Connect with us

kerala

സ്വര്‍ണ വിലയില്‍ ഇടിവ്, ഈ മാസത്തെ താഴ്ന്ന നിലയില്‍

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.പവന് 440 രൂപ താഴ്്ന്ന് 36,960 രൂപയായി.ഗ്രാമിന് 55 രൂപ കുറഞ്ഞ് 4620ല്‍ എത്തി.ഈ മാസം ഇതുവരെയുള്ള കുറഞ്ഞ നിരക്കാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യമന്ത്രി തലയില്ലാത്ത തെങ്ങ്; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി പി വി അന്‍വര്‍

തലയില്ലാത്ത തെങ്ങായി മുഖ്യമന്ത്രി മാറിയിട്ടുണ്ടെന്ന വസ്തുത അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും അത് ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും പി വി അന്‍വര്‍ പ്രതികരിച്ചു.

Published

on

വാ പോയ കോടാലിയാണ് പി വി അന്‍വര്‍ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി പി വി അന്‍വര്‍. തലയില്ലാത്ത തെങ്ങായി മുഖ്യമന്ത്രി മാറിയിട്ടുണ്ടെന്ന വസ്തുത അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും അത് ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും പി വി അന്‍വര്‍ പ്രതികരിച്ചു. വാ പോയ കോടാലിക്ക് എത്രത്തോളം മൂര്‍ച്ചയുണ്ടെന്ന് 23ാം തിയതി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടുത്തെ സിപിഎമ്മിലെ 50 ശതമാനം വോട്ട് പിണറായിക്കെതിരെയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് പിണറായിക്കെതിരെയുള്ള വോട്ടണാണെന്നും ഈ കുടുംബാധിപത്യം ഞങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്നും ജനങ്ങള്‍ പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്രയോ നേതാക്കന്‍മാര്‍ ഉണ്ടായിട്ടും മരുമകനാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതെന്നും പാര്‍ട്ടിയുടെ ഉന്നതരായ നേതാക്കന്‍മാരെ മുഴുവന്‍ ചവിട്ടി നിര്‍ത്തിയിരിക്കുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. കെ രാധാകൃഷ്ണനെയോ ആര്‍ ബിന്ദുവിനെയോ തെരഞ്ഞെടുപ്പില്‍ എവിടെയും കണ്ടില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

Continue Reading

kerala

കേരളത്തിന്റെ ജല വിമാനം കൊച്ചിയിലെത്തി

ബോള്‍ഗാട്ടിയില്‍ നിന്ന് മാട്ടുപ്പെട്ടി റിസര്‍വോയറിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണപ്പറക്കല്‍ നാളെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും.

Published

on

കേരളത്തിന്റെ ജലവിമാനം കൊച്ചി കായലില്‍ ഇറക്കി. ബോള്‍ഗാട്ടിയില്‍ നിന്ന് മാട്ടുപ്പെട്ടി റിസര്‍വോയറിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണപ്പറക്കല്‍ നാളെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും. അഞ്ചു പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക.

കൊച്ചി കായലില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന് കളക്ടര്‍ അടക്കമുള്ളവര്‍ സ്വീകരണം നല്‍കി. ടൂറിസത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം. ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷപറക്കല്‍ നാളെ നടക്കും. കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്നുമാണ് പരീക്ഷണ പറക്കല്‍ നടക്കുക.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു സി പ്ലെയിന്‍. 2013-ലാണ് പദ്ധതി അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നത്. അഷ്ടമുടി, പുന്നമടക്കായലുകളിലും മൂന്നാര്‍, ബോള്‍ഗാട്ടി, ബേക്കല്‍ എന്നിവിടങ്ങളിലും വാട്ടര്‍ എയറോഗ്രാം ഒരുക്കി സര്‍ക്യൂട്ട് ടൂര്‍ ആയിരുന്നു പദ്ധതി.

കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ളെയിന്‍ പദ്ധതിക്ക് ഉപയോഗിക്കുന്നത്.

 

Continue Reading

kerala

കേരള- കാലിക്കറ്റ് സര്‍വകലാശകള്‍ പരീക്ഷാഫീസ് കൂട്ടി

പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച്, ഓരോ വിദ്യാര്‍ഥിയും 1375 രൂപ മുതല്‍ 1575 രൂപ വരെ ഫീസിനത്തില്‍ നല്‍കേണ്ടി വരും.

Published

on

കേരള- കാലിക്കറ്റ് സര്‍വകലാശകള്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷാ ഫീസ് കൂട്ടി. കാലിക്കറ്റ് സര്‍വകലാശാലയാണ് ആദ്യം ഫീസ് കൂട്ടിയത്. തുടര്‍ന്ന് കേരള സര്‍വകലാശാലയും പരീക്ഷ ഫീസുകളില്‍ വര്‍ധനവ് വരുത്തുകയായിരുന്നു. പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച്, ഓരോ വിദ്യാര്‍ഥിയും 1375 രൂപ മുതല്‍ 1575 രൂപ വരെ ഫീസിനത്തില്‍ നല്‍കേണ്ടി വരും. അതേസമയം ഇ-ഗ്രാന്റ്സ് ഉള്‍പ്പടെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ നാളുകളായി മുടങ്ങിക്കിടക്കുയാണ്.

മൂന്ന് വര്‍ഷ ബിരുദ കോഴ്സുകളില്‍ പരീക്ഷ ഫീസ് 505 രൂപയായിരുന്നെങ്കില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളില്‍ പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച് 1375 രൂപ മുതല്‍ 1575 രൂപ വരെ ഫീസ് അടക്കേണ്ടി വരും. ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷയുടെ ഫീസ് നിരക്കുകളാണ് കേരളാ സര്‍വകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയറി പേപ്പറുകള്‍ക്ക് ഒരു കോഴ്സിന് 150 രൂപ, ഇംപ്രൂവ്മെന്റിന് 200 രൂപ, സപ്ലിമെന്ററി പരീക്ഷക്ക് 300 രൂപ എന്നിങ്ങനെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. തിയറിയും പ്രാക്ടിക്കലുമുള്ള പരീക്ഷകള്‍ക്ക് 250, 300, 350 എന്നിങ്ങനെയാണ് നിരക്ക്.

പരീക്ഷ മൂല്യനിര്‍ണയത്തിനുള്ള ഫീസായി 300 രൂപയും നല്‍കേണ്ടി വരും. സപ്ലിമെന്ററി മൂല്യനിര്‍ണയത്തിന് 500 രൂപയാണ് ഫീസ്. മാര്‍ക്ക് ഷീറ്റിന് 75 രൂപയും നല്‍കണം.

Continue Reading

Trending