Connect with us

business

പുതുവർഷത്തിൽ സ്വർണവില 50,000 തൊടുമോ? വിദഗ്ധർ പറയുന്നതിങ്ങനെ

Published

on

അനിശ്ചിത ഘട്ടങ്ങളിൽ ഏറ്റവും മികച്ച നിക്ഷേപമാണല്ലോ സ്വർണം. സ്വർണവിലയിൽ 2019-ലും 20-ലുമുണ്ടായ കുതിപ്പ് പുതിയ വർഷത്തിലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അമേരിക്കൻ ഡോളർ ദുർബലമായി തുടരുന്ന സാഹചര്യത്തിൽ സ്വർണവില പത്ത് ഗ്രാമിന് 63,000 രൂപ (പവന് 50,400 രൂപ) വരെ സമീപഭാവിയിൽ തന്നെ ആകാനിടയുണ്ടെന്നാണ് വിദഗ്ധരുടെ പ്രവചനം.

സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയായിരുന്നു 2020-ൽ സ്വർണവിലയിൽ കുതിപ്പുണ്ടാകാനുള്ള കാരണം. കഴിഞ്ഞ ഓഗസ്റ്റിൽ പത്ത് ഗ്രാമിന് 56,191 എന്ന റെക്കോർഡ് വിലയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ രേഖപ്പെടുത്തിയത്. കോവിഡ് സാഹചര്യത്തെ തുടർന്ന് ആഗോളതലത്തിൽ പലിശനിരക്ക് കുറച്ചതും 2019 മുതൽക്ക് പല അന്താരാഷ്ട്ര നാണയങ്ങളും സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെച്ചതും സ്വർണവില കൂടാനിയാക്കി.

‘2020 തുടക്കത്തിൽ രാജ്യത്ത് സ്വർണവില പവന് 31,280 ആയിരുന്നു. കോവിഡ് രാജ്യത്തെത്തിയപ്പോൾ ഇത് 30,720-ലേക്ക് താഴ്‌ന്നെങ്കിലും പിന്നീട് വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. പവന് 44,953 വരെ ഉയർന്ന ഘട്ടമുണ്ടായി. ആളുകൾ നിക്ഷേപം എന്ന നിലയ്ക്ക് സ്വർണം വാങ്ങുന്നത് തുടർന്നതോടെ ഈ നില തുടരുകയായിരുന്നു…’

റിസ്‌ക് മാനേജ്‌മെന്റ് സർവീസ് കമ്പനിയായ കോംട്രെൻഡ്‌സ് സി.ഇ.ഒ ഗ്യാനശേഷകർ ത്യാഗരാജൻ പറയുന്നു. കോവിഡിന് വാക്‌സിൻ കണ്ടെത്തുകയും ആഗോള സാമ്പത്തികനില കോവിഡിന് മുമ്പത്തെ സാഹചര്യത്തിലേക്ക് പതുക്കെ മടങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും വില താഴാനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അമേരിക്കയിൽ പുതിയ പ്രസിഡണ്ട് ജോ ബിഡന് സെനറ്റിൽ മികച്ച ഭൂരിപക്ഷമില്ലാത്തത് സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും. ഇത് ആഗോള മാർക്കറ്റിൽ ഡോളറിനെ ക്ഷീണിപ്പിക്കും. – ത്യാഗരാജൻ പറയുന്നു.

2021-ൽ ഇന്ത്യയിലും ചൈനയിലും സ്വർണത്തിന് ആവശ്യക്കാരേറുമെന്നാണ് വിദഗ്ധർ കരുതുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സ്വർണത്തിലുള്ള നിക്ഷേപം കുറവായിരുന്നെങ്കിൽ 2021-ൽ ഇതിൽ മാറ്റമുണ്ടാകും. ഇന്ത്യൻ രൂപ ഡോളറിനെതിരെ ഇപ്പോഴുള്ള സ്ഥിതി നിലനിർത്തിയാലും 2021-ൽ പവന് 50,000 കൊടുക്കേണ്ട സ്ഥിതിയുണ്ടാകും. ഡോളർ കരുത്താർജിക്കുകയും അതേസമയം രൂപ ദുർബലമാവുകയും ചെയ്താലും സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം വർധിക്കുമെന്നും ഇത് വില താഴാതിരിക്കാൻ കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

business

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു

7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. 

Published

on

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Continue Reading

business

രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ

87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. 

Published

on

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.

ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.

Continue Reading

business

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 280 രൂപ കൂടി

ഗ്രാ​മി​ന്​ 35 രൂ​പ വ​ർ​ധി​ച്ച്​ 7,980 രൂ​പ​യും പ​വ​ന് 280 രൂ​പ വ​ർ​ധി​ച്ച്​ 63,840 രൂ​പ​യു​മാ​യി

Published

on

സ്വ​ർ​ണ​വി​ല ഇന്നും സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ. ഗ്രാ​മി​ന്​ 35 രൂ​പ വ​ർ​ധി​ച്ച്​ 7,980 രൂ​പ​യും പ​വ​ന് 280 രൂ​പ വ​ർ​ധി​ച്ച്​ 63,840 രൂ​പ​യു​മാ​യി. 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വർധിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 20 രൂപ കൂടി വർധിച്ചാൽ സ്വർണം പവന് 64,000 രൂപയിലെത്തും.

അ​ന്താ​രാ​ഷ്ട്ര വി​ല ഒ​രു ട്രോ​യ്​ ഔ​ൺ​സി​ന്​ (31.103​ ഗ്രാം) 2,876.85 ഡോ​ള​റി​ൽ ആ​ണ്​ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. നി​ല​വി​ലെ വി​ല അ​നു​സ​രി​ച്ച്​ സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ൽ ജി.​എ​സ്.​ടി ഉ​ൾ​പ്പെ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണം വാ​ങ്ങാ​ൻ 69,000 രൂ​പ ന​ൽ​ക​ണം. സീ​സ​​ണി​ലെ ഉ​യ​ർ​ന്ന ഡി​മാ​ൻ​ഡും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്‍റെ താ​രി​ഫ് ന​യ​ങ്ങ​ളും യു.​എ​സ്​ സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യി​ലെ അ​നി​ശ്ചി​താ​വ​സ്ഥ​യു​മാ​ണ്​ വി​ല ഉ​യ​രാ​ൻ കാ​ര​ണം. വി​ല​യി​ൽ ചാ​ഞ്ചാ​ട്ട​ത്തി​ന് സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

അതിനിടെ, രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്​ കൂപ്പുകുത്തി. ശനിയാഴ്ച യു.എ.ഇ ദിർഹമിന്‍റെ വിനിമയ നിരക്ക്​ 23.90 രൂപയും കടന്ന്​ മുന്നേറി​. കുവൈത്ത്​ ദീനാറിന്​​ 284.50 രൂപ, ബഹ്​റൈൻ ദീനാറിന്​​ 233.07 രൂപ, ഒമാൻ റിയാലിന്​ 228.20 രൂപ, സൗദി ​റിയാലിന്​ 23.95, ഖത്തർ റിയാലിന്​ 23.41 രൂപ എന്നിങ്ങനെയാണ് മറ്റു​ ജി.സി.സി രാജ്യങ്ങളിലെ​ വിനിമയ നിരക്ക്​. മാസാന്ത ശമ്പളം ലഭിക്കുന്ന സമയത്തുതന്നെ നിരക്ക്​ കുറഞ്ഞത് പ്രവാസികൾക്ക്​​ ഗുണകരമാണ്.

ഇതുകൂടാതെ അതത്​ രാജ്യങ്ങളിലെ ബാങ്കുകൾ ഡിജിറ്റൽ ആപ്​ വഴിയുള്ള പണമിടപാട്​ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ നിരക്കുകളും ഓഫർ ചെയ്യുന്നുണ്ട്​. സ്വകാര്യ എക്സ്​ചേഞ്ചുകൾ വഴിയുള്ള പണമയക്കലും വർധിച്ചിരിക്കുകയാണ്​.

Continue Reading

Trending