Connect with us

kerala

സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍

പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയാണ് ഇന്നത്തെ നിരക്ക്.

Published

on

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ. പവന് 80 രൂപ കുറഞ്ഞ് 45,520 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ​ഗ്രാമിന് 10 രൂപ കൂറഞ്ഞ് 5960 എന്ന നിരക്കിലാണ്. മാസാദ്യം ഗ്രാമിന് 5815 രൂപ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഈ നിലയിലേക്ക് കുറഞ്ഞത്.

12 ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് ആയിരം രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.

kerala

കെ കെ ശൈലജയെ പോളിറ്റ് ബ്യൂറോയില്‍ പരിഗണിച്ചില്ല

പകരം പി ബിയിലെ വനിതാ ക്വാട്ടയില്‍ എഐഡിഡബ്ബ്യൂഎ ജനറല്‍ സെക്രട്ടറിയായ മറിയം ധാവ്‌ളയും തമിഴ്‌നാട്ടില്‍ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെടുന്നത്.

Published

on

17 അംഗ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം 7 പേര്‍ പ്രായപരിധിയില്‍ ഒഴിവാക്കുന്ന സാഹചര്യത്തില്‍ കെ.കെ ശൈലജ തല്‍സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷ അണഞ്ഞു. കേരളത്തില്‍ നിന്ന് പുതുതായി ആരും പിബിയില്‍ ഉണ്ടായേക്കില്ല. പി ബിയിലേക്ക് കെ കെ ശൈലജയെ പരിഗണിച്ചില്ല.

പകരം പി ബിയിലെ വനിതാ ക്വാട്ടയില്‍ എഐഡിഡബ്ബ്യൂഎ ജനറല്‍ സെക്രട്ടറിയായ മറിയം ധാവ്‌ളയും തമിഴ്‌നാട്ടില്‍ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെടുന്നത്. പ്രായപരിധിയില്‍ നിന്ന് ഒഴിവായാലും എഐഡിഡബ്ബ്യൂഎ അഖിലേന്ത്യാ അധ്യക്ഷയായതിനാല്‍ പി കെ ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയേക്കും.

പിബിയില്‍ നിലവിലുള്ള നേതാക്കളായ പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍, എം എ ബേബി എന്നിവര്‍ തുടരും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു എം വി ഗോവിന്ദനെ പിബിയില്‍ ഉള്‍പ്പെടുത്തിയത്.

Continue Reading

kerala

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മഴക്കെടുതി; മരണം രണ്ടായി

ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു

Published

on

സംസ്ഥാനത്ത് വേനല്‍ മഴയില്‍ മരണം രണ്ടായി. കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ചാത്തമംഗലം താത്തൂര്‍ എറക്കോട്ടുമ്മല്‍ ഫാത്തിമ ആണ് മിന്നലേറ്റ് മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

ഇടുക്കിയില്‍ കനത്ത മഴയില്‍ കല്ലും മണ്ണും ദേഹത്ത് വീണ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. അയ്യപ്പന്‍ കോവിലിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മുകളില്‍ നിന്ന് കല്ല് ഉരുണ്ട് അയ്യാവുവിന്റെ ദേഹത്ത് വീഴുകയായിരുന്നു.

കോട്ടയം മുണ്ടക്കയത്ത് ഏഴ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. മൂന്നുമണിയോടെ വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. അതേസമയം, ഇടുക്കിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. നെടുങ്കണ്ടം പ്രകാശ്ഗ്രാം സ്വദേശി ശശിധരന്റെ വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് അബാന്‍ മേല്‍പ്പാലത്തിനു സമീപത്തെ കാനറ ബാങ്കില്‍ വെള്ളം കയറി. നഗരത്തില്‍ വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

കടക്കല്‍ ക്ഷേത്രത്തിലെ വിപ്ലവഗാനം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം

ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു

Published

on

കൊല്ലം കടക്കല്‍ ക്ഷേത്രത്തിലെ വിപ്ലവഗാനത്തില്‍ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പകരം പുതിയ ഉപദേശക സമിതി രൂപീകരിക്കും. കടയ്ക്കല്‍ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്.

വിഷയത്തില്‍ നിയമപരമായി നേരിടുമെന്ന് ഗായകന്‍ അലോഷി അറിയിച്ചിരുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയില്‍ പാട്ട് പാടുന്നത്. ക്ഷേത്രോത്സവത്തില്‍ വിപ്ലവഗാനം പാടരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അലോഷി പറഞ്ഞു.

Continue Reading

Trending