Connect with us

kerala

സ്വര്‍ണവില കുറഞ്ഞു; 44,000ന് മുകളില്‍ തന്നെ

Published

on

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയ ശേഷമാണ് ഇന്ന് കുറവ് സംഭവിച്ചിരിക്കുന്നത്. പവന് 80 രൂപ കുറഞ്ഞ് 44,040 രൂപയായിരിക്കുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5505 രൂപയായിരിക്കുന്നു.

kerala

നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചു

നാടുകാണി വഴിയുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നീലഗിരി ജില്ലയിലെ ഊട്ടി ഉള്‍പ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി നീലഗിരി ജില്ല കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

അതിനാല്‍ ജില്ലയില്‍ നിന്ന് നിലമ്പൂര്‍-നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

വടക്കന്‍ ജില്ലകളിലെ രണ്ട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനമായത്.

Published

on

സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം നിര്‍ത്തും. വടക്കന്‍ ജില്ലകളിലെ രണ്ട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനമായത്. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്റ്റേഷനുകളാണ് അടച്ച് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ മുതല്‍ ഒരു പാസഞ്ചര്‍ ട്രെയിനുകളും ഈ സ്റ്റേഷനുകളില്‍ നിര്‍ത്തില്ല.

ഇന്ന് രാത്രി 7.45ഓടെ ചിറക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അവസാന ട്രെയിന്‍ പുറപ്പെടും. വെള്ളറക്കാടും ഇന്ന് രാത്രിയോടെ അവസാന ട്രെയിനും കടന്നുപോകുന്നതോടെ പ്രവര്‍ത്തനം നിര്‍ത്തും. നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഈ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതെന്നാണ് റെയില്‍വെ നല്‍കുന്ന വിശദീകരണം. ഈ റെയില്‍വെ സ്റ്റേഷനുകളിലെ ജീവനക്കാരെ മാറ്റി നിയമിക്കുമെന്നാണ് വിവരം.

Continue Reading

kerala

മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു

Published

on

മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് വിള്ളല്‍ രൂപപ്പെട്ടത്. റോഡിലൂടെയുള്ള വാഹന ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു.

20 മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്. വാഹനങ്ങള്‍ സര്‍വീസ് റോഡിലൂടെ വഴിതിരിച്ചുവിടുന്നു.

Continue Reading

Trending