Connect with us

kerala

മരുന്നുകള്‍ക്ക് പൊന്നുവില

ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃതവസ്തുക്കളുടെ വിലയില്‍ വന്‍ വര്‍ധനയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ കമ്പനികള്‍ മരുന്നുകള്‍ക്ക് അടിക്കടി വില കൂട്ടിയത്. മൂന്നുമാസത്തിനിടെ വിലയുടെ എട്ട് മുതല്‍ 22 ശതമാനം വരെ വര്‍ധനയുണ്ടായതായാണ് കണക്ക്.

Published

on

വിപണിയിലെ മാറ്റത്തിനനുസരിച്ച് അവശ്യമരുന്നുകളുടെ വിലയിലുണ്ടാവുന്ന വര്‍ധന നിത്യരോഗികള്‍ക്ക് ദുരിതമാവുന്നു. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃതവസ്തുക്കളുടെ വിലയില്‍ വന്‍ വര്‍ധനയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ കമ്പനികള്‍ മരുന്നുകള്‍ക്ക് അടിക്കടി വില കൂട്ടിയത്. മൂന്നുമാസത്തിനിടെ വിലയുടെ എട്ട് മുതല്‍ 22 ശതമാനം വരെ വര്‍ധനയുണ്ടായതായാണ് കണക്ക്. ഇതോടെ നിത്യരോഗികളാണ് ദുരിതത്തിലായത്. മാസം വലിയൊരു സംഖ്യ മരുന്നിനത്തില്‍ അധികമായി കണ്ടെത്തേണ്ടിവരും. ആന്റിബയോട്ടിക്കുകള്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവക്കുള്ള മരുന്നുകളുടെ വില 20 ശതമാനം വരെ കൂടിയിട്ടുണ്ട്. കുപ്പിമരുന്നുകള്‍, തുള്ളിമരുന്നുകള്‍ എന്നിവക്കും വില 40 ശതമാനം വരെ കൂടി. ചികിത്സാ ഉപകരണങ്ങളില്‍ 10 മുതല്‍ 60 ശതമാനം വരെയാണ് വര്‍ധന. വിലനിയന്ത്രണത്തില്‍ നിന്ന് ഈയിടെ പുറത്തായ 19 ഇന അവശ്യമരുന്നുകള്‍ക്ക് ഇപ്പോള്‍ തോന്നിയ വിലയാണ് ഈടാക്കുന്നത്. വാര്‍ഷിക മൊത്ത വില സൂചികയുടെ മാറ്റത്തിനനുസരിച്ച് വില കൂട്ടാന്‍ മരുന്നുകമ്പനികള്‍ക്ക് നല്‍കിയ അനുമതിയും വിലക്കയറ്റത്തിന് കാരണമായി.

കോവിഡ് പ്രതിസന്ധി കാരണം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയില്‍ കുറവും വിലയില്‍ വര്‍ധനവും ഉണ്ടായെന്നാണ് ഇന്ത്യന്‍ ഡ്രഗ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (ഐ.ഡി.എം.എ) വിശദീകരിക്കുന്നത്. ഇവരുടെ കണക്കനുസരിച്ച് വിവിധ അസംസ്‌കൃത വസ്തുക്കള്‍ക്ക് 13 മുതല്‍ 130 ശതമാനം വരെ വിലകൂടിയിട്ടുണ്ട്. മരുന്നുനിര്‍മാണ സാമഗ്രികള്‍ക്ക് 18 മുതല്‍ 262 ശതമാനം വരെ വിലക്കയറ്റമുണ്ടായി. ഇതനുസരിച്ച് പാരസെറ്റാമോള്‍ അടക്കമുള്ള അടിസ്ഥാന മരുന്നുകള്‍ക്കുവരെ ഇരട്ടിയിലധികം വില കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നുനിര്‍മാണത്തിനുള്ള ഗ്ലിസറിന്‍, പ്രോപ്പൈലിന്‍ ഗ്ലൈസോള്‍, സോള്‍വെറ്റ് തുടങ്ങിയവയുടെ വില വര്‍ധനയും വിലക്കയറ്റത്തിന് കാരണമായി. പെന്‍സിലിന്‍ മരുന്നുകളുടെ വിലയില്‍ ഇരട്ടിയോളമാണ് വിലക്കയറ്റം.

നേരത്തെ ചില അവശ്യമരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കുറച്ചിരുന്നു. കാന്‍സര്‍, ഹൃദ്രോഗം, കോവിഡ്, ക്ഷയം, പ്രമേഹം, എച്ച്.ഐ.വി തുടങ്ങിയവക്കുള്ള മരുന്നിന്റെ വില 20 ശതമാനം മുതല്‍ 70 ശതമാനം വരെ കുറച്ചിരുന്നു. എന്നാല്‍ വിവിധ കമ്പനികള്‍ മരുന്നുകള്‍ രൂപമാറ്റം നടത്തി വിലക്കുറവിനെ ചെറുത്തതിനാല്‍ പലര്‍ക്കും ആ ഗുണം ലഭിച്ചിരുന്നില്ല. വിലനിയന്ത്രണം നീക്കിയതോടെ പല കമ്പനികളും മരുന്നുകളുടെ വില 40 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അസംസ്‌കൃത വസ്തുക്കളുടെ പേരില്‍ അടിക്കടി വില ഉയര്‍ത്തുന്നത്. മരുന്നിന്റെ വിലക്കയറ്റം മൂലം സര്‍ക്കാര്‍ ആശുപത്രിയിലേക്കുള്ള മരുന്നുകളുടെ എസ്റ്റിമേറ്റില്‍ വലിയ വര്‍ധനയാണ് ഉണ്ടാവുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ ആന്ധ്ര സ്വദേശിയായ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു

Published

on

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ ആണ് മരിച്ചത്. 45 വയസായിരുന്നു. ദർശനം കഴിഞ്ഞ് തിരികെ വരുന്നതിനിടെ ചെങ്ങന്നൂരിൽ വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ.

Continue Reading

kerala

പത്രങ്ങളിൽ പരസ്യം കൊടുത്തത് കൊണ്ട് ഒരു വോട്ടും മാറില്ല; രൂക്ഷമായി പ്രതികരിച്ച് കെ. മുരളീധരൻ

ഈ വിഷയത്തിൽ എൽ.ഡി.എഫിലെ മറ്റ് കക്ഷികൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

സുപ്രഭാതം, സിറാജ് പത്രങ്ങളിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പത്രപരസ്യം ഇടതിന്‍റെ ശൈലിക്ക് തന്നെ എതിരാണെന്ന് മുരളീധരൻ പറഞ്ഞു. ഈ വിഷയത്തിൽ എൽ.ഡി.എഫിലെ മറ്റ് കക്ഷികൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാറിന്‍റെ നേട്ടങ്ങളെ കുറിച്ചും സ്ഥാനാർഥിയുടെ ഗുണഗണങ്ങളെ കുറിച്ചും പറയുന്നതിൽ തെറ്റില്ല. ഒരിക്കലും ഒരു ഇടതുപക്ഷ പ്രസ്ഥാനം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് സി.പി.എം ചെയ്തതെന്നും മുരളീധരൻ വ്യക്തമാക്കി.

കോൺഗ്രസിൽ ചേർന്ന ഒരു വ്യക്തി അദ്ദേഹം മുമ്പ് സ്വീകരിച്ച രാഷ്ട്രീയ നയത്തെ ഫോക്കസ് ചെയ്ത് കൊണ്ട് വർഗീയ രീതിയിലാണ് പ്രചാരണം നടത്തിയത്. അതൊരു രാഷ്ട്രീയ പാർട്ടിക്ക് ചെയ്യാൻ കൊള്ളാവുന്ന കാര്യമല്ല.

പരസ്യത്തിൽ എൽ.ഡി.എഫ് സർക്കാറിന്‍റെ നേട്ടങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നിരുന്നില്ലെങ്കിൽ പരസ്യത്തിൽ പറയാൻ ഒന്നുമില്ലായിരുന്നുവെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Continue Reading

kerala

ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസ്; സുപ്രീംകോടതി ഇന്ന് വിധി പറയും

ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.

Published

on

മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.

കേസില്‍ വാദം കേള്‍ക്കുന്നിതിനിടെ നേരത്തെ കോടതി സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ ഈ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു ഹര്‍ജി സമര്‍പ്പിച്ചത്.തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

Continue Reading

Trending