അത് വിഷമമുണ്ടാക്കിയെന്നും താന്‍ ഇവിടെ ഇരുന്ന് എഴുതിക്കോളാമെന്ന് പറഞ്ഞെങ്കിലും അധ്യാപിക ദേഷ്യപ്പെടുകയും കൂട്ടിക്കൊണ്ടുവന്ന് നിര്‍ബന്ധപൂര്‍വം കോരിക്കളയിപ്പിക്കുകയുമായിരുന്നെന്നും പരാതിയില്‍ പറയുന്നു. സഹപാഠിയായ കുട്ടി സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ അധ്യാപിക തടഞ്ഞെന്നും പറയുന്നു.

കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നില്ലെന്നും എന്നാല്‍, അടുത്തദിവസം സഹപാഠിയില്‍നിന്ന് വിവരമറിഞ്ഞ മാതാപിതാക്കള്‍ ഇക്കാര്യം പ്രധാനാധ്യാപികയെ അറിയിക്കുകയായിരുന്നു. അധ്യാപികക്ക് താക്കീത് നല്‍കുന്നതില്‍ മാത്രം നടപടി ഒതുക്കി എന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Continue Reading

india

അന്തമാനില്‍ ബോട്ടില്‍നിന്ന് അഞ്ച് ടണ്‍ ലഹരിമരുന്ന് പിടിച്ചെടുത്തു

സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന ആറ് മ്യാന്‍മര്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വന്‍ ലഹരിവേട്ട. അന്തമാനിന് സമീപം മത്സ്യബന്ധന ബോട്ടില്‍നിന്ന് 5500 കിലോ മെത്താഫെറ്റമിന്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന ആറ് മ്യാന്‍മര്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്.

രണ്ടുകിലോ വീതമുള്ള മൂവായിരത്തോളം പാക്കറ്റുകളാക്കിയാണ് ലഹരിമരുന്ന് ബോട്ടില്‍ സൂക്ഷിച്ചിരുന്നത്. ഇന്ത്യയും അയല്‍രാജ്യങ്ങളും ലക്ഷ്യമിട്ടാണ് ലഹരിക്കടത്ത് നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

 

Continue Reading

Trending