Connect with us

kerala

സ്വര്‍ണ വില കുതിച്ചുകയറി; ഒറ്റയടിക്കു കൂടിയത് 680 രൂപ

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍കുതിപ്പ്.പവന് 680 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.ഇതോടെ പവന് 37,480 രൂപയായി.ഗ്രാമിന് 85 രൂപ കൂടി 4685 ല്‍ എത്തി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

റഷ്യ യുക്രൈന്‍ യുദ്ദം പ്രഖാപിച്ചതോടെ രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ്ണ വിലയില്‍ പ്രതിഫലിച്ചത്.സ്വര്‍ണ്ണത്തിന് ഇനിയും ചാഞ്ചാട്ടം വാരാന്‍ തന്നെയാണ് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണം കവർന്ന കേസ്; ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ

പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്.

Published

on

വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാല ഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ പെരിന്തൽമണ്ണ സ്വർണ്ണ കവർച്ച കേസിൽ അറസ്റ്റിലായി. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്.

പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണത്തിൽ 2.2 കിലോ സ്വർണ്ണവും, സ്വർണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സ്വർണ്ണവും പണവും കണ്ടെടുത്തത്.

2018 സെപ്റ്റംബർ 25ന് ബാലഭാസ്കറിൻ്റെ മരണത്തിന് ഇടയാക്കിയ അപകട സമയത്ത് കാർ ഓടിച്ചത് അർജുനായിരുന്നു. അർജുൻ്റെ സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തിൽ ആരോപണം ഉയർന്നിരുന്നു.
പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണെന്നാണ് വിവരം. പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും അതുകൊണ്ട് കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി ടി കെ ഷൈജു പ്രതികരിച്ചു.

Continue Reading

kerala

സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

പുതിയ ബോർഡ് നിലവിൽ വരുന്നതുവരെയാണ് കാലാവധി നീട്ടി നൽകിയത്.

Published

on

സംസ്ഥാന വഖഫ് ബോര്‍ഡിന്‍റെ കാലാവധി നീട്ടി ഹൈക്കോടതി. കാലാവധി ഡിസംബര്‍ 17ന് അവസാനിക്കാനിരിക്കെയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി. പുതിയ ബോർഡ് നിലവിൽ വരുന്നതുവരെയാണ് കാലാവധി നീട്ടി നൽകിയത്.

വഖഫ് ബോര്‍ഡിന് മുന്നിലുള്ള കേസുകളിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നടപടി. പുതിയ വഖഫ് ബോര്‍ഡ് നിലവില്‍ വരാന്‍ ആറ് മാസത്തോളം സമയമെടുക്കും. ഈ സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി.

Continue Reading

kerala

കണ്ണൂരിൽ റെയിൽവേ യാത്രക്കാരെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷബാധ

നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റെയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു.

Published

on

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. റെയില്‍വെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. റെയിൽവേ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്.

ആദ്യം രണ്ട് സ്ത്രീകളെയാണ് നായ കടിച്ചത്. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്. സ്റ്റേഷന്റെ മുൻപിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. കടിയേറ്റവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

അതേസമയം നായശല്യം രൂക്ഷമായിട്ടും കോർപ്പറേഷനും റെയിൽവേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. നിയന്ത്രിക്കാൻ കോർപ്പറേഷൻ നടപടിയെടുക്കുന്നില്ലെന്നാണ് റെയിൽവേയുടെ പരാതി.

Continue Reading

Trending