Connect with us

crime

കണ്ണൂരില്‍ ഒന്നര കിലോ സ്വര്‍ണം പിടികൂടി

ബാഗില്‍ സി.എഫ്.എല്‍ ബള്‍ബിലും മറ്റു വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വര്‍ണമാണ് പിടിച്ചത്

Published

on

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു എയര്‍പോര്‍ട്ട് പൊലീസ് ഒന്നര കിലോ സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി ഷെറഫാത്ത് മുഹമ്മദില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. അബൂദബിയില്‍നിന്നുള്ള ഗോ ഫസ്റ്റ് വിമാനത്തില്‍ വന്ന യാത്രക്കാരന്‍ കസ്റ്റംസ് പരിശോധനക്കുശേഷം പുറത്തിറങ്ങിയ സമയത്ത് സംശയം തോന്നി പരിശോധിച്ചപ്പോള്‍ ബാഗില്‍ സി.എഫ്.എല്‍ ബള്‍ബിലും മറ്റു വീട്ടുപകരണങ്ങളിലും കട്ടകളായി ഒളിപ്പിച്ച ഒന്നര കിലോ സ്വര്‍ണമാണ് പിടിച്ചത്.

സ്‌റ്റേഷന്‍ ഓഫിസര്‍ എ.കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഏകദേശം 86 ലക്ഷം രൂപ വിലവരുന്നതാണിത്. സ്വര്‍ണം പൊലീസ് കോടതിയില്‍ ഹാജരാക്കും.

crime

യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്

മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം. 

Published

on

തിരുവനന്തപുരത്ത് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കിളിമാനൂർ കാട്ടുംപുറത്താണ് സംഭവം. കിളിമാനൂർ സ്വദേശി അഭിലാഷ്(28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരുണി(38)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ തർക്കമുണ്ടായതാണ് കൊലപാതക കാരണം.

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യപാനത്തിനിടെ അരുണിന്റെ ഭാര്യയോട് അഭിലാഷ് മോശമായി പെരുമാറി.

ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഒരു ആയുധം എടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ സംഭവം വിശദമായി അന്വേഷിച്ചുവരുകയാണ്.

Continue Reading

crime

പെണ്‍കുട്ടിയുമായി സെല്‍ഫിയെടുത്തു; പിന്നെ തമ്മില്‍ത്തല്ല്; ഒടുവില്‍ പൊലീസിന്റെ പിടിയില്‍

അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ,അരുൺ ,വിഷ്ണു, ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്. 

Published

on

കാപ്പ കേസ് പ്രതിയുടെ ബന്ധുവായ പെൺകുട്ടിയുമായി സെൽഫിയെടുത്തതിന്റെ പേരിൽ തമ്മിൽത്തല്ലിയ 7 പേരെ അടൂർ പോലീസ് പിടികൂടി. അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ,അരുൺ ,വിഷ്ണു, ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയും ജാമ്യം ലഭിക്കുകയും ചെയ്തു. കാപ്പകേസിൽ ഉൾപ്പെട്ടിരുന്ന അഭിജിത്തിന്റെ ബന്ധുവായ പെൺകുട്ടിയുമായി ചൂരക്കോട് ബദാംമുക്ക് ആശാഭവനിൽ ആഷിക് 24-ന് സെൽഫി എടുത്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതാണ് സംഘർഷത്തിന് കാരണമായത്.

അടൂർ ഡിവൈഎസ് പി.ജി. സന്തോഷ് കുമാർ, അടൂർ എസ്എച്ച്ഒ ശ്യാംമുരളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Continue Reading

crime

കുഞ്ഞ്‌ ജനിച്ചതിന് ലഹരി പാർട്ടി; എംഡിഎംഎയും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ

460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി

Published

on

തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

മൂന്നാം പ്രതി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയായിരുന്നു നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കായിരുന്നു ലഭിച്ചത്. തുടര്‍ന്ന് പത്തനാപുരത്തുനിന്നുള്ള എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

 

Continue Reading

Trending