Connect with us

kerala

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; പവന് 46,400 രൂപ

ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വർണവില

Published

on

2024 ആരംഭിച്ച് ഒരു മാസം കഴിയുമ്പോഴും യാതൊരു തരത്തിലുള്ള മാറ്റവുമില്ലാതെ സ്വർണവില. തുടര്‍ച്ചയായ രണ്ടാം ദിവസവും വില വര്‍ധിച്ചതോടെ കേരളത്തിലെ സ്വര്‍ണ വില കഴിഞ്ഞ ദിവസം പവന് 46,400 രൂപയിലെത്തിയിരുന്നു. ഇന്നും അതേ വിലയില്‍‌ തന്നെയാണ് സ്വർണ വിപണി നടക്കുന്നത്. ചൊവ്വാഴ്ച 160 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,800 രൂപയിലെത്തി.

ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും ഇതാണ്. തുടർന്ന് വില താഴുന്നതാണ് ദൃശ്യമായത്. 18ന് 45,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണവില എത്തി.

kerala

കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസുകള്‍ കട്ടപ്പുറത്ത്; നിരന്തരം ടയര്‍ കേടാകുന്നു

ചെറിയ ടയര്‍, റീട്രെഡ് ചെയ്യുന്നതില്‍ പരിചയമില്ലാത്തതും സാങ്കേതിക തകരാറുമാണോയെന്നും സംശയിക്കുന്നു.

Published

on

കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസുകളുടെ ടയറുകള്‍ കൂട്ടത്തോടെ കേടാകുന്നു. ടയര്‍ കട്ട ചെയ്തതില്‍ (റീട്രെഡിങ്) വന്ന പാളിച്ചയാണ് പ്രധാന കാരണം. തിരുവനന്തപുരം നഗരത്തില്‍ മാത്രം സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ ടയറുകളാണ് കൂട്ടത്തോടെ കേടായിക്കൊണ്ടിരിക്കുന്നത്.

സാധാരണ പുതിയ ടയര്‍ മുപ്പതിനായിരം കിലോമീറ്ററോ അതിലധികമോയാണ് കിട്ടാറ്. റീട്രെഡ് ചെയ്താല്‍ 60,000 കിലോമീറ്റര്‍ ഓടിക്കാം. റീട്രെഡിങ് ചെയ്ത് ലഭിച്ച ടയറുകളാണ് 5,000 കിലോമീറ്റര്‍ പോലും ഓടാതെ ‘കട്ട’ ഇളകി കട്ടപ്പുറത്താകുന്നത്. ഇതുമൂലം പല ദിവസങ്ങളിലും സര്‍വീസ് മുടങ്ങുന്നുണ്ട്.

തിരുവനന്തപുരം പാപ്പനംകോട്ടെ കെ.എസ്.ആര്‍.ടി.സി. കേന്ദ്ര വര്‍ക്ഷോപ്പിലാണ് ടയറുകള്‍ റീട്രെഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനുള്ള സാധനസാമഗ്രികള്‍ വാങ്ങിയതിലുണ്ടായ പാളിച്ചയാണോ ടയറിന്റെ കട്ട ഇളകുന്നതിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. ചെറിയ ടയര്‍, റീട്രെഡ് ചെയ്യുന്നതില്‍ പരിചയമില്ലാത്തതും സാങ്കേതിക തകരാറുമാണോയെന്നും സംശയിക്കുന്നു.

തിരുവനന്തപുരം നഗരത്തില്‍ 140 ഇലക്ട്രിക് ബസുകളാണ് കെ.എസ്.ആര്‍.ടി.സി. ഓടിക്കുന്നത്. ഇതില്‍ നൂറെണ്ണം കേന്ദ്ര പദ്ധതിയായ ‘സ്മാര്‍ട്ട് സിറ്റി’ വഴി തിരുവനന്തപുരം കോര്‍പ്പറേഷന്‍ നല്‍കിയവയാണ്. 40 എണ്ണം കെ.എസ്.ആര്‍.ടി.സി. സിഫ്റ്റ് വാങ്ങിയവയും. തിരുവനന്തപുരം സിറ്റി, വികാസ് ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട് ഡിപ്പോകളിലാണ് സൗജന്യമായി ലഭിച്ച ബസുകള്‍ സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി. വാങ്ങി നല്‍കിയവ ആറ്റിങ്ങല്‍, വിഴിഞ്ഞം, കാട്ടാക്കട, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ സര്‍വീസിന് നല്‍കിയിട്ടുണ്ട്.

Continue Reading

kerala

കോട്ടയത്ത് ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

Published

on

അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. നീറികാട് സ്വദേശി ജിതിൻ (15) ആണ് മരിച്ചത്. വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് നാലയോടെയാണ് അപകടം ഉണ്ടായത്.

മൂത്ത സഹോദരൻ ജിബിനൊപ്പം മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം. ജിതിനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

കാറിലുണ്ടായിരുന്ന മോനിപ്പള്ളി സ്വദേശികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Continue Reading

kerala

ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്

Published

on

കണ്ണൂര്‍: ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്താംകുന്നേല്‍ ജെറിന്‍ ജോസഫ് (27) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇന്ന് സംസ്ഥാനത്താകെ ആറ് പേരാണ് മുങ്ങിമരിച്ചത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറയില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് മൂന്നു വിദ്യാര്‍ഥികളും മരിച്ചിരുന്നു.

Continue Reading

Trending