Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചു; പവന് 57,280 രൂപ

7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ്ണവില പടിപടിയായി ഉയരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരുന്നത്. റെക്കോര്‍ഡ് കടന്ന് ഉയര്‍ന്ന സ്വര്‍ണ്ണ വില ഇന്നും പവന് 160 രൂപ കൂടി വര്‍ദ്ധിച്ചതോടെ സംസ്ഥാനത്ത് സ്വര്‍ണ്ണവില 57,280 രൂപയായി. ഇന്ന് ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 56,960 രൂപയായി ഉയര്‍ന്നിരുന്ന സ്വര്‍ണ്ണവില നാലിന് റെക്കോര്‍ഡാണ് വിലയായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നും സ്വര്‍ണവില വര്‍ദ്ധിച്ചതോടെ പുതിയ ഉയരം കുറിക്കുകയായിരുന്നു.

 

 

kerala

‘എഡിഎമ്മിന്റെ മരണത്തിൽ പി ശശിക്ക് പങ്ക്’; ദിവ്യയുടെ ഭർത്താവ് ശശിയുടെ ബിനാമി: പി.വി അൻവർ

എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നു

Published

on

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കുണ്ടെന്ന് പിവി അൻവർ. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലെത്തി അധിക്ഷേപിച്ച പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമിയാണ്. ശശിക്ക് വേണ്ടി നിരവധി പെട്രോൾ പമ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.

എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നു. ഇതിന് പിന്നിൽ പി ശശിയാണ്. കണ്ണൂരിൽ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങൾക്കും അനുമതി നൽകാൻ എഡിഎം തയ്യാറായിരുന്നില്ല. ഇതിന്റെ പേരിൽ എഡിഎമ്മിന് പണി കൊടുക്കാൻ പിപി ദിവ്യയെ അയച്ചത് പി ശശിയാണ്. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു

Continue Reading

kerala

‘സരിൻ്റെ പൊളിറ്റിക്കൽ ഇൻ്റഗ്രിറ്റിയെ ചോദ്യം ചെയ്യുന്നില്ല, നേരിൽ കാണാൻ ശ്രമിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ

പാർട്ടിയും മുന്നണിയുമാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു

Published

on

ഡോ. പി സരിന്റെ പ്രശ്നം പരിഹരിക്കേണ്ടത് പാർട്ടിയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ പറഞ്ഞത് അദ്ദേഹത്തിന്റെ പ്രശ്നങ്ങളാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. വ്യക്തികൾക്ക് സ്ഥാനാർത്ഥി നിർണയത്തിൽ പ്രസക്തിയില്ല. പാർട്ടിയും മുന്നണിയുമാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

സരിൻ്റെ പൊളിറ്റിക്കൽ ഇൻ്റഗ്രിറ്റിയെ ചോദ്യം ചെയ്യുന്നില്ല. അദ്ദേഹം ഇപ്പോഴും കോൺഗ്രസുകാരനാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് ചെന്നാൽ അദ്ദേഹത്തെ നേരിട്ടു കാണാൻ ശ്രമിക്കുമെന്ന് രാഹുൽ പറഞ്ഞു. എല്ലാ കോൺഗ്രസ്സുകാരെയും കാണേണ്ടത് തെരഞ്ഞെടുപ്പിൽ ആവശ്യമാണ്. മണ്ഡലത്തിലുള്ള ആളല്ലാത്തതിനാൽ എത്രമാത്രം അത് നടക്കും എന്ന് അറിയില്ല. സരിൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നും എല്ലാ പിന്തുണയും അറിയിച്ചെന്നും രാഹുൽ വ്യക്തമാക്കി.

 

Continue Reading

kerala

ഡയറി എഴുതാത്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍

തൃശൂര്‍ കുരിച്ചിറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ അധ്യാപിക സെലിന്‍ ആണ് മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

Published

on

ഡയറി എഴുതാത്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. തൃശൂര്‍ കുരിച്ചിറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ അധ്യാപിക സെലിന്‍ ആണ് മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് അധ്യാപികയായ സെലിന്‍ അഞ്ച് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ അറസ്റ്റ് ചെയ്തില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് അറസ്റ്റ് ചെയ്യാത്തതെന്നും മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് ശ്രമിച്ചപ്പോള്‍ താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് ആരോപിച്ചിരുന്നു. അധ്യാപിക ഒളിവില്‍ ആണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിച്ചിരുന്നത്. അതേസമയം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

 

 

Continue Reading

Trending