Connect with us

kerala

കേരളത്തില്‍ ഇന്നും സ്വർണവില കുറഞ്ഞു

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,400  രൂപയാണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240  രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,400  രൂപയാണ്. സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില ശനിയാഴ്ച മുതലാണ് ഇടിയുന്നത്. ഒരു പവന് 400 രൂപയോളം നാല് ദിവസംകൊണ്ട് കുറഞ്ഞു.വൻകിട നിക്ഷേപകർ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള കാരണം.

അതേസമയം ഇത്തരത്തിലുള്ളവർ വീണ്ടും സ്വർണം വാങ്ങുമ്പോൾ വില ഉയരുന്നു. ഈ പ്രതിഭാസം തുടരുന്നത് സ്വർണവില ചാഞ്ചാടുന്നതിനുള്ള പ്രധാന കാരണം.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില  30 രൂപ കുറഞ്ഞ് 7,050  രൂപയായി. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5,835 രൂപയാണ്.  വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

kerala

സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനം, ചോദ്യങ്ങളില്‍ നിന്ന് സംരക്ഷിച്ച് എം.വി ഗോവിന്ദന്‍

സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ നടന്നുവരവെയാണ് മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വീണ്ടും വിമര്‍ശനമുയരുന്നത് എന്നതാണ് ശ്രദ്ധേയം.

Published

on

സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. പി.ആര്‍ ഏജന്‍സി വിവാദത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാല്‍ വിമര്‍ശനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്വീകരിച്ചത്. സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ നടന്നുവരവെയാണ് മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വീണ്ടും വിമര്‍ശനമുയരുന്നത് എന്നതാണ് ശ്രദ്ധേയം.

സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റി യോഗങ്ങളും നടന്നുവരികയാണ്. ഇതില്‍ സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയാണ് കൊച്ചിയില്‍ നിന്നുള്ള നേതാക്കളിലൊരാള്‍ പി.ആര്‍. ഏജന്‍സി വിവാദം എടുത്തിട്ടത്. വിവാദത്തില്‍ പാര്‍ട്ടിയോട് മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളത്, വിവാദം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതിന് പുറമെ അടിക്കടി വിവാദങ്ങളുണ്ടാകുന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന അഭിപ്രായവും പങ്കുവെച്ചു. എന്നാല്‍ ആ കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രി മുമ്പ് വിശദീകരണം നല്‍കിയതാണെന്നും ഇത്തരം കാര്യങ്ങളിലേക്ക് പോകേണ്ടതില്ല എന്നുള്ള തരത്തില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കി.

ഇതിന് ശേഷം അടുത്ത തിരഞ്ഞെടുപ്പുകളേക്കുറിച്ചാണ് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടന്നത്. പാലാക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചയില്‍ വന്നത്. ഇതനുസരിച്ച് വിവാദങ്ങളേക്കുറിച്ച് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ച് ജനങ്ങളോട് കാര്യങ്ങള്‍ പറയാനാണ് സി.പി.എം.

സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമുണ്ടായത്. ഈ മാസം 15 മുതല്‍ അടുത്ത മാസം 15 വരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന വിശദീകരണ യോഗങ്ങളാണ് സംഘടിപ്പിക്കുക. ഇതില്‍ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളിക്കും. വര്‍ത്തമാനകാല സ്ഥിതിയും പാര്‍ട്ടിയുടെ സമീപനവും എന്ന പേരിലാകും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുക.

Continue Reading

kerala

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ്; അന്വേഷണ സംഘത്തിന് കത്തയച്ചു

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം. 

Published

on

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദിഖ്. പ്രത്യേക അന്വേഷണ സംഘത്തിന് സിദ്ദിഖ് കത്തയച്ച്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം.

ബലാത്സംഗ കേസില്‍ നേരിട്ട് ഹാജരാകാമെന്ന് ഈമെയില്‍ വഴിയാണ് നടന്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. ഇപ്പോള്‍ അത് ഔദ്യോഗികമായി രേഖാമൂലം എസ്‌ഐടിഎയെ നടന്‍ അറിയിച്ചിരിക്കുകയാണ്.

സുപ്രീം കോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Continue Reading

kerala

‘ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിന്?’; ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ടി.പി രാമകൃഷ്ണൻ

ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിനാണെന്ന് എൽഡിഎഫ് കൺവീനർ ചോദിച്ചു

Published

on

മുഖ്യമന്ത്രിയുടെ ‘ദ ഹിന്ദു’ അഭിമുഖ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ ഹിന്ദു പത്രം തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ ഇതു വിടാതെ പിന്തുടരുന്നതിലാണു ദുരൂഹതയെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ മുന്നണിയില്‍നിന്ന് അകലുന്നതായി വിലയിരുത്തലില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു.

മുഖ്യമന്ത്രി തന്നെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു കഴിഞ്ഞു. അതിന്റെ മുകളില്‍ നിലപാട് സ്വീകരിക്കേണ്ടതില്ല. ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങള്‍ വാശിപിടിക്കുന്നത് എന്തിനാണെന്ന് ടി.പി രാമകൃഷ്ണന്‍ ചോദിച്ചു. എഡിജിപിയുടെ കാര്യം റിപ്പോര്‍ട്ട് ആയി സര്‍ക്കാരിന് മുന്‍പില്‍ വരട്ടെ. അതില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് ഇതിനകം പറഞ്ഞിട്ടുണ്ട്. വൈകാതെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി മന്ത്രിയെ മാറ്റുന്നത് സംബന്ധിച്ചുള്ള കാര്യം മുന്നണിയുടെ മുന്നില്‍ ഇതുവരെ വന്നിട്ടില്ല. വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാം. മന്ത്രിമാരെ നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending