kerala
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കുറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. അന്താരാഷ്ട്ര സ്വര്‍ണ വിപണിയിലെ വില വ്യതിയാനങ്ങളാണ് വില കുറയാന്‍ ഇടയാക്കിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ 4.6 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി ഉയര്‍ത്തിയതാണ് സ്വര്‍ണവില കുറയാന്‍ കാരണമായത്.
വ്യാഴാഴ്ച ഒരു പവന് സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞിരുന്നത്. വെള്ളിയാഴ്ച 160 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണത്തിന്റെ വില 44000ന് താഴെയായി.
ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 43,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4543 രൂപയുമാണ്.
kerala
മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ
അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

നടുറോഡില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി. അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ വാര്‍ത്താശേഖരണത്തിനു പോകുന്ന വഴിമധ്യേ ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ അരുണ്‍രാജിനെയും റിപ്പോര്‍ട്ടര്‍ അശ്വതി കുറുപ്പിനെയുമാണ് ബേക്കറി ജങ്ഷനില്‍വെച്ച് മര്‍ദിച്ചത്. ഓട്ടോ ബൈക്കില്‍ ഇടിക്കാന്‍ പോയ സാഹചര്യം ചോദ്യം ചെയ്തതിനാണ് മര്‍ദനം. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.
kerala
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍ നിന്നാണ് രണ്ടുകോടി തട്ടാന്‍ ശ്രമിച്ചത്

എറണാകുളത്ത് ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍. തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന് സ്വദേശി മുരളി എന്നിവരാണ് എറണാകുളം വിജിലന്‍സ് പൊലീസ് പിടിയിലായത്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍ നിന്നാണ് രണ്ടുകോടി തട്ടാന്‍ ശ്രമിച്ചത്.
നേരത്തെ ഇഡി കൊച്ചി യൂണിറ്റ് കശുവണ്ടി വ്യാപാരിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസൊതുക്കാന്‍ സഹായിക്കാമെന്നും ആവശ്യപ്പെടുന്ന തുക നല്കിയാല് മതിയെന്നും പറഞ്ഞ് ഇവര്‍ ബന്ധപ്പെടുന്നത്. പ്രതികള്‍ നല്കിയ അക്കൗണ്ടില്‍ രണ്ട് കോടി നാല് തവണയായി അന്‍പത് ലക്ഷം വീതം നിക്ഷേപിക്കാനായിരുന്നു ആവശ്യം. അഡ്വാന്‍സ് തുകയായി രണ്ട് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പട്ടതിനു പിന്നാലെയാണ് വ്യാപാരി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്കിയ തുക കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
kerala
മലമ്പുഴയില്‍ രാത്രിയില്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ പുലി; ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി താഴെയിട്ടു
കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില്‍ കയറിയത്.

മലമ്പുഴയില്‍ വാതില്‍ തകര്‍ത്ത് ഒറ്റമുറി വീടിനുള്ളില്‍ പുലി കയറി. മൂന്ന് കുട്ടികളുള്‍പ്പടെയുണ്ടായിരുന്ന വീട്ടിലാണ് രാത്രിയില്‍ പുലി കയറിയത്. വീടിനുള്ളില്‍ കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില്‍ കയറിയത്. തുടര്‍ന്ന് നായയുടെ മേലെ ചാടുന്നതിനിടയില്‍ മൂന്ന് വയസുകാരിയായ അവനികയെ പുലി തട്ടി താഴെയിടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടുണര്‍ന്ന മാതാപിതാക്കള്‍ കണ്ടത് നായയെ കടിച്ച് പിടിച്ച് നില്കുന്ന പുലിയെയാണ്. ആളുകള്‍ ഉണര്‍ന്നതോടെ പുലി നായയെയും കൊണ്ട് ഓടുകയായിരുന്നു.
മൂന്ന് വയസുകാരിയായ അവനികയ്ക്ക് അംഗനവാടി അധ്യാപിക നല്കിയ നായയെയാണ് പുലി പിടിച്ചത്. ഇതിനുമുന്‍പും നായയെ ലക്ഷ്യമാക്കി പുലി ആക്രമണം നടത്തിയിരുന്നു. പിന്നാലെ നായയെ അകത്ത് കെട്ടിയിടുകയായിരുന്നു. വന്യമൃഗങ്ങളെ ഭയന്ന് 13 കുടംബങ്ങളാണ് പ്രദേശത്ത് ഇപ്പോള്‍ കഴിയുന്നത്.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു