Connect with us

Business

സ്വര്‍ണവില കുതിക്കുന്നു; പവന് 320 രൂപ കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6865 രൂപയാണ്.

Published

on

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് . ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6865 രൂപയാണ്.

കഴിഞ്ഞ ദിവസമാണ് വില 1000 രൂപയോളം കൂടിയത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,600 രൂപയില്‍ എത്തിയിരുന്നു.

Business

സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കഴിഞ്ഞ മേയ് 20ന് സ്വര്‍ണ്ണ വില റെക്കോര്‍ഡ് കടന്നിരുന്നു.

Published

on

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. സ്വര്‍ണ്ണം ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുമാണ് വര്‍ധനവ്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6880 രൂപയാണ് വില. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 55040 രൂപയും നല്‍കേണ്ടി വരും.

കഴിഞ്ഞ മേയ് 20ന് സ്വര്‍ണ്ണ വില റെക്കോര്‍ഡ് കടന്നിരുന്നു. പവന് 55,120 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയിരുന്നത്.

രാജ്യാന്തര സ്വര്‍ണ്ണവില കഴിഞ്ഞ ദിവസങ്ങളിലായി റെക്കോര്‍ഡ് കടക്കുകയാണ്. ഒണ്‍സിന് 2,580 ഡോളര്‍ കടന്നു മുന്നേറുകയാണ് വില.

Continue Reading

Business

വീണ്ടുമുയര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

400 രൂപ വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. 400 രൂപ വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയാണ്. ഗ്രാം വിലയില്‍ 50 രൂപയുടെ വര്‍ധനയാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6720 രൂപയാണ്. തുടര്‍ച്ചയായ നാല് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് ഇന്ന് വലിയ വര്‍ധനയുണ്ടായത്.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്.

കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.

Continue Reading

Business

ഉയരത്തിൽ തുടരുന്ന സ്വർണവില; വിപണിയിലെ ഇന്നത്തെ നിരക്ക്

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.

ഈ മാസത്തിൻ്റെ ആരംഭത്തില്‍ 51,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയാണ് വര്‍ധിച്ചത്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു.

Continue Reading

Trending