Connect with us

Business

സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കഴിഞ്ഞ മേയ് 20ന് സ്വര്‍ണ്ണ വില റെക്കോര്‍ഡ് കടന്നിരുന്നു.

Published

on

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. സ്വര്‍ണ്ണം ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുമാണ് വര്‍ധനവ്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6880 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 55040 രൂപയും നല്‍കേണ്ടി വരും.

കഴിഞ്ഞ മേയ് 20ന് സ്വര്‍ണ്ണ വില റെക്കോര്‍ഡ് കടന്നിരുന്നു. പവന് 55,120 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയിരുന്നത്.

രാജ്യാന്തര സ്വര്‍ണ്ണവില കഴിഞ്ഞ ദിവസങ്ങളിലായി റെക്കോര്‍ഡ് കടക്കുകയാണ്. ഒണ്‍സിന് 2,580 ഡോളര്‍ കടന്നു മുന്നേറുകയാണ് വില.

Business

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

കഴിഞ്ഞ വ്യാഴാഴ്ച ​സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില വെള്ളിയാഴ്ച അൽപം കുറഞ്ഞിരുന്നു.

Published

on

ഞായറാഴ്ച അവധിയുടെ ഇടവേളക്ക് ​ശേഷം സ്വർണത്തിന് ഇന്നും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8,055 രൂപയും പവന് 64,440 രൂപയുമായി.

കഴിഞ്ഞ വ്യാഴാഴ്ച ​സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില വെള്ളിയാഴ്ച അൽപം കുറഞ്ഞിരുന്നു. ശനിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഈ ​വ​ർ​ഷം മാ​ത്രം7,360 രൂ​പ​യാണ് ഒരുപവൻ സ്വർണത്തിന്​ വ​ർ​ധി​ച്ച​ത്. ഇതോടെ ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യാ​യ അ​ഞ്ച്​ ശ​ത​മാ​ന​വും ജി.​എ​സ്.​ടി​യും ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത്​ ഒ​രു​പ​വ​ൻ സ്വ​ർ​ണം വാ​ങ്ങ​ണ​മെ​ങ്കി​ൽ 70,000 രൂ​പ​ക്ക്​ മു​ക​ളി​ൽ ന​ൽ​ക​ണം.

ഇതിന് മുമ്പ് ​ഫെ​ബ്രു​വ​രി 11നാ​ണ്​ സ്വ​ർ​ണ​ത്തി​ന്​ റെ​ക്കോ​ഡ്​ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന്​ ഗ്രാ​മി​ന്​ 8,060 രൂ​പ​യും പ​വ​ന്​ 64,480 രൂ​പ​യു​മാ​യി​രു​ന്നു.

Continue Reading

Business

ഈ കുതിപ്പ് എങ്ങോട്ടാ? സ്വർണ വില 65,000 കടക്കുമോ?

ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്.

Published

on

കഴിഞ്ഞ ദിവസം ​സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8045രൂപയും പവന് 64,360 രൂപയുമായി.

പ​ത്തു​ദി​വ​സം മുമ്പുള്ള റെക്കോഡ് തകർത്ത് വ്യാഴാഴ്ചയാണ് സ്വർണം പുതിയ ഉയരത്തിലെത്തിയത്. ഗ്രാ​മി​ന്​ 35 രൂ​പ വ​ർ​ധി​ച്ച്​ 8070ഉം ​പ​വ​ന്​ 280 രൂ​പ വ​ർ​ധി​ച്ച്​ 64,560 രൂ​പ​യു​മാ​യിരുന്നു അന്നത്തെ വില. എന്നാൽ, ഇന്നലെ പവന് 360രൂപ കുറഞ്ഞ് 64,200 ആയിരുന്നു.

ഈ ​വ​ർ​ഷം മാ​ത്രം7,360 രൂ​പ​യാണ് ഒരുപവൻ സ്വർണത്തിന്​ വ​ർ​ധി​ച്ച​ത്. ഇതോടെ ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യാ​യ അ​ഞ്ച്​ ശ​ത​മാ​ന​വും ജി.​എ​സ്.​ടി​യും ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത്​ ഒ​രു​പ​വ​ൻ സ്വ​ർ​ണം വാ​ങ്ങ​ണ​മെ​ങ്കി​ൽ 70,000 രൂ​പ​ക്ക്​ മു​ക​ളി​ൽ ന​ൽ​ക​ണം.

ഇതിന് മുമ്പ് ​ഫെ​ബ്രു​വ​രി 11നാ​ണ്​ സ്വ​ർ​ണ​ത്തി​ന്​ റെ​ക്കോ​ഡ്​ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന്​ ഗ്രാ​മി​ന്​ 8,060 രൂ​പ​യും പ​വ​ന്​ 64,480 രൂ​പ​യു​മാ​യി​രു​ന്നു.

പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്‍റെ തീരുവ ചുമത്തൽ അടക്കമുള്ള ന​ട​പ​ടി​ക​ളും സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ന്ന​തു​മാ​ണ്​ വി​ലക്കു​തി​പ്പി​ന്​ കാ​ര​ണം. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്കി​ലെ ഇ​ടി​വും സ്വ​ർ​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്.

Continue Reading

Business

‘കുതിപ്പിന് അവസാനമില്ല’; സ്വര്‍ണവില ഇന്നും കൂടി

വന്റെ വില 63,840 രൂപയായാണ് വർധിച്ചത്.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 40 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 8060 രൂപയായാണ് വർധിച്ചത്. പവന്റെ വില 320 രൂപ കൂടി. പവന്റെ വില 63,840 രൂപയായാണ് വർധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ്.

ഔൺസിന് 2900 ഡോളറിന് മുകളിലാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണം വ്യാപാരം നടത്തുന്നത്. പ്രതീക്ഷിച്ചതിലുമേറെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. ഡോണാൾഡ് ട്രംപിന്റെ വ്യാപാരത്തിന് പ്രതികൂലമാവുന്ന രീതിയിലുള്ള അറിയിപ്പുകൾ തന്നെയാണ് സ്വർണവില വർധനക്കുള്ള പ്രധാന കാരണം.

അതേസമയം, നേട്ടത്തോടെയാണ് ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സിൽ 200 പോയിന്റിലേറെ നേട്ടമുണ്ടായപ്പോൾ നിഫ്റ്റി 23,000 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.

ടെക് മഹീന്ദ്ര, ശ്രീറാം ഫിനാൻസ്, ​ഹീറോ മോട്ടോ കോർപ്, ബ്രിട്ടാണിയ ഇൻഡസ്ട്രീസ്, ടൈറ്റാൻ എന്നീ കമ്പനികളാണ് നഷ്ടമുണ്ടാക്കിയത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 18 ലക്ഷം കോടിയുടെ നഷ്ടം നിക്ഷേപകർക്കുണ്ടായിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ ബി.എസ്. ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 18 ലക്ഷം കോടി കുറഞ്ഞിരുന്നു.

Continue Reading

Trending