Connect with us

kerala

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; 58,400 രൂപ തന്നെ

ശനിയാഴ്ചയാണ് സ്വര്‍ണവില 58000 കടന്ന് റെക്കോര്‍ഡിട്ടത്.

Published

on

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടി പടിയായി വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണ വിയില്‍ ഇന്ന് മാറ്റമില്ല. സ്വര്‍ണ്ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന കാഴ്ചയായിരുന്നു ഇന്നലെ വരെ കണ്ടുകൊണ്ടിരുന്നത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7300 രൂപയാണ് വില. ശനിയാഴ്ചയാണ് സ്വര്‍ണവില 58000 കടന്ന് റെക്കോര്‍ഡിട്ടത്.

ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ ഒക്ടോബര്‍ പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുകയായിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ പവന് 2200 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവില്‍ മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

ബെംഗളൂരുവില്‍ മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം എന്നാണ് വിവരം.

റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി അനന്ദുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

 

Continue Reading

kerala

വിനോദയാത്രക്കെത്തിയ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ചെത്തിയത് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസില്‍

പരിശോധനയില്‍ ഒരു കുട്ടിയില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയില്‍ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.

Published

on

കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലേക്ക്. തൃശൂരിലെ സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. എന്നാല്‍ ഇവരില്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ ഇടുക്കി അടിമാലിയിലെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലെത്തി തീപ്പെട്ടി ചോദിക്കുകയായിരുന്നു. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ട് ഓടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി. ചിറയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കുട്ടിയില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയില്‍ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ഓഫീസിന്റെ പിന്‍വശത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക്ഷോപ്പാണെന്ന് കരുതിയാണ് കുട്ടികള്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസില്‍ എത്തിയത്. അധ്യാപകരെ വിവരമറിയിക്കുകയും മാതാപിതാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. ലേഹരി വസ്തുക്കള്‍ കൈവശം വെച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.

 

Continue Reading

kerala

ചടങ്ങിന് മുമ്പ് പി പി ദിവ്യ ഫോണില്‍ വിളിച്ചിരുന്നു: കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍

എഡിഎമ്മിന്റെ മരണത്തിനു ശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ലെന്നും അരുണ്‍ പറഞ്ഞു.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. എന്നാല്‍ പരിപാടിക്ക് മുമ്പ് ദിവ്യയുടെ ഫോണ്‍ കോള്‍ തനിക്ക് വന്നിരുന്നെന്നും അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി വിശദീകരിച്ചിട്ടുണ്ടെന്നും അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകീട്ട് പൊലീസ് തന്റെ ക്യാംപ് ഓഫീസില്‍ വെച്ച് മൊഴിയെടുത്തിരുന്നെന്നും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയ മൊഴി തന്നെയാണ് പൊലീസിനും നല്‍കിയതെന്നും കലക്ടര്‍ പറഞ്ഞു. കോള്‍ റെക്കോര്‍ഡ് അടക്കമുള്ള കാര്യങ്ങളും അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ടെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

എഡിഎമ്മിന്റെ മരണത്തിനു ശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ലെന്നും അരുണ്‍ പറഞ്ഞു. എന്നാല്‍ പരിപാടിക്ക് ശേഷം എഡിഎമ്മുമായി സംസാരിച്ചിരുന്നുവോയെന്ന ചോദ്യത്തിന്, അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി.

പെട്രോള്‍ പമ്പ് എന്‍ഒസിയുമായി ബന്ധപ്പെട്ട് പി പി ദിവ്യയുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. പെട്രോള്‍ പമ്പ് എന്‍ഒസിയുമായി ബന്ധപ്പെട്ട ഫയലിന്റെ സ്‌ക്രൂട്ടിനി മാത്രമാണ് താന്‍ നടത്തിയതെന്നും അത് അന്വേഷണമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അരുണ്‍ പറഞ്ഞു.

 

Continue Reading

Trending