Connect with us

kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു; നാലുദിവസത്തിനിടെ ഇടിഞ്ഞത് 800 രൂപ

കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനിടെ ഏകദേശം 800 രൂപയുടെ കുറവാണ് കാണാനായത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 43,280 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5410 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. കൂടാതെ കഴിഞ്ഞ നാല് ദിവസത്തിനിടെ ഏകദേശം 800 രൂപയുടെ കുറവാണ് കാണാനായത്.

 

 

 

 

kerala

നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയെന്ന് സഭ ആരോപിച്ചു

Published

on

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ സര്‍ക്കുലര്‍. ഐടി പാര്‍ക്കുകളില്‍ പബ്ബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുള്ള നീക്കങ്ങള്‍ക്കെതിരെയാണ് സഭയുടെ വിമര്‍ശനം. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയെന്ന് സഭ ആരോപിച്ചു.

സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നും കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സര്‍ക്കുലറില്‍ കുറ്റപ്പെടുത്തി. എറണാകുളത്തെ വിവിധ കത്തോലിക്കാ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു.

ലഹരിക്കെതിരെ കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായര്‍ ആചരിക്കുകയാണ്. ലഹരിയെ ഫലപ്രദമായി നേരിടാനും തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായര്‍ ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു. വിശ്വാസികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായാണ് കുര്‍ബാനയ്ക്കിടയില്‍ പ്രത്യേക സര്‍ക്കുലര്‍ വായിച്ചത്.

Continue Reading

kerala

കോഴിക്കോട് ക്ഷേത്ര മുറ്റത്ത് നോമ്പുതുറന്ന് പ്രദേശവാസികള്‍

ഒരു പ്രദേശത്തെ ആളുകളെല്ലാം ഒരുമിച്ചിരുന്ന് ആദ്യമായി അമ്പലമുറ്റത്ത് നോമ്പുതുറന്നു.

Published

on

കോഴിക്കോട് കാപ്പാട് താവണ്ടി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നോമ്പുതുറ ഒരുക്കി ക്ഷേത്ര കമ്മിറ്റി. കഴിഞ്ഞ മൂന്ന് വര്‍ഷമായി നോമ്പും ഉത്സവവും ഒന്നിച്ചെത്തിയതോടെ മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഉത്സവത്തില്‍ ഉടനീളം പങ്കെടുക്കാന്‍ പറ്റാതായി. ഇതോടെയാണ് ഇത്തവണ ഉത്സവത്തിന് ഒരുമിച്ച് നോമ്പുതുറക്കാമെന്ന തീരുമാനത്തിലേക്ക് ക്ഷേത്രകമ്മിറ്റി എത്തുന്നത്.

സമീപ പ്രദേശത്തെ മഹലുകളും നാട്ടുകാരുമെല്ലാം പിന്തുണയോടെ ക്ഷേത്രമുറ്റത്ത് കൂടി. ഒരു പ്രദേശത്തെ ആളുകളെല്ലാം ഒരുമിച്ചിരുന്ന് ആദ്യമായി അമ്പലമുറ്റത്ത് നോമ്പുതുറന്നു.എല്ലാവര്‍ക്കും ഇത് ആദ്യത്തെ അനുഭവം. ജാതി മത രാഷ്ട്രീയ ഭേദങ്ങള്‍ക്ക് അതീതമായി വീണ്ടുമൊരു പന്തിഭോജനം.

Continue Reading

kerala

തൊടുപുഴ കൊലപാതകം; മൃതദേഹം കുഴിച്ചിടുമ്പോള്‍ പൊലീസ് ഗോഡൗണിന് പുറത്ത്

കാപ്പ കേസിലെ പ്രതിയായ ആഷിക് ജോണ്‍സനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്

Published

on

തൊടുപുഴ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ പ്രദേശത്ത് പൊലീസ് ഉണ്ടായിരുന്നതായി സൂചന. കാപ്പ കേസിലെ പ്രതിയായ ആഷിക് ജോണ്‍സനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്. കലയന്താനി-ചെലവ് റോഡിലെ ഗോഡൗണില്‍ നിന്നാണു പറവൂര്‍ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളയാളാണ് ആഷിക് എന്ന വിവരം ആ സമയം പൊലീസിന് അറിയില്ലായിരുന്നു. ബിജുവിന്റെ കൊലപാതകത്തില്‍ അഷിക്കിന് ബന്ധമുണ്ടെന്ന് പിന്നീടാണ് പൊലീസ് കണ്ടെത്തിയത്.

ആഷിക്കിനെ കസ്റ്റഡിയിലെടുത്ത സമയത്ത് തന്നെയാണ് ഗോഡൗണിന് അകത്ത് മാലിന്യക്കുഴിയില്‍ ബിജുവിന്റെ മൃതദേഹം മറ്റു പ്രതികള്‍ കുഴിച്ചിടുന്നത്. തുടര്‍ന്ന് പൊലീസ് എറണാകുളത്തേക്ക് പോയെങ്കിലും കൊലപാതകത്തെ സംബന്ധിച്ച് സൂചന ലഭിച്ചില്ല. ശേഷം
മുഖ്യപ്രതി ജോമോനെ ഉള്‍പ്പടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തില്‍ ആഷിഖിന്റെ പങ്കും പൊലീസിന് വ്യക്തമായത്. ഗോഡൗണിലെ അഞ്ചടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിലായിരുന്നു ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റിയത്.

മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൊടുവിലാണ് ഇന്നലെ ബിജു ജോസഫിന്റെ മൃതദേഹം അന്വേഷണ സംഘം കണ്ടെത്തിയത്. മൃതദേഹം നനഞ്ഞ് രൂപം മാറിയ നിലയിലായിരുന്നതിനാല്‍ മാന്‍ഹോളിലൂടെ പുറത്തെടുക്കാന്‍ സാധിച്ചില്ല. കെട്ടിടത്തിന്റെ പിന്‍വശം പൊളിച്ച ശേഷം ആണ് മൃതദേഹം പുറത്തെടുത്തത്.

Continue Reading

Trending