Connect with us

kerala

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് 2000 രൂപ

ഇതോടെ സ്വര്‍ണവില 53,000ലേക്ക് എത്തി.

Published

on

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 53,000ലേക്ക് എത്തി. 53,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 6640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞദിവസം 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

kerala

സിപിഎം വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടക്കുന്നത്; കെ.എം. ഷാജി

പിണറായി വെള്ളാപ്പള്ളിയെ എതിര്‍ക്കില്ല. കാരണം ഇവിടെ വോട്ട് പോകും

Published

on

കോഴിക്കോട്: സിപിഎം വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടേശന്‍ നടക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. പിണറായി ഡല്‍ഹിയില്‍ പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. പിണറായി ഡല്‍ഹിയില്‍ പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണ് വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശമെന്നും കെ.എം. ഷാജി വിമര്‍ശിച്ചു.

പിണറായി വിജയനും സിപിഎമ്മും ഇസ്രഈലിനെ എതിര്‍ക്കും. കേരളത്തില്‍ ഒരൊറ്റ ജൂതനും വോട്ട് ചെയ്യാനില്ല. പക്ഷെ പിണറായി വെള്ളാപ്പള്ളിയെ എതിര്‍ക്കില്ല. കാരണം ഇവിടെ വോട്ട് പോകും. എ. വിജയരാഘവന്‍ പറഞ്ഞ വഴിയിലാണ് വെള്ളാപ്പള്ളി പറയുന്നത്.

മുസ്‌ലിംകളെ തെറിപറയുന്നവരോട് മാത്രം സിപിഎമ്മിന് മൃദു സമീപനമാണെന്നും കെ.എം ഷാജി ആരോപിച്ചു. സിപിഎം സംഘ്പരിവാറിന് വഴിവെട്ടുകയാണെന്നും കെ.എം ഷാജി കുറ്റപ്പെടുത്തി.

നിങ്ങള്‍ വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടക്കുന്നത്. സിപിഎമ്മിന്റെ ചെരിപ്പുനക്കികള്‍ ലീഗിന്റെ സംയമനത്തെ പ്രകീര്‍ത്തിക്കുന്നു. സിപിഎമ്മിന്റെ ചെരിപ്പുനക്കികളുടെ സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്നും കെ.എം ഷാജി കൂട്ടിച്ചേര്‍ത്തു.വെള്ളാപ്പള്ളിയെ നവോഥാന സമിതിയുടെ ചെയര്‍മാന്‍ ആക്കിയത് മുഖ്യമന്ത്രിയാണ്. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സി.പി.എം തയാറുണ്ടോ എന്നും ഷാജി ചോദിച്ചു.

ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ വിമര്‍ശനത്തിന് അതീതനല്ല. അദ്ദേഹം രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയക്കാരനാകുമ്പോള്‍ വിമര്‍ശനവും കോലം കത്തിക്കലും സ്വാഭാവികമാണെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.

Continue Reading

kerala

കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശന പരീക്ഷ മേയ് 6,7,8 തീയതികളില്‍

വെബ്സൈറ്റിൽ ഓൺലൈനായി ഏപ്രിൽ 15 അഞ്ചുമണിവരെ രജിസ്റ്റർ ചെയ്യാം

Published

on

2025-26 അധ്യയന വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലയുടെ പഠന വകുപ്പുകള്‍/ അഫിലിയേറ്റഡ് കോളജുകള്‍/ സ്വാശ്രയ സെന്ററുകള്‍ നടത്തുന്ന ബിരുദാനന്തര (പി.ജി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി അടക്കം വിവിധ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശന പരീക്ഷക്ക് (CU-CET 2025) അപേക്ഷകള്‍ ക്ഷണിച്ചു. ഓപണ്‍ അഖിലേന്ത്യാ ക്വോട്ട, ലക്ഷദ്വീപ് ക്വോട്ട സീറ്റുകളിലെ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷയെഴുതേണ്ടതില്ല. സര്‍വകലാശാല പഠന വകുപ്പുകളിലെ ഓപണ്‍ അഖിലേന്ത്യ ക്വോട്ടാ സീറ്റുകളിലേക്കും ഇതോടൊപ്പം അപേക്ഷിക്കാം.

വിശദ വിവരങ്ങളടങ്ങിയ പ്രോസ്​പെക്ടസ് http://admission.uoc.ac.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷ മേയ് 6,7,8 തീയതികളിൽ നടത്തും. വെബ്സൈറ്റിൽ ഓൺലൈനായി ഏപ്രിൽ 15 അഞ്ചുമണിവരെ രജിസ്റ്റർ ചെയ്യാം. ഒറ്റ അപേക്ഷ മതി.അവസാന സെമസ്റ്റർ/വർഷ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പഠന വകുപ്പുകളിലെ പി.ജി പ്രോഗ്രാമുകള്‍: എം.എ -അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫങ്ഷനല്‍ ഹിന്ദി ആന്‍ഡ് ട്രാന്‍സ്ലേഷന്‍, മലയാളം, കംപാരറ്റിവ് ലിറ്ററേച്ചര്‍, സംസ്‌കൃത ഭാഷയും സാഹിത്യവും, ഉര്‍ദു, ഇക്കണോമിക്‌സ്, ഫോക് ലോര്‍, ഹിസ്റ്ററി, ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, വിമന്‍ സ്റ്റഡീസ്, ഡവലപ്‌മെന്റ് സ്റ്റഡീസ്, എപ്പിഗ്രഫി ആന്‍ഡ് മാനുസ്‌ക്രിപ്‌റ്റോളജി.

എം.എസ് സി: കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, ബോട്ടണി, അപ്ലൈഡ് സൈക്കോളജി, സുവോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഹ്യൂമന്‍ ഫിസിയോളജി, മാത്തമാറ്റിക്‌സ്, മൈക്രോബയോളജി, ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫോറന്‍സിക് സയന്‍സ്, ബയോടെക്‌നോളജി, എം.എസ് സി ഫിസിക്‌സ് (നാനോ സയന്‍സ്), കെമിസ്ട്രി (നാനോ സയന്‍സ്).

എം.കോം, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് (എം.ടി.എ), എല്‍എല്‍.എം.

സ്വാശ്രയ സെന്ററുകളിലെ പി.ജി പ്രോഗ്രാമുകള്‍: എം.എസ്.ഡബ്ല്യു, എം.സി.എ (റഗുലര്‍ ആന്‍ഡ് ഈവനിങ്)

അഫിലിയേറ്റഡ് കോളജുകളിലെ പി.ജി പ്രോഗ്രാമുകള്‍: എം.എ -ജേണലിസം, എം.എസ് സി- ഹെല്‍ത്ത് ആന്‍ഡ് യോഗ തെറപ്പി, ഫോറന്‍സിക് സയന്‍സ്, ജനറല്‍ ബയോടെക്‌നോളജി, എം.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്)

പഠന വകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകള്‍: (അവസരം പ്ലസ്ടുകാര്‍ക്ക്) -ഇന്റഗ്രേറ്റഡ് എം.എസ് സി -ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എ, ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, കംപാരറ്റിവ് ലിറ്റ?േറച്ചര്‍, സംസ്‌കൃത ഭാഷയും സാഹിത്യവും (ജനറല്‍), അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ്.

ഫിസിക്കല്‍ എജുക്കേഷന്‍ പ്രോഗ്രാമുകള്‍: ടീച്ചിങ് ഡിപ്പാര്‍ട്ട്‌മെന്റ് എം.പി.എഡ്;ഡ്‌വാഴ്‌സിറ്റി സെന്ററുകള്‍:ബി.പി.എഡ്, ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്)

അഫിലിയേറ്റഡ് കോളജുകള്‍ -എം.പി.എഡ്, ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്.

Continue Reading

kerala

താമരശ്ശേരി ഷിബില കൊലക്കേസ്; സസ്‌പെന്‍ഷനിലായിരുന്ന ഗ്രേഡ് എസ് ഐ തിരിച്ചെടുത്തു

കൊല്ലപ്പെട്ട ഷിബിലയുടെ പരാതിയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഗ്രേഡ് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത്

Published

on

കോഴിക്കോട് താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ഗ്രേഡ് എസ് ഐ തിരിച്ചെടുത്തു. കണ്ണൂര്‍ ഡിഐജി യതീഷ് ചന്ദ്രയാണ് നൗഷാദ് കെ കെയെ തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവിറക്കിയത്. കൊല്ലപ്പെട്ട ഷിബിലയുടെ പരാതിയില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് ഗ്രേഡ് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത്.

പ്രതി യാസിറിനെതിരെ പരാതി നല്‍കിയ ശേഷം നിരന്തരമായി സ്റ്റേഷനില്‍ ബന്ധപ്പെട്ടിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറ്ഹമാന്‍ ആരോപണമുന്നയിച്ചിരുന്നു.

അതേസമയം പരാതി കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് നിഷ്‌ക്രിയത്വം ഉണ്ടായെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കോഴിക്കോട് റൂറല്‍ എസ്പി 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് 18-നാണ് യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. നോമ്പുതുറക്കുന്ന സമയത്ത് ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലെ രണ്ട് മുറിവുകളും ആഴത്തിലുള്ളതാണെന്നും ആകെ 11 മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

Continue Reading

Trending