Connect with us

kerala

കെഎസ്ആര്‍ടിസി ബസില്‍ സ്വര്‍ണ കവര്‍ച്ച; ഒരു കോടി രൂപയിലധികം രൂപയുടെ സ്വര്‍ണം കവര്‍ന്നു

തൃശൂരിലെ സ്വര്‍ണ വ്യാപാരിയില്‍ നിന്ന് ഒരുകോടി രൂപയിലധികം രൂപയുടെ സ്വര്‍ണമാണ് മോഷണം പോയത്.

Published

on

കെഎസ്ആര്‍ടിസി ബസില്‍ ഒരു കോടി രൂപയിലധികം രൂപയുടെ സ്വര്‍ണം മോഷണം പോയി. തൃശൂരിലെ സ്വര്‍ണ വ്യാപാരിയില്‍ നിന്ന് ഒരുകോടി രൂപയിലധികം രൂപയുടെ സ്വര്‍ണമാണ് മോഷണം പോയത്. മലപ്പുറം തിരൂരിലെ ജ്വല്ലറിയില്‍ കാണിക്കാനായി കൊണ്ടുവന്ന 1512 ഗ്രാം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.

കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ എടപ്പാളില്‍ എത്തിയപ്പോളാണ് മോഷണം നടന്നത്. ബസില്‍ തൂക്കിയിട്ടിരുന്ന സ്വര്‍ണം സൂക്ഷിച്ച ബാഗ് കാണാതാവുകയായിരുന്നു. സംഭവം നടന്നത് രാത്രി പത്ത് മണിയോടെയായിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് ശബരിമല തീര്‍ഥാടകന്‍ മരിച്ചു

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ് മരിച്ചത്.

Published

on

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട ശബരിമല തീര്‍ഥാടകന്‍ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ് (22) മരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം ഇന്നലെ ശബരിമലയിലെത്തിയ അശ്വല്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം നടന്നത്. മാടമണ്‍ ക്ഷേത്രക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

രാവിലെ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

 

 

Continue Reading

kerala

പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും: കെ. മുരളീധരന്‍

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടിനേക്കാള്‍ നോട്ടിലാണ് താല്‍പര്യമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

Published

on

പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടിനേക്കാള്‍ നോട്ടിലാണ് താല്‍പര്യമെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

പാലക്കാട്ട് ഡീല്‍ നടക്കാന്‍ സാധ്യത ബിജെപിയും സിപിഎമ്മും തമ്മിലാണെന്നും എന്നാല്‍ യുഡിഎഫ് ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചയാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൂരം കലക്കിയത്, എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്, പി.പി ദിവ്യയുടെ അതിക്രമിച്ചുളള കടന്നു കയറ്റം, എഡിഎമ്മിന്റെ മരണം, വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് തുടങ്ങിയവയെല്ലാം ഉന്നയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനെ പൊളിറ്റിക്കല്‍ ഫൈറ്റ് ആയിത്തന്നെയാണ് കാണുന്നതെന്നും പാലക്കാടും വയനാടും മികച്ച ഭൂരിപക്ഷത്തോടെ നിലനിര്‍ത്തുമെന്നും ചേലക്കര പിടിച്ചെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

 

Continue Reading

kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായ പൊലീസുകാരനെതിരെയാണ് യുവതി പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരത്ത് സിവില്‍ പൊലീസ് ഓഫീസര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വനിതാ ഡോക്ടറുടെ പരാതി. തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറായ പൊലീസുകാരനെതിരെയാണ് യുവതി പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി തിരുവനന്തപുരത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന് കാണിച്ചാണ് തിരുവനന്തപുരം തമ്പാനൂര്‍ പൊലീസില്‍ യുവതി പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. എന്നാല്‍ ഇയാള്‍ കേരളം വിട്ടതായി സൂചന ലഭിച്ചു.

Continue Reading

Trending