Connect with us

kerala

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയില്‍

ഗ്രാമിന് 4630 രൂപ. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്

Published

on

കൊച്ചി: സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. ഇന്ന് പവന് 960 രൂപയാണ് ഇടിഞ്ഞത്. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4630 രൂപ. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.

കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വ്യാഴാഴ്ച 400 രൂപ കുറഞ്ഞിരുന്നു. കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിയത് അടക്കമുള്ള ആഗോളവിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി ഒന്നിന് 37440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

actor

മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മമ്മുട്ടി; താരത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ സിനിമാലോകവും പങ്കുചേര്‍ന്നു

Published

on

മലയാള സിനിമയുടെ ഇതിഹാസതാരം മോഹന്‍ലാലിന് ഇന്ന് 65 ാംപിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസയുമായി മെഗാസ്റ്റാര്‍ മമ്മുട്ടി. ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ആശംസയുടെ ഒരു പ്രവാഹമായിരുന്നു.

നാല് പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ നീണ്ട കരിയറുള്ള മഹാനടന്റെ പിറന്നാള്‍ വലിയ ആഘോഷമായി തന്നെയാണ് നടത്തിയിട്ടുള്ളത്. ‘മോഹന്‍ലാലിനൊപ്പം ഒരു ചെറിയ ചിത്രം മമ്മുട്ടി പങ്കുവെച്ചു’. ‘ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ മോഹന്‍ലാല്‍’. അദ്ദേഹത്തിന്റെ മമ്മുട്ടി കമ്പനിയും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ആശംസകള്‍ നേര്‍ന്നു. 40വര്‍ഷത്തിലേറെയായി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ മോഹന്‍ലാലിന്റെ 65ാം പിറന്നാളാണ് ഇന്ന്.

ഏറ്റവും പുതിയ ചിത്രങ്ങളായ ‘എമ്പുരാന്‍’, ‘തുടരും’ എന്നിവ മികച്ച വിജയം നേടിയ വര്‍ഷമായതിനാല്‍ തന്നെ ഇത്തവണത്തെ പിറന്നാളിന് മധുരമേറും. 1978 ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ചലച്ചിത്ര മേഖലയിലേക്ക് വന്നത്. ആ കാലം തൊട്ട് മലയാളസിനിമയുടെ ഇതിഹാസങ്ങളായ മോഹന്‍ലാലും മമ്മുട്ടിയും തമ്മിലുള്ള സൗഹൃദവും സിനിമാ മേഖലയിലും ആരാധകര്‍ക്കിടയിലും എപ്പോഴും ചര്‍ച്ചയാവാറുണ്ട്.

Continue Reading

kerala

രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

Published

on

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.

Continue Reading

kerala

ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍

മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

Published

on

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.

മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.

Continue Reading

Trending