Connect with us

FOREIGN

യൂസുഫലിയുടെ പ്രവാസത്തിനു ഗോൾഡൻ ജൂബിലി; ഓർമ്മകൾ പങ്കുവെച്ചു യു എ ഇ പ്രസിഡന്റിനൊപ്പം

ഇന്നും നിധി പോലെ യൂസഫലി സൂക്ഷിക്കുന്ന പഴയ പാസ്പാർട്ട് ഏറെ കൗതുകത്തോടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നോക്കിക്കണ്ടത്.

Published

on

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയുടെ പ്രവാസത്തിനു അര നൂറ്റാണ്ടു തികഞ്ഞു. തൃശ്ശൂർ ജില്ലയിലെ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി എന്ന എം.എ. യൂസഫലി 1973 ഡിസംബർ 31നാണ് പ്രവാസം തേടി യു എ ഇ യിലെത്തിയത്.

പ്രവാസത്തിൻ്റെ ഗോൾഡൻ ജൂബിലി എം.എ. യൂസഫലിക്ക് ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണ് സമ്മാനിച്ചത്. ബോംബെ തുറമുഖത്ത് നിന്നും 26 ഡിസംബർ 1973ന് പുറപ്പെട്ട് ഡിസംബർ 31ന് ദുബായ് റാഷിദ് തുറമുഖത്തെത്തിയതുൾപ്പെടെയുള്ള ഇമ്മിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ച തൻ്റെ ആദ്യത്തെ പാസ്പോർട്ട് ഇക്കഴിഞ്ഞ ദിവസമാണ് യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അബുദാബിയിലെ പ്രസിഡണ്ടിൻ്റെ കൊട്ടാരത്തിൽ ചെന്ന് യൂസഫലി കാണിച്ചു കൊടുത്തത്.

ഇന്നും നിധി പോലെ യൂസഫലി സൂക്ഷിക്കുന്ന പഴയ പാസ്പാർട്ട് ഏറെ കൗതുകത്തോടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നോക്കിക്കണ്ടത്. അന്ന് ബോംബെയിൽ നിന്ന് 6 ദിവസം ദുംറ എന്ന കപ്പലിൽ യാത്ര ചെയ്താണ് 1973 ഡിസംബർ 31ന് വെറും പത്തൊൻപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എം.എ. യൂസഫലി ദുബായിലെത്തിയത്. ആറ് ദിവസമെടുത്ത അന്നത്തെ കപ്പൽ യാത്രയെപ്പറ്റിയും യൂസഫലി യു.എ.ഇ. പ്രസിഡണ്ടിന് വിശദീകരിച്ചു കൊടുത്തു.

വാണിജ്യ വ്യവസായ സാമൂഹ്യ സേവനരംഗത്തും നൽകിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ അന്തർദേശിയ പുരസ്കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്. രാജ്യം നൽകിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാർഡ്, ബഹറൈൻ സർക്കാർ നൽകിയ ഓർഡർ ഓഫ് ബഹറൈൻ, ബ്രിട്ടീസ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്കാരം എന്നിവ ഇതിലുൾപ്പെടും. അബുദാബി ചേംബറിൻ്റെ വൈസ് ചെയർമാനായി യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് നാമനിർദ്ദേശം ചെയ്തതാണ് യൂസഫലിയെ തേടിയെത്തിയ മറ്റൊരു ഉന്നതമായ അംഗീകാരം.

തികഞ്ഞ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും ആത്മസമർപ്പണത്തോടെയും അബുദാബിയിൽ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടമാണ് ഇന്ന് 50 വർഷം പിന്നിടുമ്പോൾ 35,000 മലയാളികൾ ഉൾപ്പെടെ 49 രാജ്യങ്ങളിൽ നിന്നുള്ള 69,000 ലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ലുലു ഗ്രൂപ്പ് എന്ന വമ്പൻ സ്ഥാപനത്തിൻ്റെ മേധാവിയായി യൂസഫലി മാറിയതിൻ്റെ ചരിത്രം കുറിച്ചത്. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ അൽ നഹ്യാൻ, അബുദാബി പടിഞ്ഞാറൻ മേഖല ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

FOREIGN

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Published

on

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ വി​രു​ന്ന് സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​വൈ​ത്ത് സി​റ്റി മി​ർ​ഗാ​ബ് രാ​ജ്ബാ​രി റെ​സ്റ്റ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റി​യാ​സ് തോ​ട്ട​ട ഖി​റാ​അ​ത്ത് ന​ട​ത്തി. ആ​ബി​ദ് ഖാ​സി​മി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ഫാ​റൂ​ഖ് ഹ​മ​ദാ​നി, സ​ലാം ചെ​ട്ടി​പ്പ​ടി, ജി​ല്ല നേ​താ​ക്ക​ളാ​യ ന​വാ​സ് കു​ന്നും​കൈ, സാ​ബി​ത്ത് ചെ​മ്പി​ലോ​ട്, കു​ഞ്ഞ​ബ്ദു​ള്ള ത​യ്യി​ൽ, ഷ​മീ​ദ് മ​മാ​ക്കു​ന്ന്, സ​യ്യി​ദ് ഉ​വൈ​സ് ത​ങ്ങ​ൾ, സ​യ്യി​ദ് ഉ​മ്രാ​ൻ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ എം.​പി. നൂ​റു​ദ്ദീ​ൻ, സി​റാ​ജു​ദ്ദീ​ൻ അ​ബ്ദു​ൽ​റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ​ക്ക് നാ​സ​ർ അ​ൽ മ​ഷ് ഹൂ​ർ ത​ങ്ങ​ൾ മെമ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി എം.​കെ. റ​ഈ​സ് ഏ​ഴ​റ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​ക്ക​റ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സാ​ഹി​ർ കി​ഴു​ന്ന, മു​ഹ​മ്മ​ദ​ലി മു​ണ്ടേ​രി, റി​യാ​സ് ക​ട​ലാ​യി, നൗ​ഫ​ൽ കടാ​ങ്കോ​ട്,ത​ൽ​ഹ​ത്ത് വാ​രം, മു​സ്ത​ഫ ടി.​വി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

FOREIGN

അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്‍  ഇനി ‘അല്‍ഫര്‍ദാന്‍’

ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും. 

Published

on

ദുബൈ: അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേരുമാറി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മെട്രോ  സ്റ്റേഷന്‍ എന്നായിമാറുന്നു. ഇതുസംബന്ധിച്ച കരാറില്‍ ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും.
രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളില്‍ ഒരാളായ അല്‍ഫര്‍ദാനുമായി കരാര്‍ ഒപ്പിടു ന്നതില്‍ ആര്‍ടിഎയിലെ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മുഹ്സെന്‍ കല്‍ബത്ത് സന്തോഷം രേഖപ്പെടുത്തി.  ദുബൈ മെട്രോ സംവിധാനത്തിലെ ഒരു പ്രധാന സ്റ്റേഷന് പേരിടാനുള്ള അവകാശം നേടുന്നതിന് ആര്‍ടിഎയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ ഫര്‍ദാന്‍ പറഞ്ഞു.
2025 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനംവരെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും ബാഹ്യ, ഇന്‍ഡോ ര്‍ ദിശാസൂചന ബോഡുകളിലെ സ്റ്റേഷന്‍ പേരുകള്‍ പുനക്രമീകരിക്കും. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പും സമയത്തും ഓണ്‍ബോര്‍ഡ് ഓഡിയോ അറിയിപ്പുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്മാര്‍ട്ട് സിസ്റ്റങ്ങളിലും ആര്‍ടിഎയുടെ പൊതുഗതാഗത ആപ്പുകളിലും പുതിയ പേര് അപ്ഡേറ്റ് ചെയ്യും.

Continue Reading

Trending